- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ മാക്കൂട്ടം ചുരംപാതയിൽ കർണാടക യാത്രാവിലക്ക് പിൻവലിക്കുന്നു; മാക്കൂട്ടം ചുരം പാത മലയാളി യാത്രക്കാർക്കായി ഉടൻ തുറന്നു കൊടുക്കും

ഇരിട്ടി: ഒടുവിൽ മാക്കൂട്ടം ചുരം പാത മലയാളികൾക്കു മുൻപിൽ തുറക്കാനുള്ള സാധ്യത തെളിയുന്നു. പേരാവൂർ എംഎൽഎ സണ്ണിജോസഫിന്റെ ഇടപെടലാണ് കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കർണാടക ഏർപ്പെടുത്തിയ യാത്രാവിലക്കിൽ അയവുവരുത്താൻ തീരുമാനമായത്. കുടക് അസി. കമ്മിഷണർ ചാരുലത സോമലുമായി സണ്ണിജോസഫ് നടത്തിയ ചർച്ചയെ തുടർന്നാണ് മാക്കൂട്ടം ചുരം പാത തുറന്നുകൊടുക്കാൻ കുടക് ജില്ലാഭരണകൂടം അനൗപചാരികമായ തീരുമാനത്തിലെത്തിയത്.
താൻ അവധിയിലാണെന്നും അവധി കഴിഞ്ഞുവെന്നാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും കമ്മിഷണർ അറിയിച്ചു. ഇതിനെ തുടർന്ന് യു.ഡി. എഫ് വള്ളിത്തോടു നിന്ന് മാക്കൂട്ടം ചെക്ക് പോസ്റ്റിലേക്ക് നടത്താനിരുന്ന പ്രതിഷേധമാർച്ചു മാറ്റി വെച്ചതായി യു.ഡി. എഫ് ചെയർമാൻ പി.കെ ജനാർദ്ദനൻ അറിയിച്ചു. കണ്ണൂരിൽ നിന്നും കുടകിലേക്ക് മാക്കൂട്ടം ചുരം പാതവഴി കടന്നു പോകുന്നതിനുള്ള യാത്രാവിലക്ക് ഈ മാസം 15വരെ നീട്ടിയതിന്റെ പശ്ചാത്തലത്തിലാണ് യു.ഡി. എഫ് പ്രതിഷേധമാരംഭിക്കാൻ തീരുമാനിച്ചത്.
രണ്ടു ഡോസ് വാക്സിനെടുത്തവർക്ക് രാജ്യത്തെവിടെയും സ്വതന്ത്രമായ സഞ്ചരിക്കാമെന്ന കേന്ദ്രസർക്കാരിന്റെ നിർദ്ദേശം നിലനിൽക്കവേയാണ് കുടക് ജില്ലാ ഭരണകൂടം ഏകപക്ഷീയമായ നിയന്ത്രണങ്ങൾ ശക്തമാക്കിയത്. തലശേരി, കണ്ണൂർ മേഖലകളിൽ നിന്നും കർണാടക നഗരങ്ങളായ വീരാജ് പേട്ട, മൈസൂര്, ബംഗ്ളൂര് എന്നിവടങ്ങളിലേക്ക് പോകുന്നതിന് ഇതുകാരണം ദുരിതമനുഭവിച്ചിരുന്നു.
മലയാളി വിദ്യാർത്ഥികൾ കർണാടകയിലെ വിവിധ സ്ഥാപനങ്ങളിൽ പ്രൊഫഷനൽ കോഴ്സിന് അഡ്‌മിഷൻ നേടുന്ന സമയമായതിനാൽ കർണാടകയിലെ വിവിധസ്ഥാപനങ്ങളിൽ ചേരാനാഗ്രഹിക്കുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും ഇതുകാരണം ആശങ്കയിലായിരുന്നു.


