- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലബാർ സിമന്റ്സ് അഴിമതിക്കേസിൽ ചാക്ക് രാധാകൃഷ്ണൻ വിജിലൻസിനു മുന്നിൽ കീഴടങ്ങി; പാലക്കാട് അന്വേഷണ സംഘത്തിനു മുന്നിൽ വിവാദ വ്യവസായി കീഴടങ്ങാൻ എത്തിയത് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന്; ചോദ്യംചെയ്യലിനു ശേഷം കോടതിയിൽ ഹാജരാക്കും
പാലക്കാട്: മലബാർ സിമന്റ്സ് അഴിമതി കേസിൽ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണൻ എന്ന വി എം. രാധാകൃഷ്ണൻ കീഴടങ്ങി. പാലക്കാട് വിജിലൻസ് അന്വേഷണ സംഘത്തിന് മുന്നിലാണ് കീഴടങ്ങിയത്. ഫ്‌ളൈആഷ് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ രാധാകൃഷ്ണന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളിയിരുന്നു. രാധാകൃഷ്ണൻ ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. കോടതിയിൽ ഹാജരാകുമ്പോൾ ജാമ്യാപേക്ഷ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹം കീഴടങ്ങാൻ എത്തിയത്. രാധാകൃഷ്ണനെ പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. ഫ്ലൈ ആഷ് ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് വിജിലൻസ് അന്വേഷണ സംഘത്തിന് മുന്നിൽ രാധാകൃഷ്ണൻകീഴടങ്ങിയത്. ഇടപാടിൽ 52 ലക്ഷം രൂപ മലബാർ സിമന്റ്സിന് നഷ്ടമുണ്ടാക്കിയതായാണ് കേസ്. മലബാർ സിമന്റ്സ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് അഴിമതി നടന്നതെന്നാണ് വിജിലൻസ് കണ്ടെത്തിയത്. കേസിൽ മൂന്നാം പ്രതിയാണ് വി എം. രാധാകൃഷ്ണൻ. മലബാർ സിമന്റ്‌സിന്റെ മുൻ എംഡി കെ.
പാലക്കാട്: മലബാർ സിമന്റ്സ് അഴിമതി കേസിൽ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണൻ എന്ന വി എം. രാധാകൃഷ്ണൻ കീഴടങ്ങി. പാലക്കാട് വിജിലൻസ് അന്വേഷണ സംഘത്തിന് മുന്നിലാണ് കീഴടങ്ങിയത്. ഫ്‌ളൈആഷ് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ രാധാകൃഷ്ണന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളിയിരുന്നു. രാധാകൃഷ്ണൻ ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. കോടതിയിൽ ഹാജരാകുമ്പോൾ ജാമ്യാപേക്ഷ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹം കീഴടങ്ങാൻ എത്തിയത്. രാധാകൃഷ്ണനെ പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.
ഫ്ലൈ ആഷ് ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് വിജിലൻസ് അന്വേഷണ സംഘത്തിന് മുന്നിൽ രാധാകൃഷ്ണൻകീഴടങ്ങിയത്. ഇടപാടിൽ 52 ലക്ഷം രൂപ മലബാർ സിമന്റ്സിന് നഷ്ടമുണ്ടാക്കിയതായാണ് കേസ്. മലബാർ സിമന്റ്സ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് അഴിമതി നടന്നതെന്നാണ് വിജിലൻസ് കണ്ടെത്തിയത്. കേസിൽ മൂന്നാം പ്രതിയാണ് വി എം. രാധാകൃഷ്ണൻ.
മലബാർ സിമന്റ്‌സിന്റെ മുൻ എംഡി കെ. പത്മകുമാർ അടക്കം കേസിൽ നാല് പ്രതികളാണുള്ളത്. പത്മകുമാറിനെ നേരത്തെ വിജിലൻസ് അറസ്റ്റു ചെയ്തു. മലബാർ സിമന്റ്സ് ഉദ്യോഗസ്ഥരായ ജി. വേണുഗോപാൽ, പ്രകാശ് ജോസഫ് എന്നിവർ അഴിമതിയുമായി ബന്ധപ്പെട്ട ചില കേസുകളിൽ ജാമ്യം നേടിയിട്ടുണ്ട്.
ഒമ്പതു വർഷത്തേക്ക് ഫ്‌ലൈആഷ് നൽകാൻ മലബാർ സിമന്റ്‌സുമായി രാധാകൃഷ്ണന്റെ സ്ഥാപനമായ എആർകെ വുഡ് ആൻഡ് മെറ്റൽസ് കരാറുണ്ടാക്കിയിരുന്നു. ഇതിനായി കെട്ടിവച്ച ബാങ്ക് ഗ്യാരന്റി നാല് വർഷത്തിനകം പലിശസഹിതം പിൻവലിച്ചു. ബാങ്ക് ഗാരണ്ടിയും പലിശയുമുൾപ്പെടെ 52.45 ലക്ഷം രൂപ പിൻവലിച്ചത് മലബാർ സിമന്റ്‌സിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. ഇതിന് ഒത്താശചെയ്‌തെന്നാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണം.