- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലബാറിലെ ക്ഷേത്ര ജീവനക്കാർക്ക് മാസ ശമ്പളം 2500; ഇന്നും നിലനിൽക്കുന്നത് 1951 ലെ മദിരാശി നിയമം; ഏകീകൃത ദേവസ്വത്തിന് വേണ്ടി ഹൈക്കോടതി വിധി പ്രഖ്യാപിച്ചിട്ട് 24 വർഷം കഴിഞ്ഞിട്ടും മലബാറിലെ ക്ഷേത്ര ജീവനക്കാർക്ക് അവഗണന മാത്രം; സർക്കാരുകൾ മാറിമാറി വന്നിട്ടും ദുരിതം മാറാതെ വടക്കൻ കേരളത്തിലെ ക്ഷേത്രജീവനക്കാർ
കണ്ണൂർ: ശബരിമല യുവതി പ്രവേശനത്തിൽ സുപ്രീം കോടതി വിധി പ്രഖ്യാപിച്ച് മഷിയാറും മുമ്പേ നടപ്പാക്കിയ സർക്കാർ ഇരുപത്തിനാലര വർഷം മുമ്പേയുള്ള വിധിയെ അവഗണിക്കുന്നു. തിരുവിതാംകൂറിനും കൊച്ചിക്കും സമാനമായി മലബാറിലെ ക്ഷേത്ര ജീവനക്കാർക്ക് സേവനവേതന വ്യവസ്ഥ നടപ്പാക്കാക്കണമെന്നുള്ള വിധിയാണ് എൽ.ഡി.എഫ്. യു.ഡി.എഫ് സർക്കാറുകൾ ബോധപൂർവ്വം അവഗണിച്ചത്. തുച്ഛ ശമ്പളത്തിൽ ജോലി ചെയ്യുന്ന മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ ദുരിതമറിഞ്ഞ് കേരള ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. അതേ തുടർന്നുള്ള ഹൈക്കോടതി വിധിയെ സുപ്രീം കോടതിയും അംഗീകരിച്ചു. 1994 ൽ ആണ് ഇങ്ങിനെ ഒരു വിധി പ്രഖ്യാപിച്ചത്. വിധി നടപ്പാക്കാത്തതിനെതിരെ കോടതി അലക്ഷ്യകേസ് നൽകിയിട്ടും ഈ വിഷയത്തിൽ സർക്കാറുകൾക്ക് മിണ്ടാട്ടമില്ലായിരുന്നു. ഐക്യ കേരളം രൂപീകരിച്ച് 60 വർഷം കഴിഞ്ഞിട്ടും ഇന്നും മലബാറിലെ ക്ഷേത്രങ്ങൾ 1951 ലെ മദിരാശി നിയമത്തിന്റെ കീഴിലാണ്. കേരളത്തിലെ തിരുവിതാംകൂർ, കൊച്ചി ദേവസ്വത്തിലെ നിയമങ്ങൾ ഇന്നും മലബാറിൽ പ്രവർത്തികമായിട്ടില്ല. കേരള നിയമങ്ങൾ മലബാറിലും പിൻതുട
കണ്ണൂർ: ശബരിമല യുവതി പ്രവേശനത്തിൽ സുപ്രീം കോടതി വിധി പ്രഖ്യാപിച്ച് മഷിയാറും മുമ്പേ നടപ്പാക്കിയ സർക്കാർ ഇരുപത്തിനാലര വർഷം മുമ്പേയുള്ള വിധിയെ അവഗണിക്കുന്നു. തിരുവിതാംകൂറിനും കൊച്ചിക്കും സമാനമായി മലബാറിലെ ക്ഷേത്ര ജീവനക്കാർക്ക് സേവനവേതന വ്യവസ്ഥ നടപ്പാക്കാക്കണമെന്നുള്ള വിധിയാണ് എൽ.ഡി.എഫ്. യു.ഡി.എഫ് സർക്കാറുകൾ ബോധപൂർവ്വം അവഗണിച്ചത്. തുച്ഛ ശമ്പളത്തിൽ ജോലി ചെയ്യുന്ന മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ ദുരിതമറിഞ്ഞ് കേരള ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. അതേ തുടർന്നുള്ള ഹൈക്കോടതി വിധിയെ സുപ്രീം കോടതിയും അംഗീകരിച്ചു. 1994 ൽ ആണ് ഇങ്ങിനെ ഒരു വിധി പ്രഖ്യാപിച്ചത്.
വിധി നടപ്പാക്കാത്തതിനെതിരെ കോടതി അലക്ഷ്യകേസ് നൽകിയിട്ടും ഈ വിഷയത്തിൽ സർക്കാറുകൾക്ക് മിണ്ടാട്ടമില്ലായിരുന്നു. ഐക്യ കേരളം രൂപീകരിച്ച് 60 വർഷം കഴിഞ്ഞിട്ടും ഇന്നും മലബാറിലെ ക്ഷേത്രങ്ങൾ 1951 ലെ മദിരാശി നിയമത്തിന്റെ കീഴിലാണ്. കേരളത്തിലെ തിരുവിതാംകൂർ, കൊച്ചി ദേവസ്വത്തിലെ നിയമങ്ങൾ ഇന്നും മലബാറിൽ പ്രവർത്തികമായിട്ടില്ല. കേരള നിയമങ്ങൾ മലബാറിലും പിൻതുടരുണമെന്ന് കോടതി പരാമർശം നടത്തിയിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതുവരെ കേരളത്തിൽ ഭരണം നടത്തിയ സർക്കാറുകൾ വിധി നടപ്പാക്കുന്നതിന് പകരം നിരവധി അന്വേഷണ കമ്മീഷനുകളെ വെച്ച് വിധി നീട്ടുകയായിരുന്നു.
ആറ് മാസം കൊണ്ട് സ്‌കീമുണ്ടാക്കി ഒരു വർഷത്തിനകം വിധി നടപ്പാക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ഇത്തരത്തിൽ ഇതുവരെയായി ഏഴ് കമ്മീഷനുകൾ റിപ്പോർട്ട് സമർപ്പിച്ചു. അടുത്ത കാലത്ത് എൽ.ഡി.എഫ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷൻ ശമ്പള പരിഷ്‌ക്കരണം അടക്കമുള്ള ശുപാർശകൾ സമർപ്പിച്ച് ഒരു വർഷം പിന്നിട്ടു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മലബാർ ദേവസ്വം ബോർഡ് പരിഷ്‌ക്കരണ ബിൽ കൊണ്ടു വരുമെന്ന് വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രൻ പ്രഖ്യാപിച്ചതല്ലാതെ ഇതുവരേയും നടപ്പായിട്ടില്ല.
തിരുവിതാംകൂറിലും കൊച്ചിയിലും ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന് പതിനയ്യായിരം രൂപയോളം മാസ ശമ്പളം ലഭിക്കുമ്പോൾ മലബാറിലെ ചില ക്ഷേത്രങ്ങളിലെ ജീവനക്കാരന് 2500 രൂപ പോലും ലഭിക്കുന്നില്ല. തിരുവിതാംകൂർ, കൊച്ചി ദേവസ്വം ജീവനക്കാരെ പാർട്ട് ടൈം- ഫുൾടൈം എന്നീ പരിഗണന വെച്ച് തരം തിരിക്കുമ്പോൾ മലബാറിൽ അത് ക്ഷേത്രങ്ങളുടെ വരുമാനമനുസരിച്ച് സ്പെഷൽ ഗ്രേഡ് മുതൽ ഡി. ഗ്രേഡ് വരെയാണ്. സ്പെഷൽ ഗ്രേഡ് കാർക്കും എ ഗ്രേഡ് കാർക്കും മാത്രമേ മലബാറിൽ മാന്യമായ ശമ്പളം ലഭിക്കുന്നുള്ളൂ. ഫലത്തിൽ മലബാറിലെ ക്ഷേത്ര ജീവനക്കാരിൽ ബി.പി.എൽ കാരുമുണ്ടെന്ന വസ്തുത കണ്ടില്ലെന്ന് നടിക്കുകയാണ്. ഡി.ഗ്രേഡ് ക്ഷേത്രങ്ങലിലെ ഒരു ക്ലാർക്കിനും ശാന്തിക്കും ലഭിക്കുന്ന പ്രതിമാസ ശമ്പളം ശരാശരി 8500 രൂപയിൽ താഴെയാണ്.
ഏകീകൃത ദേവസ്വം ബോർഡിന് വേണ്ടി കേരള ടെമ്പിൾ എംപ്ലോയീസ് കോഡിനേഷൻ കമ്മിറ്റി നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും കണ്ണു തുറക്കാത്ത നിലപാടാണ് സർക്കാറുകൾ സ്വീകരിച്ചു പോന്നത്. ഏകീകൃത ദേവസം ബോർഡിന് അനുകൂലമായും പ്രതികൂലമായും 2,60,000 ത്തോളം അഭിപ്രായങ്ങൾ നിയമസഭാ സെക്രട്ടറിയേറ്റിന് ലഭിച്ചിട്ടുണ്ട്. മലബാറിലെ ക്ഷേത്രങ്ങളിലെ ശോച്യവസ്ഥ പരിഹരിക്കാൻ 1993 ൽ തന്നെ ഹൈക്കോടതി ഇടപെടൽ നടത്തിയിരുന്നു. തുല്യ ജോലിക്ക് തുല്യ ശമ്പളമെന്ന മലബാറിലെ ദേവസ്വം ജീവനക്കാരുടെ ആവശ്യത്തിന് ഇനിയും അനുകൂല നിലപാട് സർക്കാർ സ്വീകരിച്ചിട്ടില്ല.
നിരന്തര സമരങ്ങലുമായി ഈ കാലഘട്ടത്തിലും അവർ സമരം തുടരുകയാണ്. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് നടയിൽ ശത്രു സംഹാരഹോമവും ശയന പ്രദക്ഷിണവും നടത്തുകയുണ്ടായി. എന്നിട്ടും മദിരാശിയിലെ പഴയ നിയമത്തിൽ തൂങ്ങി നിൽക്കുകയാണ് സർക്കാർ. ലക്ഷ്യം നേടും വരെ സമരം തുടരുമെന്ന് ടെമ്പിൾ എംപ്ലോയീസ് കോഡിനേഷൻ കമ്മിറ്റി ചെയർമാൻ വി.വി ശ്രീനിവാസൻ പറഞ്ഞു.