- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെണ്ണുകേസിലെ പിടികിട്ടാപ്പുള്ളി ദേവസ്വം ബോർഡ് മേഖലാ ചെയർമാനായതിൽ കെപിസിസി പ്രസിഡന്റിനുള്ള എതിർപ്പിനും പുല്ലുവില; ദേവസ്വം മന്ത്രിയുടെ അനുയായി നേതാവ് കസേരയിൽ അള്ളിപ്പിടിച്ച് ഇരുപ്പുതന്നെ
കോഴിക്കോട്: പെണ്ണുകേസിൽപ്പെട്ട കോൺഗ്രസ് നേതാവിനെ പാർട്ടി പുറത്താക്കിയിട്ടും ദേവസ്വം ബോർഡ് പുറത്താക്കുന്നില്ല. യുവതി ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയായി പൊലീസ് പ്രഖ്യാപിച്ചയാളുമായ പ്രജീഷ് തിരുത്തിയിലിനെയാണ് പാർട്ടി പുറത്താക്കിയിട്ടും ദേവസ്വം ബോർഡ് ഇപ്പോഴും മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് ഏരിയാ കമ്
കോഴിക്കോട്: പെണ്ണുകേസിൽപ്പെട്ട കോൺഗ്രസ് നേതാവിനെ പാർട്ടി പുറത്താക്കിയിട്ടും ദേവസ്വം ബോർഡ് പുറത്താക്കുന്നില്ല. യുവതി ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയായി പൊലീസ് പ്രഖ്യാപിച്ചയാളുമായ പ്രജീഷ് തിരുത്തിയിലിനെയാണ് പാർട്ടി പുറത്താക്കിയിട്ടും ദേവസ്വം ബോർഡ് ഇപ്പോഴും മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് ഏരിയാ കമ്മറ്റി ചെയർമാനായി വച്ചു പുലർത്തുന്നത്. ദേവസ്വം മന്ത്രിയുടെയും ഒരു എംപിയുടെയും താത്പര്യപ്രകാരമാണിത്്. കോഴിക്കോട് ജില്ലയിലെ ഫറോക്ക് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പാർട്ടി ടിക്കറ്റിൽ ലഭിച്ച സ്ഥാനം പാർട്ടി പുറത്താക്കിയിട്ടും നിലനിർത്തുന്ന ദേവസ്വം മന്ത്രിയുടെ നിലപാടിൽ തനിക്കുള്ള അമർഷം കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ അറിയിച്ചിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് മുൻ കോഴിക്കോട് ജില്ലാ ഭാരവാഹിയും ഇപ്പോൾ കോൺഗ്രസ്് മാങ്കാവ് ബ്ലോക്ക് സെക്രട്ടറിയുമായ പ്രജീഷ് തിരുത്തിയിലാണ് വിവാദ കഥയിലെ കഥാപാത്രം. യുവതി ആത്മഹത്യ ചെയ്ത കേസിൽ കോഴിക്കോട് ജില്ലയിലെ ഫറോക്ക് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് പ്രജീഷ്. കേസിൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ നിഷേധിച്ചതോടെ ഇയാൾ ഒളിവിൽ പോകുകയും പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയുമായിരുന്നു. ബേപ്പൂർ അരക്കിണർ സ്വദേശിനി വിബിന (32) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പ്രജീഷിനെതിരേ ഫറോക്ക് പൊലീസ് കേസെടുത്തത്. വിബിനയുടെ ആത്മഹത്യാക്കുറുപ്പിൽ പ്രജീഷാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്നു സൂചിപ്പിച്ചിരുന്നു.
ബേപ്പൂർ തമ്പി റോഡിലെ റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥൻ ലോഹിതാക്ഷന്റെ മകളാണ് ആത്മഹത്യ ചെയ്ത വിബിന. വിവാഹമോചിതയായ വിബിന രണ്ടുവർഷമായി പെരുമുഖത്തെ വാടകവീട്ടിലായിരുന്നു താമസം. പ്രജീഷ് വിവാഹവാഗ്ദാനം നൽകി മകളെ കൂട്ടിക്കൊണ്ടുപോയി വാടക വീട്ടിൽ താമസിപ്പിക്കുകയായിരുന്നുവെന്നും രണ്ടു വർഷം കഴിഞ്ഞിട്ടും വിവാഹം കഴിക്കാതെ വഞ്ചിച്ചതിനെത്തുടർന്ന് മകൾ ജീവനൊടുക്കുകയായിരുന്നുവെന്നുമാണ്് ലോഹിതാക്ഷൻ പറയുന്നത്. പ്രസ്തുത കേസിൽ ഒളിവിൽ കഴിയവെയാണ് പ്രജീഷ് ഡിസംബറിൽ മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് ഏരിയാ കമ്മറ്റി ചെയർമാനായി നോമിേനറ്റ് ചെയ്യപ്പെടുന്നത്.
പെണ്ണുകേസിൽപ്പെട്ടയാളാണെന്നും പിടികിട്ടാപ്പുള്ളിയാണെന്നും അറിഞ്ഞുകൊണ്ടു തന്നെയായിരുന്നു ദേവസ്വം വകുപ്പിന്റെ ഒത്താശയോടെയുള്ള നോമിനേഷൻ. ഡിസംബർ 24ന്് പ്രജീഷ് കോഴിക്കോട് കലക്റ്ററേറ്റിലെ ദേവസ്വം സെക്രട്ടറിയുടെ ഓഫീസിലെത്തി സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. പൊലീസ് തെരയുന്ന പിടികിട്ടാപ്പുള്ളി ജില്ലാ കലക്റ്ററുടെയും സിറ്റി പൊലീസ് കമ്മീഷണറുടെയും മൂക്കിനു താഴെയുള്ള ഓഫീസിൽ എത്തി സ്ഥാനം ഏറ്റെടുത്തത് ഏറെ വിവാദമായിരിന്നു. തുടർന്ന് ഇയാൾ വീണ്ടും ഒളിവിൽ പോകുകയും ചെയ്തു. മലബാർ മേഖലയിലെ 900 ക്ഷേത്രങ്ങളുടെ ചുമതലയാണ് മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് ഏരിയാ കമ്മറ്റിക്കുള്ളത്. ഇത് ക്രിമിനൽ കേസിൽ പിടികിട്ടാപ്പുള്ളിയായ ആൾക്ക് നൽകിയത് കോൺഗ്രസിനുള്ളിൽ തന്നെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇക്കാര്യം ചില നേതാക്കൾ കെപിസിസി പ്രസിഡന്റ് വി എം. സുധീരന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് സുധീരൻ പാർട്ടി തലത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും കെപിസിസി ജനറൽ സെക്രട്ടറി സുമാ ബാലകൃഷ്ണനെ അന്വേഷണത്തിനായി നിയോഗിക്കുകയും ചെയ്തിരുന്നു.
സുമാ ബാലകൃഷ്ണന്റെ അന്വേഷണത്തിൽ പ്രജീഷ് തിരുത്തിയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. സുമാ ബാലകൃഷ്ണന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാർച്ച് 28ന് പ്രജീഷിനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും മാങ്കാവ് ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തു നിന്നും കെപിസിസി പ്രസിഡന്റ് നീക്കം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി മാർച്ച് 29ന്റെ വീക്ഷണം പത്രത്തിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതു കഴിഞ്ഞ്് എട്ടു ദിവസം പിന്നിട്ടിട്ടും പ്രജീഷ് തിരുത്തിയിൽ ദേവസ്വം ബോർഡ് ചെയർമാൻ തന്നെയായി തുടരുകയാണ്. ഒപ്പം പൊലീസിന് പിടികൊടുക്കാതെ ഒളിവിലും.