- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാം ഇന്ത്യയിൽ നിർമ്മിക്കുമെന്ന് വെറുതെ പറയും; പിന്നീട് പലതും വിദേശരാജ്യങ്ങളുമായി കരാറിലെത്തും; രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ ജപ്പാനുമായും യുദ്ധകപ്പലിന്റെ കാര്യത്തിൽ റഷ്യയുമായും കരാറിലേർപ്പെട്ടു; രണ്ടിലും മെയ്ക്ക് ഇൻ ഇന്ത്യക്ക് തിരിച്ചടിയെന്ന് വിലയിരുത്തൽ; പ്രതിരോധത്തിന് പൊടിക്കുന്നത് ശതകോടികൾ
ന്യൂഡൽഹി: എല്ലാം ഇന്ത്യയിൽ നിർമ്മിക്കുമെന്നാണ് പ്രധാനമന്ത്രി മോദി പറയുന്നത്. എന്നാൽ അതിൽ പലപ്പോഴും പാളിച്ചകളാണ് സംഭവിച്ചിരിക്കുന്നത്. ഇതെല്ലാം വെറും പൊള്ളത്തരമാണെന്ന് തെളിയുകയാണ്. നാലു ചെറുയുദ്ധക്കപ്പലുകൾ നാവികസേനയുടെ ഭാഗമാക്കുന്നതു സംബന്ധിച്ച കരാറൊപ്പിടാൻ ഇന്ത്യയും റഷ്യയും തയ്യാറെടുക്കുന്നതായാണ് വിവരം യുദ്ധക്കപ്പലുകളിൽ രണ്ടെണ്ണം റഷ്യയിൽനിന്നു വാങ്ങാനും ബാക്കിയുള്ളവ സാങ്കേതികവിദ്യാ കൈമാറ്റത്തോടെ ഗോവ ഷിപ്യാർഡിൽ നിർമ്മിക്കാനും ലക്ഷ്യമിട്ടുള്ള 15,840 കോടി രൂപയുടെ കരാറിനാണ് നീക്കം. ഏറ്റവും കൂടുതൽ പ്രതിരോധ ബജറ്റുള്ള അമേരിക്കയെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് ഇന്ത്യയുടെ നീക്കങ്ങൾ. പ്രതിരോധത്തിന് വേണ്ടി ശതകോടികളാണ് പൊടിക്കുന്നത്. ഭരണത്തിന്റെ അവസാന നാളുകളിലെ ഈ കരാറുകളിൽ അഴിമതിക്കറയുണ്ടോ എന്നും സംശയം സജീവമാണ്. അതേസമയം കൊട്ടിഘോഷിക്കപ്പെട്ട് രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ മെയ്ക്ക് ഇൻ ഇന്ത്യക്ക് തിരിച്ചടിയായിരുന്നു നേരിട്ടത് മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ നിർമ്മാണ പദ്ധതിയുടെ ഭൂരിഭാഗ
ന്യൂഡൽഹി: എല്ലാം ഇന്ത്യയിൽ നിർമ്മിക്കുമെന്നാണ് പ്രധാനമന്ത്രി മോദി പറയുന്നത്. എന്നാൽ അതിൽ പലപ്പോഴും പാളിച്ചകളാണ് സംഭവിച്ചിരിക്കുന്നത്. ഇതെല്ലാം വെറും പൊള്ളത്തരമാണെന്ന് തെളിയുകയാണ്. നാലു ചെറുയുദ്ധക്കപ്പലുകൾ നാവികസേനയുടെ ഭാഗമാക്കുന്നതു സംബന്ധിച്ച കരാറൊപ്പിടാൻ ഇന്ത്യയും റഷ്യയും തയ്യാറെടുക്കുന്നതായാണ് വിവരം
യുദ്ധക്കപ്പലുകളിൽ രണ്ടെണ്ണം റഷ്യയിൽനിന്നു വാങ്ങാനും ബാക്കിയുള്ളവ സാങ്കേതികവിദ്യാ കൈമാറ്റത്തോടെ ഗോവ ഷിപ്യാർഡിൽ നിർമ്മിക്കാനും ലക്ഷ്യമിട്ടുള്ള 15,840 കോടി രൂപയുടെ കരാറിനാണ് നീക്കം. ഏറ്റവും കൂടുതൽ പ്രതിരോധ ബജറ്റുള്ള അമേരിക്കയെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് ഇന്ത്യയുടെ നീക്കങ്ങൾ. പ്രതിരോധത്തിന് വേണ്ടി ശതകോടികളാണ് പൊടിക്കുന്നത്. ഭരണത്തിന്റെ അവസാന നാളുകളിലെ ഈ കരാറുകളിൽ അഴിമതിക്കറയുണ്ടോ എന്നും സംശയം സജീവമാണ്.
അതേസമയം കൊട്ടിഘോഷിക്കപ്പെട്ട് രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ മെയ്ക്ക് ഇൻ ഇന്ത്യക്ക് തിരിച്ചടിയായിരുന്നു നേരിട്ടത് മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ നിർമ്മാണ പദ്ധതിയുടെ ഭൂരിഭാഗം കരാറുകളും ജപ്പാനിൽനിന്നുള്ള സ്റ്റീൽ-എൻജീനിയറിങ് കമ്പനികൾക്കെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഹിന്ദുസ്ഥാൻ ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പദ്ധതിക്ക് ആവശ്യമായ ഭൂരിഭാഗം സാമ്പത്തിക സഹായവും നൽകുന്നത് ജപ്പാനാണ്. റെയിൽപ്പാള നിർമ്മാണത്തിന് ആവശ്യമായ സാമഗ്രികളുടെ 70% വിതരണവും ജപ്പാനിൽനിന്നുള്ള കമ്പനികളുടേതാണെന്നും റിപ്പോർട്ടുകളുണ്ട്.കഴിഞ്ഞ സെപ്റ്റംബറിലാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതി കരാറിൽ ഇന്ത്യയും ജപ്പാനും ഒപ്പുവച്ചത്. സാങ്കേതികവിദ്യ കൈമാറ്റം, മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കുക എന്നീ രണ്ട് വ്യവസ്ഥകളും ഉൾപ്പെടുത്തിയിരുന്നു.ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഇന്ത്യ സന്ദർശനത്തിനിടെയായിരുന്നു കരാർ ഒപ്പിട്ടത്. പദ്ധതിയുടെ തറക്കല്ലിടൽ നിർവഹിച്ചതും ഷിൻസോ ആബെയായിരുന്നു. വിഷയത്തോട് പ്രതികരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറിയിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ ഒക്ടോബറിൽ ഡൽഹിയിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ കരാർ ഒപ്പിട്ടേക്കും. കരാറായാൽ റഷ്യയിൽനിന്നുള്ള യുദ്ധക്കപ്പലുകൾ രണ്ടു വർഷത്തിനകമെത്തും. പ്രാഥമിക ചർച്ചകൾ 2016 ഒക്ടോബറിൽ ആരംഭിച്ചെങ്കിലും തുക, സാങ്കേതികവിദ്യാ കൈമാറ്റം എന്നിവയിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മൂലം തടസ്സം നേരിട്ടു. അതേസമയം ലോകത്തിലേറ്റവും ശക്തിയേറിയ മിസൈൽ വേധ സംവിധാനമാണ് എസ് 400. ഈ സംവിധാനം വാങ്ങാൻ 2016 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വൽഡിമർ പുതിനും തമ്മിൽ കരാറൊപ്പിട്ടിരുന്നു.
ഇന്ത്യയിലെ നിർമ്മാണം സ്വകാര്യ കമ്പനിയെ ഏൽപിക്കുന്നത് ആദ്യ ഘട്ടത്തിൽ പരിഗണിച്ചെങ്കിലും ഗോവ ഷിപ്്യാർഡിൽ അതിനുള്ള സൗകര്യമുണ്ടെന്ന വിലയിരുത്തലിൽ പദ്ധതി പൊതുമേഖലയ്ക്കു കൈമാറുകയായിരുന്നു. റഷ്യയുമായി ആയുധ ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾക്കുമേൽ യുഎസ് ചുമത്തുന്ന ഉപരോധഭീഷണി വകവയ്ക്കാതെയാണു കരാറുമായി മുന്നോട്ടു നീങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം. വ്യോമാക്രണം ചെറുക്കാൻ റഷ്യയിൽ നിന്ന് എസ് 400 മിസൈൽ പ്രതിരോധ സംവിധാനവും ഇന്ത്യ വാങ്ങും.റഷ്യയുമായി ആയുധ ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾക്കുമേൽ യുഎസ് ചുമത്തുന്ന ഉപരോധഭീഷണി വകവയ്ക്കാതെയാണു കരാറുമായി മുന്നോട്ടു നീങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം.