- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
7,200 തീർത്ഥാടകരിൽ 200 പേർ മാത്രമാണ് യഥാർഥ ഭക്തരെന്ന് പൊലീസ്; ചിത്തിര ആട്ടമഹോത്സവത്തിന് ശബരിമലയിൽ എത്തിയവരിലേറെയും സംഘപരിവാർ പ്രവർത്തകർ; നിലയ്ക്കലിൽ നടന്ന അക്രമങ്ങളിൽ പങ്കെടുത്ത 200 പേർ ശബരിമലയിൽ വീണ്ടും ദർശനം നടത്തി; ജാമ്യത്തിലിറങ്ങി ഇരുമുടിക്കെട്ടുമായി ക്ഷേത്രത്തിലെത്തിയാൽ നിയമപരമായി ഒന്നും ചെയ്യാൻ കഴിയില്ല; ഭക്തരല്ല സംഘപരിവാറാണ് ശബരിമലയിൽ പ്രശ്നമുണ്ടാക്കുന്നതെന്ന പിണറായിയുടെ നിലപാട് അരക്കിട്ട് ഉറപ്പിച്ച് പൊലീസ് റിപ്പോർട്ടും; കേരളം വീണ്ടും കൂട്ട അറസ്റ്റിലേക്ക്
തിരുവനന്തപുരം: ശബരിമലയിൽ പ്രശ്നം ഉണ്ടാക്കുന്നത് ഭക്തരല്ലെന്നും സംഘപരിവാറുകാർ ആണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങൾ ശരിവെച്ചുകൊണ്ട് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുമായി പൊലീസും.ചിത്തിര ആട്ടത്തിരുനാളിനു ശബരിമലയിൽ എത്തിയ 7,200 തീർത്ഥാടകരിൽ 200 പേർ മാത്രമാണ് യഥാർഥ ഭക്തരെന്നും ബാക്കിയുള്ളവർ സംഘപരിവാരുകാർ ആണെന്നുമാണ് വീഡിയോ അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച പൊലീസിന്റെ വിലയിരുത്തൽ. സന്നിധാനത്ത് അക്രമം കാട്ടിയവരോട് ഒരു രീതിയിലുമുള്ള വിട്ടുവീഴച വേണ്ടെന്ന് ഡിജിപിയും നിർദ്ദേശം നൽകിയതോടെ കേരളം വീണ്ടും കൂട്ട അറസ്റ്റിലേക്ക് നീങ്ങുകയാണ്. മതവികാരം ആളിക്കത്തിച്ചതും രാജ്യത്തിനെതിരെ കലാപം നടത്തിയതും അടക്കമുള്ള വിവിധ വകുപ്പുകൾ ഉപയോഗിച്ച് ജാമ്യം കിട്ടാത്ത രീതിയിലാണ് ഇവർക്കെതിരെ കേസ് എടുക്കുക. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധി വന്നശേഷം നട ആദ്യമായി തുറന്നപ്പോൾ നിലക്കലിൽ നടന്ന അക്രമങ്ങളിൽ പങ്കെടുത്ത 200 പേർ ശബരിമലയിൽ വീണ്ടും ദർശനം നടത്തിയതായും പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
തിരുവനന്തപുരം: ശബരിമലയിൽ പ്രശ്നം ഉണ്ടാക്കുന്നത് ഭക്തരല്ലെന്നും സംഘപരിവാറുകാർ ആണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങൾ ശരിവെച്ചുകൊണ്ട് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുമായി പൊലീസും.ചിത്തിര ആട്ടത്തിരുനാളിനു ശബരിമലയിൽ എത്തിയ 7,200 തീർത്ഥാടകരിൽ 200 പേർ മാത്രമാണ് യഥാർഥ ഭക്തരെന്നും ബാക്കിയുള്ളവർ സംഘപരിവാരുകാർ ആണെന്നുമാണ് വീഡിയോ അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച പൊലീസിന്റെ വിലയിരുത്തൽ.
സന്നിധാനത്ത് അക്രമം കാട്ടിയവരോട് ഒരു രീതിയിലുമുള്ള വിട്ടുവീഴച വേണ്ടെന്ന് ഡിജിപിയും നിർദ്ദേശം നൽകിയതോടെ കേരളം വീണ്ടും കൂട്ട അറസ്റ്റിലേക്ക് നീങ്ങുകയാണ്. മതവികാരം ആളിക്കത്തിച്ചതും രാജ്യത്തിനെതിരെ കലാപം നടത്തിയതും അടക്കമുള്ള വിവിധ വകുപ്പുകൾ ഉപയോഗിച്ച് ജാമ്യം കിട്ടാത്ത രീതിയിലാണ് ഇവർക്കെതിരെ കേസ് എടുക്കുക.
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധി വന്നശേഷം നട ആദ്യമായി തുറന്നപ്പോൾ നിലക്കലിൽ നടന്ന അക്രമങ്ങളിൽ പങ്കെടുത്ത 200 പേർ ശബരിമലയിൽ വീണ്ടും ദർശനം നടത്തിയതായും പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഫോട്ടോകളും വീഡിയോകളും പരിശോധിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും കൃത്യമായ കണക്കുകൾ ലഭിക്കാൻ സമയമെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
നില്ക്കലിൽ അക്രമം നടത്തിയവരുടെ ഫോട്ടോ പൊലീസ് ശേഖരിച്ച് ഫെയ്സ് ഡിറ്റക്ഷൻ സോഫ്‌റ്റ്‌വെയറിൽ ഉൾപ്പെടുത്തിയിരുന്നു. ശബരിമലയിൽ സ്ഥാപിച്ച പ്രത്യേക ക്യാമറകളെ സോഫ്‌റ്റ്‌വെയറുമായി ബന്ധപ്പെടുത്തിയാണ് മുൻപ് അക്രമം നടത്തിയവരിൽ 200 പേർ വീണ്ടും എത്തിയതായി കണ്ടെത്തിയത്. ഈ മാസം 16ന് മണ്ഡല- മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുമ്പോൾ ഇവരുടെ പ്രവർത്തനം വീണ്ടും നിരീക്ഷിക്കും.
നേരത്തെ അക്രമം നടത്തി പൊലീസിന്റെ പിടിയിലായവർ ജാമ്യത്തിലിറങ്ങി ഇരുമുടിക്കെട്ടുമായി ക്ഷേത്രത്തിലെത്തിയാൽ നിയമപരമായി ഒന്നും ചെയ്യാൻ കഴിയില്ലെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഭക്തർക്ക് അമ്പലത്തിൽ എത്താനുള്ള സ്വാതന്ത്ര്യത്തെ തടയാൻ കഴിയില്ല. മണ്ഡല- മകരവിളക്ക് ഉത്സവത്തിനു മുൻപ് സുപ്രീംകോടതി യുവതീപ്രവേശ വിഷയത്തിലെ ഹർജികൾ പരിഗണിക്കുന്നുണ്ട്. സുപ്രീംകോടതി ഹർജികൾ തള്ളിയാൽ കൂടുതൽ പൊലീസിനെ വിന്യസിക്കാനാണ് തീരുമാനം.
ചിത്തിര ആട്ടത്തിരുനാളിന് 5, 6 തീയതികളിൽ നട തുറക്കുന്നതുമായി ബന്ധപ്പെട്ട് നൂറ് വനിതാ പൊലീസ് ഉൾപ്പെടെ 2,300 പൊലീസിനെയാണ് ശബരിമലയിൽ വിന്യസിച്ചത്. ദക്ഷിണ മേഖല എഡിജിപി അനിൽകാന്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയത്. പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ്.ആനന്ദകൃഷ്ണൻ ജോയിന്റ് പൊലീസ് കോഓർഡിനേറ്റർ ആയിരുന്നു. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളിൽ ഐജി എം.ആർ.അജിത് കുമാറും പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഐജി അശോക് യാദവും സുരക്ഷയ്ക്കും ക്രമസമാധാനപാലനത്തിനും മേൽനോട്ടം വഹിച്ചു.
പത്തു വീതം എസ്‌പിമാരും ഡിവൈഎസ്‌പിമാരും ഡ്യൂട്ടിയിലുണ്ടായിരുന്നു. സന്നിധാനത്തും നിലയ്ക്കൽ, പമ്പ മേഖലകളിലുമായി 20 അംഗ കമാൻഡോ സംഘത്തെയും വിന്യസിച്ചിരുന്നു. ഇത്രയും പൊലീസുകാരുണ്ടായിട്ടും ശബരിമലയിലെ സുരക്ഷയിൽ വീഴ്ചയുണ്ടായതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
സന്നിധാനത്ത് അധികം സമയം ആരെയും തങ്ങാൻ അനുവദിക്കില്ലെന്ന തീരുമാനം പരാജയപ്പെട്ടു. ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരി പൊലീസ് മൈക്ക് ഉപയോഗിച്ച് പ്രതിഷേധക്കാരെ നിയന്ത്രിക്കുന്ന സാഹചര്യം ഉണ്ടായി. ഇത്തരം വീഴ്ചകൾ ഇനി അനുവദിക്കാനാകില്ലെന്നാണ് പൊലീസ് നിലപാട്. വനമേഖലകളിലടക്കം സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.