കൊച്ചി: അമ്മയുടെ ഭാരവാഹിത്വം ശ്വേതാ മേനോൻ രാജിവയ്ക്കില്ലെന്ന് മണിയൻ പിള്ള രാജു. ബലാൽസംഗ കേസിൽ പ്രതി ചേർക്കപ്പെട്ട വിജയ് ബാബുവിനെതിരെ കടുത്ത നടപടി സ്വീകരിക്കാത്തതിനെ ന്യായീകരിച്ച് വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജു രംഗത്തു വന്നു. അമ്മ ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നാണ് മണിയൻ പിള്ള രാജു പറയുന്നത്. ഇത് നേതൃത്വത്തിന്റെ ഔദ്യോഗിക വിശദീകരണം കൂടിയായി മാറുകയാണ്. ഇതോടെ വിജയ് ബാബുവിനെ അമ്മ നടപടി എടുക്കില്ലെന്നും മനസ്സിലായി. എതിർ സ്വരമുള്ളവരും ഇനി ഇതേ കുറിച്ച് പ്രതികരിക്കില്ല.

വിജയ് ബാബു വല്ലാത്തൊരു ജംഗ്ഷനിൽ നിൽക്കുയാണല്ലോ. അദ്ദേഹം പറഞ്ഞു അമ്മക്ക് ഞാനൊരു ചീത്തപ്പേരുണ്ടാക്കില്ല, ഞാൻ തൽകാലം മാറി നിൽക്കാമെന്ന്. ആ കത്ത് അമ്മ നേതൃത്വം ഒരു പോലെ അംഗീകരിക്കുകയായിരുന്നുവെന്നും മണിയൻപിള്ള രാജു വിശദീകരിച്ചു. സ്ത്രീകൾക്ക് അവരുടേതായ സംഘടന ഉണ്ടല്ലോ, 'അമ്മ'യിലെ ഒരാളെ സംരക്ഷിക്കേണ്ട ആവശ്യം ഞങ്ങൾക്കുണ്ട്: മണിയൻപിള്ള രാജുസ്ത്രീകൾക്ക് അവരുടേതായ സംഘടന ഉണ്ടല്ലോ, 'അമ്മ'യിലെ ഒരാളെ സംരക്ഷിക്കേണ്ട ആവശ്യം ഞങ്ങൾക്കുണ്ട്: മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു. മലാ പാർവ്വതിയ്‌ക്കെതിരേയും അഞ്ഞടിച്ചു. അമ്മയിൽ വിമതനായി മത്സരിച്ച് വൈസ് പ്രസിഡന്റായ വ്യക്തിയാണ് മണിയൻപിള്ള രാജു.

വിജയ് ബാബുവിനെ താരസംഘടനയായ 'അമ്മ'യിൽ നിന്ന് ചവിട്ടി പുറത്താക്കാനാകില്ലെന്ന് അമ്മ വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജു. വിഷയത്തിൽ സംഘടനയിലെ അംഗങ്ങളെ കേൾക്കേണ്ടതുണ്ട്. മാലാ പാർവതി ഇന്റേണൽ കമ്മിറ്റിയിൽ നിന്ന് രാജിവച്ചു. അവർക്ക് എന്തും ആകാലോ, അത് അവരുടെ ഇഷ്ടമല്ലേ. ഐസിസി അംഗങ്ങളിൽ ബാക്കിയുള്ളവർ അമ്മയ്‌ക്കൊപ്പമാണെന്നും മണിയൻപിള്ള രാജു പറഞ്ഞു. ഇതോടെ അമ്മയിൽ വിജയ് ബാബുവിന് ഏറെ പിന്തുണയുണ്ടെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

അമ്മയിൽ നിന്ന് ഇനിയൊരു രാജി ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന സൂചന. മാറി നിൽക്കുമെന്ന് പറയുന്ന ആളിനെ എങ്ങനെ പുറത്താക്കുമെന്ന ചോദ്യമാണ് അമ്മയിൽ ഉയരുന്നത്. അമ്മ ഒറ്റക്കെട്ടാണെന്നും മലാ പാർവ്വതിക്ക് മാത്രമാണ് വിമത സ്വരമുള്ളതെന്നും വരുത്താനാണ് നീക്കം. കുക്കു പരമേശ്വരനും രാജിവയ്ക്കില്ലെന്ന് മോഹൻലാൽ ക്യാമ്പ് ഉറപ്പാക്കിയിട്ടുണ്ട്. അമ്മയിൽ ഭിന്നതയില്ലെന്ന് ഉറപ്പിക്കാനാകും നീക്കം. അതിനിടെ അമ്മയിലെ വിഷയത്തിൽ പരസ്യ പ്രതികരണം നടത്തിയ മലാ പാർവ്വതിയ്‌ക്കെതിരെ അച്ചടക്ക നടപടിക്കും ആലോചനയുണ്ട്.

വിജയ് ബാബുവിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും മാറ്റിനിർത്തണമെന്നാവശ്യപ്പെട്ട് ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി നൽകിയ ശിപാർശ അംഗീകരിക്കാത്ത 'അമ്മ'യുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഇന്റേണൽ കമ്മിറ്റിയിൽ നിന്നും മാല പാർവതി രാജിവച്ചത്. വിജയ് ബാബു ഇരയുടെ പേര് പറഞ്ഞതിൽ നടപടി വേണമെന്ന് തങ്ങൾ ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ അമ്മ നിലവിൽ എടുത്തിരിക്കുന്നത് അച്ചടക്ക നടപടിയല്ലെന്നും മാല പാർവതി പറഞ്ഞിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും വിജയ് ബാബു സ്വമേധയാ മാറുന്നു എന്നാണ് അമ്മ വാർത്താക്കുറിപ്പ് ഇറക്കിയത്. മാറി നിൽക്കാൻ അമ്മ ആവശ്യപ്പെട്ടു എന്ന വാക്കില്ല. അമ്മയുടെ ഈ തീരുമാനത്തെ ഐ.സി.സി മെമ്പറായി ഇരുന്ന് കൊണ്ട് അംഗീകരിക്കാൻ എനിക്ക് കഴിയില്ല. അതൊരു തെറ്റായ നടപടിയാണ്. അതുകൊണ്ട് ഖേദപൂർവം രാജിസമർപ്പിക്കുകയായിരുന്നു.

27ാം തിയതിയാണ് ഞങ്ങൾ മീറ്റിങ് നടത്തിയത്. ഞങ്ങളുടെ നിർദ്ദേശം അമ്മയ്ക്ക് സമർപ്പിക്കുകയും ചെയ്തു. വിജയ് ബാബുവിനെതിരെ നടപടിയുണ്ടാകുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. എന്നാൽ പ്രസ് റിലീസ് കണ്ടപ്പോൾ നിരാശ തോന്നി. ശ്വേതയും രാജിവെക്കാൻ പോകുകയാണെന്ന് പറഞ്ഞു. കുക്കുവും അതേ വികാരമാണ് പ്രകടിപ്പിച്ചത്. ഇവരുടെ കാര്യം മാത്രമേ എനിക്കറിയാവൂ. ശിക്ഷ വരുന്നതുവരെ ആരും കുറ്റക്കാരല്ല. എന്നാൽ എക്സിക്യൂട്ടീവ് കൗൺസിലിൽ അദ്ദേഹം തുടരാൻ അർഹനല്ല. അതുകൊണ്ട് ഒട്ടും വൈകാതെ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. അതിൽ ഡിസിപ്ലിനറി ആക്ഷൻ എന്നൊരു വാക്ക് ഞങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല.

മാത്രമല്ല വിജയ് ബാബുവിന്റെ അടുത്ത് നിന്ന് കത്ത് വാങ്ങാനുള്ള സാധ്യയതയുണ്ടെന്ന് ഞങ്ങൾ ആലോചിച്ചിച്ചുമില്ല. ചിലപ്പോൾ ഞങ്ങളുടെ ബുദ്ധിശൂന്യത ആയിരിക്കാം. അദ്ദേഹത്തെ ഇപ്പോൾ പൊലീസ് അന്വേഷിക്കുകയല്ലേ എവിടെയാണെന്ന് അറിയില്ല എന്നല്ലേ പറഞ്ഞത്. അപ്പോൾ അദ്ദേഹത്തിന്റെ കത്ത് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല, മാല പാർവതി പറഞ്ഞിരുന്നു. ഈ വാക്കുകളാണ് അമ്മയെ ചൊടിപ്പിക്കുന്നത്.

മണിയൻ പിള്ള രാജുവിന്റെ പ്രതികരണം

സംഘടനയിലുള്ള ഒരാളെ സംരക്ഷിക്കേണ്ട ആവശ്യം ഞങ്ങൾക്കുണ്ട്. പെണ്ണുങ്ങൾക്ക് അവരുടേതായ സംഘടനയുണ്ട്. കാര്യങ്ങളുണ്ട്, എല്ലാം നോക്കുന്നുണ്ട്. ഞങ്ങളുടെ മുന്നിൽ രണ്ട് ഓപ്ഷനുണ്ടെന്ന് അമ്മ വിജയ് ബാബുവിനോട് പറഞ്ഞു. നമ്മൾ സസ്പെൻഡ് ചെയ്യണം. നിങ്ങൾക്ക് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചു. ഒരു അംഗത്തിനോട് നമ്മൾ ചോദിക്കണമല്ലോ. അദ്ദേഹം വല്ലാത്തൊരു ജംഗ്ഷനിൽ നിൽക്കുയാണല്ലോ. അദ്ദേഹം പറഞ്ഞു അമ്മക്ക് ഞാനൊരു ചീത്തപ്പേരുണ്ടാക്കില്ല, ഞാൻ തൽകാലം മാറി നിൽക്കാമെന്ന്. എക്സിക്യുട്ടീവ് കമ്മിറ്റി പദവിയിൽ നിന്ന്. കുറ്റകൃത്യത്തിൽ പങ്കാളിയല്ലെന്ന നിലയിൽ ക്ലീൻ ചിറ്റ് കിട്ടിയാൽ തിരികെ വരാമെന്നും പറഞ്ഞു. ഇത് എല്ലാവർക്കും സമ്മതമായിരുന്നു. ഐക്യകണ്ഠേനയുള്ള തീരുമാനമായിരുന്നു. അതാണ് അതിന്റെ രീതി.

മാല പാർവതിക്ക് എന്തും ചെയ്യാമല്ലോ, അവരുടെ ഇഷ്ടമല്ലേ. ഐ.സി അംഗങ്ങളിൽ ബാക്കി എല്ലാവരും അമ്മയുടെ തീരുമാനത്തിനൊപ്പം നിന്നു. തെറ്റുകാരെങ്കിൽ ശിക്ഷിക്കാം. ഞങ്ങളുടെ കൂടെയും വക്കീലുമാരുണ്ടായിരുന്നു. ശ്വേതാ മേനോനും ലെനയും സുരഭിയും ഈ കത്തിന്റെ അടിസ്ഥാനത്തിൽ വെയ്റ്റ് ചെയ്യാമെന്ന് പറഞ്ഞു. വിജയ് ബാബുവിനെ അമ്മയിൽ നിന്ന് ചവിട്ടിപ്പുറത്താക്കാനാകില്ല. സ്ത്രീകൾക്ക് അവരുടേതായ സംഘടന ഉണ്ടല്ലോ, 'അമ്മ'യിലെ ഒരാളെ സംരക്ഷിക്കേണ്ട ആവശ്യം ഞങ്ങൾക്കുണ്ട്: മണിയൻപിള്ള രാജുസ്ത്രീകൾക്ക് അവരുടേതായ സംഘടന ഉണ്ടല്ലോ, 'അമ്മ'യിലെ ഒരാളെ സംരക്ഷിക്കേണ്ട ആവശ്യം ഞങ്ങൾക്കുണ്ട്:

വിജയ് ബാബുവിനെ മാറ്റിനിർത്തണമെന്ന ഇന്റേണൽ കമ്മിറ്റി നിർദ്ദേശം അവഗണിച്ചതിൽ ഐ.സി അംഗങ്ങളായ കുക്കു പരമേശ്വരനും ശ്വേതാ മേനോനും രാജി വെക്കുമെന്ന മാല പാർവതിയുടെ വാദവും മണിയൻ പിള്ള രാജു തള്ളി. മാല പാർവതിയല്ലാതെ ആരും രാജി വെക്കില്ലെന്നും മണിയൻപിള്ള രാജു. ദിലീപിനെ പുറത്താക്കിയത് തിടുക്കപ്പെട്ട തീരുമാനമായിരുന്നുവെന്നും മണിയൻപിള്ള രാജു പറയുന്നു.