ജിദ്ദ: സൗദിയിൽ സൗജന്യ ഇന്റർനെറ്റ് ഫോൺ കോൾ സർവ്വീസിന് വിരമാമാകുന്നു. സൗദിയിലെ ടെലികോം കമ്പനികൾ ഇന്റർനെറ്റ് ടെലിഫോൺ സർവീസ് സൗജന്യമായി ഉപഭോക്താക്കൾ ഉപയോഗപ്പെടുത്തുന്നത് നിർത്തലാക്കാൻ നീക്കം നടത്തുന്നതായാണ് പുതിയ റിപ്പോർട്ട്. പ്രതിവർഷ വരുമാനം ഫോൺ കോളിൽ നിന്ന് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. കുറച്ച് ആഴ്ചകൾക്കുള്ളിൽ നെറ്റ് അടിസ്ഥാനമാക്കിയുള്ള ഫോൺ കോൾ സർവീസ് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികൾ നിർത്തലാക്കിയേക്കും.

മുന്നറിയിപ്പ് ഇല്ലാതെയാകും കമ്പനികൾ സൗജന്യ ഇന്റർനെറ്റ് ഫോൺ കോൾ സർവീസ് നിർത്തലാക്കുക. ഇന്റർനാഷണൽ കോളുകൾക്ക് ഇന്റർനെറ്റ് അടിസ്ഥാനമാക്കിയുള്ള ആപ്പുകൾ ലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്നുണ്ട്. ഏകദേശം 900 മില്യൺ ആളുകളാണ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. 750 മില്യൺ ആളുകൾ മെസഞ്ചറും 160 മില്യൺ ആളുകൾ ടാംഗോയും 115 മില്യൺ ആളുകൾ ലൈൻ ടു കണക്ട് ഫാമിലിയും ഉപയോഗിക്കുന്നുണ്ട്.

എന്നാൽ പുതിയ തീരുമാനത്തിനെതിരെ നിരവധി പേർ പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞു. ടെലികോം കമ്പനികൾ ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്ക് തിരിച്ചടി നൽകരുതെന്ന് അഭിഭാഷകനായ ഡോ ഇബ്രാഹിം സമ്‌സാമി വ്യക്തമാക്കി. കമ്പനികൾ കൂടുതൽ ഉപഭോക്താക്കളെ നേടിയെടുത്ത് വേണം വരുമാനം വർദ്ധിപ്പിക്കാനെന്നും അല്ലാതെ നിലവിലെ ഉപഭോക്താക്കളെ നിരാശപ്പെടുത്തിയാകുതെന്നും അദ്ദേഹം പറയുന്നു.