- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ സിനിമയെടുക്കാൻ ധൈര്യമായി; സംഘപരിവാർ രാഷ്ട്രീയത്തിന് എന്താണ് കുഴപ്പം; വിളിച്ചാൽ തിരിച്ച് സൈന്യത്തിൽ ചേരും; തുറന്നടിച്ച് മേജർ രവി റിപ്പോർട്ടർ ടിവിയിൽ
ആഗോള ഹിന്ദുമാദ്ധ്യമസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് താൻ നടത്തിയ പ്രസംഗം ചില മാദ്ധ്യമങ്ങൾ തെറ്റായി വളച്ചൊടിച്ചതായി സംവിധായകൻ മേജർ രവി. വിശ്വാസ്യതയുള്ള സകലമാദ്ധ്യമങ്ങളും തന്റെ പ്രസംഗത്തിലെ പ്രധാനഭാഗമായ രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട കാര്യം റിപ്പോർട്ട് ചെയ്തപ്പോൾ ചിലർ താൻ മുസ്ലിങ്ങൾ മുഴുവൻ തീവ്രവാദികളാണെന്ന് പറഞ്ഞതാ
ആഗോള ഹിന്ദുമാദ്ധ്യമസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് താൻ നടത്തിയ പ്രസംഗം ചില മാദ്ധ്യമങ്ങൾ തെറ്റായി വളച്ചൊടിച്ചതായി സംവിധായകൻ മേജർ രവി. വിശ്വാസ്യതയുള്ള സകലമാദ്ധ്യമങ്ങളും തന്റെ പ്രസംഗത്തിലെ പ്രധാനഭാഗമായ രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട കാര്യം റിപ്പോർട്ട് ചെയ്തപ്പോൾ ചിലർ താൻ മുസ്ലിങ്ങൾ മുഴുവൻ തീവ്രവാദികളാണെന്ന് പറഞ്ഞതായി തെറ്റായ വാർത്ത നൽകി. ആ സമ്മേളനത്തിൽ താൻ അങ്ങനെ പ്രസംഗിച്ചിട്ടില്ലെന്ന് മേജർ രവി റിപ്പോർട്ടർ ടിവിയുടെ മീറ്റ് ദി എഡിറ്റേഴ്‌സ് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് വ്യക്തമാക്കി. മുസ്ലിങ്ങളോട് ഏറെ ആരാധനയുള്ള ആളാണ് താൻ. ഇന്ത്യൻ മുസ്ലിങ്ങളിൽ തീവ്രവാദികളുടെ പ്രബോധനങ്ങൾ കേട്ട് വഴിതെറ്റിപ്പോകുന്ന ചിലരെ കുറിച്ചാണ് പറഞ്ഞതെന്നും മുസ്ലിങ്ങളെയാകെ താൻ തീവ്രവാദികളായി ആക്ഷേപിച്ചിട്ടില്ലെന്നും മേജർരവി വിശദീകരിച്ചു.
ഹിന്ദുസമ്മേളനത്തിൽ താൻ പറഞ്ഞതായി വാർത്തകൾ വന്ന സമയത്ത് സംവിധായകൻ കമലിനെ പോലുള്ള ചിലർ ഒന്നുമറിയാതെ പ്രതികരിച്ചു. കമൽ തന്റെ സഹപ്രവർത്തകനല്ലെന്നും അതുകൊണ്ട് അതിൽ ഒരുദുഃഖവുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സിനിമയിൽ പലപ്പോഴും നേരിട്ടിട്ടുള്ള ഇത്തരത്തിലുള്ള ഒറ്റപ്പെടുത്തലുകൾ മാത്രമാണ് ഇക്കാര്യത്തിലുമുണ്ടായിട്ടുള്ളത്. അതുകൊണ്ടൊന്നും മേജർ രവി തോറ്റുപിന്മാറില്ല. മോഹൻലാലിനും തന്റെ പ്രിയപ്പെട്ട പ്രിയേട്ടനും മുന്നിൽ പ്രതിസന്ധിയുണ്ടായ ചില നേരങ്ങളിൽ കരഞ്ഞിട്ടുണ്ട്. അത്തരമുള്ള അനുഭവമാണ് ഈ ദിവസങ്ങളിലും ഉണ്ടായിട്ടുള്ളത്. മുസ്ലിങ്ങൾ രാജ്യദ്രോഹിയാണെന്നോ തീവ്രവാദികളാണെന്നോ താൻ പറഞ്ഞതിന് തെളിവെന്തെങ്കിലും ഹാജരാക്കാൻ മേജർ രവി മാദ്ധ്യമങ്ങളെ വെല്ലുവിളിച്ചു.
ഒരു ഹിന്ദു സമ്മേളനം വിളിച്ചുചേർക്കുന്നത് മഹാഭാരതമോ, ഭഗവദ്ഗീതയോ പാരായണം ചെയ്യാനല്ല. മറിച്ച് അവിടെ ചില ലക്ഷ്യങ്ങളുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക അജണ്ട, സാംസ്‌കാരിക ഉന്നതി തുടങ്ങിയകാര്യങ്ങളിൽ ഹൈന്ദവ സംസ്‌കാരവുമായി ബന്ധപ്പെട്ട് എങ്ങനെ സംഭാവന നൽകാം എന്ന ചർച്ചയാണ് അവിടെ നടക്കുന്നത്. അക്കൂട്ടത്തിലാണ് താനും മുൻ പട്ടാളക്കാരനും സിനിമാ പ്രവർത്തകനും എന്ന നിലയിൽ സംസാരിച്ചത്. മിഷൻ 90 ഡെയ്‌സ് എന്ന സിനിമയുമായി ബന്ധപ്പെട്ട് സത്യം വിളിച്ചുപറയുന്നതെന്തുകൊണ്ട് എന്നാണ് താൻ വിശദീകരിച്ചത്. ചില കാര്യങ്ങളിൽ വ്യക്തതയില്ലെങ്കിൽ അത് സിനിമാപ്രവർത്തകനും പറയാൻ കഴിയില്ല. രാജീവ് ഗാന്ധി വധക്കേസിൽ അവസാനം വരെ കൂടെയുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ കൊല്ലപ്പെടുന്ന സമയത്ത് രാജീവ് ഗാന്ധിക്കൊപ്പമുണ്ടായിരുന്നില്ല എന്ന ഏതൊരാളുടെയും സംശയം താനും ഉന്നയിക്കുന്നു. എന്നാൽ അത് അന്വേഷിക്കേണ്ടത് തന്റെ ജോലിയല്ലെന്നും അത് മാദ്ധ്യമപ്രവർത്തകർ അന്വേഷിക്കണമെന്നും മേജർ രവി വിശദീകരിച്ചു.
അതേ സമയം നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ തനിക്ക് ദേശസ്‌നേഹം തുളുമ്പുന്ന സിനിമകൾ എടുക്കാൻ ധൈര്യമുണ്ടായി എന്ന് പറഞ്ഞത് ശരിയാണ്. കഴിഞ്ഞ സർക്കാരിന്റെ അവസാനത്തെ ഒരു വർഷം മുമ്പ് 1962ലെ യുദ്ധം സിനിമയാക്കാൻ തീരുമാനിക്കുകയും അതിനായി പ്രവർത്തിച്ചുതുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ പ്രതിരോധവകുപ്പിലെയും അഡ്‌മിനിസ്‌ട്രേഷൻ രംഗത്തെയും ചില ഉന്നതരുടെ ഇടപെടൽ മൂലം ഈ സിനിമ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. ഒരുവർഷത്തോളം കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട ചിലരുടെ ഇടപെടൽ അതിന് തടയിട്ടു. തെളിവായി നിരവധി രേഖകൾ തന്റെ കൈവശമുണ്ട്. എന്നാൽ നരേന്ദ്ര മോദിയെ പോലെ ആർജ്ജവമുള്ള ഒരാൾ പ്രധാനമന്ത്രിയായതോടെ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് തന്റെ പ്രതീക്ഷ. ഇക്കാര്യമാണ് ഹിന്ദുസമ്മേളനത്തിൽ താൻ ഉന്നയിച്ചത്. കഴിഞ്ഞ പത്ത് വർഷത്തോളമായി രാജ്യത്ത് ഒരു പ്രധാനമന്ത്രിയുണ്ടായിരുന്നുവെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ. എന്നാൽ മോദിയുടെ വരവ് ഏതൊരുപൗരനും ആവേശമുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് എന്റെ വ്യക്തിപരമായ ഒരിഷ്ടമാണ്, മോദിയെ ആരാധനയോടെ കാണുക എന്നത്. അല്ലാതെ രാഷ്ട്രീയമായ ഒരിഷ്ടമല്ല അതെന്നും മേജർ രവി പറഞ്ഞു. തേ സമയം സംഘപരിവാർ രാഷ്ട്രീയത്തോട് യോജിപ്പുണ്ടോ എന്ന ചോദ്യത്തിന് അതിലെന്താണ് പ്രശ്‌നമെന്ന് മേജർ രവി തിരിച്ചടിച്ചു. പരിവാർ രാഷ്ട്രീയത്തിന് എന്തെങ്കിലും കുഴപ്പമുള്ളതായി താൻ കാണുന്നില്ല. ബിജെപിക്ക് എന്താണ് കുഴപ്പമെന്നും മേജർ രവി ചോദിക്കുന്നു. അതോടൊപ്പം രാഷ്ട്രീയത്തിൽ തനിക്ക് ഒരുതാൽപര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സിനിമയിൽ വലിയ മടുപ്പുണ്ടാകുന്നുണ്ടെന്ന് മേജർ രവി വിശദീകരിച്ചു. കണ്ഡഹാർ തന്റെ പരാജയമായിരുന്നു. ഒരു മിസ്റ്റേയ്ക്കായി ആ ചിത്രം മാറിയത് തന്റെ തന്നെ ചില പ്രശ്‌നങ്ങൾ കൊണ്ടാണ്. മോഹൻലാലിന്റെയും അമിതാഭ് ബച്ചന്റെയും ഡെയ്റ്റ് ഒരുമിച്ചുകിട്ടിയപ്പോൾ സ്‌ക്രിപ്റ്റിലെ ചില പോരായ്മകൾ കണ്ടില്ലെന്ന് നടിക്കാൻ കഴിഞ്ഞില്ല. എന്നാൽ സിനിമയിൽ നിന്ന് അങ്ങനെ തോറ്റുപിന്മാറില്ലന്നും ചില മടുപ്പുകൾ അനുഭവപ്പെടുന്നുണ്ടെന്നും മേജർ രവി പറഞ്ഞു. ഭാവിയിൽ സൈന്യം എന്നെ തിരിച്ചുവിളിക്കുകയാണെങ്കിൽ താൻ രാജ്യസേവനത്തിനായി വീണ്ടും ഇറങ്ങുമെന്നും അദ്ദേം പറഞ്ഞു.