- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലബാറിൽ ഇക്കുറി സിപിഎമ്മിന് കൂടുതൽ മുന്നേറ്റം ഉണ്ടാകും; ലീഗുമായി തെറ്റിയ കോൺഗ്രസ് കനത്ത വില നൽകേണ്ടി വരും; ചിലയിടങ്ങളിൽ ബിജെപിയും നേട്ടമുണ്ടാക്കും
മലപ്പുറം: മലബാർ മേഖലയിലെ നാല് ജില്ലകൾ ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തിതുടങ്ങി. വിധിയെഴുത്ത് തുടങ്ങും മുമ്പുള്ള വിശകലനങ്ങലും വിലയിരുത്തലുകളും പല കോണിൽ നിന്നും തുടങ്ങി കഴിഞ്ഞു. ഇങ്ങനെ വിലയിരുത്തലുൾ പുറത്തുവരുമ്പോൽ മലബാർ മേഖലയിൽ നേട്ടമുണ്ടാക്കുക സിപിഐ(എം) ആണെന്നാണ് പൊതുവിലയിരുത്തൽ. ബിജെപി ഭീഷണിയെ നേരിടാൻ സിപിഐ(എം) സംഘടനാ സംവിധാനം
മലപ്പുറം: മലബാർ മേഖലയിലെ നാല് ജില്ലകൾ ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തിതുടങ്ങി. വിധിയെഴുത്ത് തുടങ്ങും മുമ്പുള്ള വിശകലനങ്ങലും വിലയിരുത്തലുകളും പല കോണിൽ നിന്നും തുടങ്ങി കഴിഞ്ഞു. ഇങ്ങനെ വിലയിരുത്തലുൾ പുറത്തുവരുമ്പോൽ മലബാർ മേഖലയിൽ നേട്ടമുണ്ടാക്കുക സിപിഐ(എം) ആണെന്നാണ് പൊതുവിലയിരുത്തൽ. ബിജെപി ഭീഷണിയെ നേരിടാൻ സിപിഐ(എം) സംഘടനാ സംവിധാനം ഉണർന്നു പ്രവർത്തിച്ചതാണ് സിപിഐ(എം) നേട്ടമുണ്ടാക്കുെമന്ന വിലയിരുത്തലിന് കാരണം.
അതേസയമം മലബാറിൽ പലയിടത്തും തിരിച്ചടി ഏൽക്കുക കോൺഗ്രസിന് ആയിരിക്കും എന്നാണ് വിലയിരുത്തൽ. വയനാട്ടിൽ നേട്ടമുണ്ടാക്കാൻ കോൺഗ്രസിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. എങ്കിൽ ഇവിടെയും സിപിഐ(എം) മുന്നേറ്റം ഉണ്ടാകും. മലപ്പുറത്ത് ലീഗിന്റെ അപ്രമാദിത്തം ചോദ്യം ചെയ്യാൻ ആർക്കും സാധിക്കില്ല. കണ്ണൂരിൽ സിപിഐ(എം) തന്നെ ഇത്തവണയും വിജയക്കൊടി പാറിക്കും എന്നാണ് വിലയിരുത്തൽ.
ഗ്രൂപ്പ് യുദ്ധവും തമ്മിലടികളുമാണ് കോൺഗ്രസിന് തിരിച്ചടി ആകുക. ഇത് കൂടാതെ ലീഗുമായ ഇടഞ്ഞു നിൽക്കുന്നിടത്ത് പാർട്ടി പച്ചതൊടില്ലെന്ന കാര്യവും ഉറപ്പിട്ടുണ്ട്. മലപ്പുറത്ത് മുസ്ലിംലീഗിന്റെ അപ്രമാദിത്വത്തിനേൽക്കുന്ന തിരിച്ചടിയിൽ മലപ്പുറം ചുവന്നതായി ഇടതുപക്ഷം അവകാശപ്പെടാറുണ്ടെങ്കിലും അതെല്ലാം താൽകാലികപ്രതിഭാസമാണെന്നു ലീഗ് തന്നെ തെളിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തേറ്റവും കൂടുതൽ വോട്ടർമാരും തദ്ദേശസ്ഥാപനങ്ങളുമുള്ള മലപ്പുറം ജില്ലയിൽ 24 ഇടങ്ങളിലായി 456 സീറ്റിൽ ലീഗും കോൺഗ്രസും നേതൃത്വത്തിന്റെ അനുമതിയോടെ നേർക്കുനേർ പോരാടുന്നുണ്ട്. ഇവിടങ്ങളിലൊക്കെ തിരിച്ചടി പ്രതീക്ഷിക്കുന്നത് ലീഗ് തന്നെയാണ്. ഇടതുപക്ഷം മത്സരിക്കുന്ന 11 ഇടങ്ങളിൽ സിപിഎമ്മും സിപിഐയും തമ്മിലടിക്കുന്നതാണു മറുപക്ഷത്തെ കാഴ്ച. എങ്കിലും ദുർബലലായ സിപിഐയ്ക്ക് യാതൊന്നും ചെയ്യാൻ സാധിക്കില്ലെന്നും വിലയിരുത്തുന്നു.
മലപ്പുറത്ത് ലീഗും കോൺഗ്രസും നേതൃത്വത്തിന്റെ അനുമതിയില്ലാതെ നൂറോളം സീറ്റുകളിൽ അനൗദ്യോഗികപോരാട്ടത്തിലുമാണ്. അണികൾ ബൂത്തിലെത്തും മുമ്പേ ലീഗും കോൺഗ്രസും സിപിഎമ്മും വിമതരെ അനുദിനം പുറത്താക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ കൈവിട്ട നിലയിലാണ്. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പാളയത്തിൽപട മുതലെടുത്തു നൂറ്റമ്പതോളം സീറ്റ് നേടുമെന്നു ബിജെപി. അവകാശപ്പെടുന്നു.
കഴിഞ്ഞതവണ ഏഴുനൂറോളം സീറ്റിൽ മത്സരിച്ച ബിജെപിക്ക് 22 സീറ്റാണു ലഭിച്ചത്. ഇത്തവണ 1378 വാർഡുകളിൽ ബിജെപി. മത്സരിക്കുന്നു. ജില്ലാ/ബ്ലോക് പഞ്ചായത്തുകളിലെ മുഴുവൻ ഡിവിഷനും ഇതിൽ ഉൾപ്പെടുന്നു. ജില്ലയിലെ 22 ഗ്രാമപഞ്ചായത്തിലും കൊണ്ടോട്ടി നഗരസഭയിലും കാളികാവ് ബ്ലോക്കിലുമായി 456 വാർഡുകളിൽ ലീഗും കോൺഗ്രസും നേർക്കുനേർ പോരാടുന്നു.
മലപ്പുറത്തെ തദ്ദേശതെരഞ്ഞെടുപ്പുകളിൽ നിർണായകശക്തിയാണു ചെറുകക്ഷികളും മുസ്ലിം മതസംഘടനകളും. അടുത്തടുത്ത പഞ്ചായത്തുകളിൽവരെ വ്യത്യസ്ത രാഷ്ട്രീയനിലപാടുമായാണു
ചെറുകക്ഷികളുടെ പുറപ്പാട്. ഓരോ പഞ്ചായത്തിലും തങ്ങൾക്കു ലഭിച്ച സീറ്റുകളുടെ എണ്ണം നോക്കിയാണു പി.ഡി.പി, വെൽഫെർ പാർട്ടി, എസ്.ഡി.പി.ഐ. എന്നിവർ എൽ.ഡി.എഫിനും യു.ഡി.എഫിനും പിന്തുണയേകുന്നത്. വോട്ട് ബാങ്കുകളായ ഇ.കെ. വിഭാഗം സമസ്തയും കാന്തപുരം എ.പി. വിഭാഗവും തരംപോലെ ഇരുമുന്നണിയേയും പിന്തുണയ്ക്കുന്നു.
കാലങ്ങളായി ലീഗിനെ പിന്തുണച്ച ഇ.കെ. വിഭാഗം സമസ്തയുടെ ജില്ലാ കൗൺസിൽ അംഗം തിരൂർ നഗരസഭയിൽ ഇപ്രാവശ്യം ഇടതുസ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. അതേസമയം ഇ.കെ. സമസ്തയുടെ ബദ്ധശത്രുക്കളായ എ.പി. വിഭാഗം പ്രവർത്തകനാകട്ടെ തേഞ്ഞിപ്പലത്തെ ഇടതുസ്വതന്ത്രനാണ്. മാറിമറിഞ്ഞ കൂട്ടുകെട്ടുകളും പുത്തൻബാന്ധവങ്ങളും തെരഞ്ഞെടുപ്പിൽ എങ്ങനെ അടിയൊഴുക്കു സൃഷ്ടിക്കുമെന്ന അങ്കലാപ്പിലാണു രാഷ്ട്രീയകക്ഷികളും വോട്ടർമാരും.
ജനസംഖ്യയിലും വോട്ടർമാരുടെ എണ്ണത്തിലും മറ്റു ജില്ലകളെക്കാൾ മുന്നിലാണു മലപ്പുറം. ജില്ലാപഞ്ചായത്തടക്കം 122 തദ്ദേശസ്ഥാപനങ്ങളിലേക്കാണു തെരഞ്ഞെടുപ്പ്. 94 ഗ്രാമപഞ്ചായത്തുകളും 12 നഗരസഭകളും 15 ബ്ലോക് പഞ്ചായത്തും ജില്ലയിലുണ്ട്. തീരപ്രദേശവും മലയോരവുമെല്ലാം ഉൾപ്പെടുന്ന മലപ്പുറത്ത് 2010ലെ തദ്ദേശതെരഞ്ഞെടുപ്പിൽ 100 പഞ്ചായത്തുകളാണുണ്ടായിരുന്നത്. പുതിയ നഗരസഭകൾ രൂപീകരിച്ചതോടെയാണ് എണ്ണം 94 ആയി കുറഞ്ഞത്.
ബ്ലോക് പഞ്ചായത്തുകളുടെ എണ്ണത്തിൽ മാറ്റമില്ല. പുതുതായി അഞ്ചു നഗരസഭകളാണു ജില്ലയിൽ രൂപീകരിച്ചത്. കൊണ്ടോട്ടി, വളാഞ്ചേരി, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി എന്നിവ. കൊണ്ടോട്ടി നഗരസഭയിൽ കൊണ്ടോട്ടി, നെടിയിരുപ്പ് ഗ്രാമപഞ്ചായത്തുകൾ ലയിപ്പിച്ചു. മലപ്പുറം, മഞ്ചേരി, പൊന്നാനി, പെരിന്തൽമണ്ണ, തിരൂർ, കോട്ടയ്ക്കൽ, നിലമ്പൂർ എന്നിവയാണു മുമ്പുണ്ടായിരുന്ന നഗരസഭകൾ. ഇതിൽ കോട്ടയ്ക്കലും നിലമ്പൂരും രൂപീകരിച്ചതു 2010ലാണ്.
കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ മലപ്പുറത്ത് 100ഗ്രാമപഞ്ചായത്തിൽ 91ലും യു.ഡി.എഫാണു ജയിച്ചത്. ഏഴു നഗരസഭകളിൽ ആറിലും യു.ഡി.എഫ്. അധികാരത്തിലെത്തിയപ്പോൾ പെരിന്തൽമണ്ണ മാത്രമാണ് എൽ.ഡി.എഫ്. നിലനിർത്തിയത്. 15 ബ്ലോക് പഞ്ചായത്തുകളിൽ പൊന്നാനി മാത്രം ഇടതിനൊപ്പം നിന്നു.
ജില്ലയിലെ 11ഇടങ്ങളിൽ സീറ്റ് വിഭജനത്തെച്ചൊല്ലി സിപിഎമ്മും സിപിഐയുമായി പ്രശ്‌നങ്ങൾ നിലനിൽക്കുന്നു.
നേതൃത്വത്തിന്റെ അനുമതിയില്ലാതെ തേഞ്ഞിപ്പലം, വെട്ടത്തൂർ, കൂട്ടിലങ്ങാടി, കുറുവ പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലും പരപ്പനങ്ങാടി നഗരസഭയിലും ബ്ലോക്/ജില്ലാപഞ്ചായത്തുകളിലെ ചില വാർഡുകളിലുമാണു ലീഗും കോൺഗ്രസും അനൗദ്യോഗികമായി ഏറ്റുമുട്ടുന്നത്. നേതൃത്വത്തിന്റെ അനുമതിയോടെ കൊണ്ടോട്ടി നഗരസഭയിൽ 40 സീറ്റിലേക്കും കാളികാവ് ബ്ലോക്കിലെ 14 സീറ്റിലേക്കും പോരാട്ടം നടക്കുന്നു. പഞ്ചായത്തുകളിൽ ചോക്കാട്18, എടപ്പറ്റ15, കരുവാരക്കുണ്ട്21, കാളികാവ്19, പോരൂർ17, തിരുവാലി16, ആനക്കയം23, മൂത്തേടം15, ഒഴൂർ18, പൊന്മുണ്ടം16, ചെറിയമുണ്ടം18, പെരുമണ്ണക്ലാരി16, തെന്നല17, എടരിക്കോട്16, പെരുവള്ളൂർ19, ചീക്കോട്18, മുതുവല്ലൂർ 14, വാഴക്കാട്19, വേങ്ങര23, കണ്ണമംഗലം23, നന്നമ്പ്ര21, മാറാക്കര20 സീറ്റുകളിൽ കോണിയും കൈയും ഏറ്റുമുട്ടും.
ജില്ലയിലെ 1778 വാർഡുകളിൽ 556 ഇടത്ത് ലീഗും കോൺഗ്രസും നേരിട്ടേറ്റുമുട്ടും. ആകെ 94 പഞ്ചായത്തുകളിൽ ഔദ്യോഗികകണക്കിനു പുറമേ വെട്ടത്തൂരിലാണു കൂടുതൽ കടുത്ത പോരാട്ടം. ഈ പഞ്ചായത്തിലെ 13 സീറ്റുകളിൽ വിമതരുണ്ട്. അനൗദ്യോഗികമത്സരം നടക്കുന്നതു യു.ഡി.എഫിൽ കോൺഗ്രസിന് അനുവദിച്ച സീറ്റുകളിലാണ്. കോൺഗ്രസിനു ലഭിച്ച സീറ്റുകളിൽ ലീഗിന്റെ വിമതസ്ഥാനാർത്ഥികളാണ് അനൗദ്യോഗികമായി മത്സരിക്കുന്നത്. കുറവ പഞ്ചായത്തിലെ നാലാംവാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരേ മത്സരിക്കുന്ന ലീഗ് പ്രവർത്തകൻ ഷഫീഖ് തുളുവത്തുമായി ടി.എ. അഹമ്മദ് കബീർ എംഎൽഎ. വീട്ടിലെത്തി ചർച്ചനടത്തിയെങ്കിലും പിന്മാറിയില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പത്തിൽ താഴെ പഞ്ചായത്തുകളിൽ മാത്രമാണു മുന്നണിബന്ധമില്ലാതെ മത്സരിച്ചതെന്നിരിക്കേ പ്രാദേശികപ്രശ്‌നങ്ങൾ അനുദിനം വർധിക്കുന്നതു കോൺഗസ്, ലീഗ് നേതൃത്വങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. തർക്കം പരിഹരിക്കാൻ നിയോഗിച്ച ഉപസമിതിക്കു പ്രശ്‌നം പരിഹരിക്കാൻ പോയിട്ട് ഇരുകൂട്ടരുമായും ചർച്ചനടത്താൻപോലും സാധിച്ചിട്ടില്ല.
ലീഗിനു കനത്ത വോട്ട് ബാങ്കുണ്ടെന്ന ധാർഷ്ട്യത്തിൽ കോൺഗ്രസിനെ ഗൗനിക്കുന്നില്ലെന്നാണു പരാതി. ജില്ലയിൽ ലീഗിന്റെ അപ്രമാദിത്വത്തിനെതിരേ ആര്യാടൻ മുഹമ്മദ് അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ തുറന്നടിക്കാറുമുണ്ട്. സീറ്റ് വിഭജനത്തിലാണ് ഈ ഭിന്നത കൂടുതൽ മറനീക്കാറുള്ളത്. മിക്ക പഞ്ചായത്തുകളിലും ലീഗിന് ഒറ്റയ്ക്കു ജയിക്കാനുള്ള വോട്ടുള്ളതിനാൽ കോൺഗ്രസിനെ ഏതാനും സീറ്റുകളിലൊതുക്കാൻ ശ്രമിക്കാറുണ്ട്.