- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് കൂടുതൽ ഗുരുതരമാണ്, ഞാൻ മരിച്ചുവെന്ന് അവർ കരുതുന്നതിനാൽ എനിക്ക് ജോലി നഷ്ടപ്പെടുകയാണ്; മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോ എന്നറിയില്ല; വ്യാജവാർത്തക്കെതിരെ നടി മാലാ പാർവതി
കൊച്ചി: സിനിമാ രംഗത്തെ പ്രമുഖർ ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചെന്ന് പ്രചരിപ്പിക്കുന്ന ചില കുബുദ്ധികൾ നമുക്കിടയിലുണ്ട്. ഇത്തരക്കാരെ കൊണ്ട് മുതിർന്ന സിനിമാക്കാർ പോലും പൊറുതി മുട്ടിയ അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ താൻ മരിച്ചിട്ടില്ലെന്ന് പറയേണ്ട ഗതികേടിലേക്ക് ഒരു നടി കൂടി എത്തിയിരിക്കുന്നു. താൻ മരിച്ചു പോയി എന്ന രീതിയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരിച്ച് നടി മാലാ പാർവതിയാണ് രംഗത്തുവന്നത്.
മാലാ പാർവതിയുടെ മരണത്തിന് കാരണം എന്ന തലക്കെട്ടോടെ ഇംഗ്ലീഷ് സൈറ്റുകളിൽ വന്ന വാർത്തകളുടെ സ്‌ക്രീൻ ഷോട്ടുകൾ സഹിതമാണ് താരം ഫേസ്‌ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്. ഇങ്ങനെയുള്ള റിപ്പോർട്ടുകൾ കാരണം തനിക്ക് ജോലി നഷ്ടപ്പെടുകയാണെന്നും ഇത് ഗുരുതരമാണെന്നും മാലാ പാർവതി പറയുന്നു. വാട്ട്സപ്പിൽ പ്രൊഫൈൽ പിക് മാറിയതുകൊണ്ടാണ് കാസ്റ്റിങ് ചെയ്യുന്ന പെൺകുട്ടി തന്നെ വിളിച്ചതെന്നും രണ്ട് പരസ്യത്തിന്റെ ഓഡിഷൻ മിസ്സായെന്നും മാലാ കുറിപ്പിൽ പറഞ്ഞു.
ഉണ്ണി കൃഷ്ണൻ കേന്ദ്രകഥാപാത്രമായ രണ്ടാണ് മാലാ പാർവതിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മമ്മൂട്ടി-അമൽ നീരദ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഭീക്ഷ്മപർവത്തിൽ മാലാ പാർവതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പത്മ, പ്രകാശൻ, എഫ്.ഐ.ആർ, ജ്വാലാമുഖി, പാപ്പൻ, ഗ്രാൻഡ് മാ എന്നിവയാണ് മാലയുടെ പുതിയ ചിത്രങ്ങൾ.
മാലാ പാർവതി പങ്കുവെച്ച ഫേസ്‌ബുക്ക് കുറിപ്പ്
'ഒരു കാസ്റ്റിങ് ഏജന്റ് എനിക്ക് ഹൈദരാബാദിൽ നിന്ന് അയച്ചുതന്നതാണിത്. വരുന്ന റിപ്പോർട്ടുകൾ കാരണം അവർ ആശയക്കുഴപ്പത്തിലാണെന്ന് തോന്നുന്നു. ഇത് കൂടുതൽ ഗുരുതരമാണ്. ഞാൻ മരിച്ചുവെന്ന് അവർ കരുതുന്നതിനാൽ എനിക്ക് ജോലി നഷ്ടപ്പെടുകയാണ്. മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോന്നറിയില്ല. പക്ഷേ, വർക്ക് നഷ്ടപ്പെടാൻ ഇടയാക്കുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാ. വാട്ട്സപ്പിൽ പ്രൊഫൈൽ പിക് മാറിയതുകൊണ്ടാണ്, ഈ കാസ്റ്റിങ് ചെയ്യുന്ന പെൺകുട്ടി എന്നെ വിളിച്ചത്. രണ്ട് പരസ്യത്തിന്റെ ഓഡിഷൻ മിസ്സായി.