- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയുടെ വിരട്ടലിന് ഇന്ത്യയുടെ തിരിച്ചടി; ബംഗാൾ ഉൾക്കടലിൽ ഇന്ത്യ-അമേരിക്ക-ജപ്പാൻ സംയുക്ത സൈനികാഭ്യാസം; നടപടി ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് നാവികസേനയുടെ സാന്നിദ്ധ്യത്തിനുള്ള മറുപടി; സൈനികാഭ്യാസത്തിനെത്തുന്നത് മൂന്നു രാജ്യങ്ങളുടെയും വമ്പൻ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും
ന്യുഡൽഹി: സിക്കിം അതിർത്തിയിൽ രൂപമെടുത്ത സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുമ്പോൾ ചൈനയുടെ ഭീഷണിക്ക് അതേനാണയത്തിൽ തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യ.യുഎസും ജപ്പാനുമായി ചേർന്ന് ഇന്ത്യ ബംഗാൾ ഉൾക്കടലിൽ വൻ സൈനികാഭ്യാസത്തിന് തയ്യാറെടുക്കുന്നു. നാവിക സേനയുടെ മലബാർ സൈനികാഭ്യാസമാണ് ജൂലൈ 10ന് നടക്കുക.വമ്പൻ പടക്കപ്പലുകളും യുദ്ധവിമാനങ്ങളുമായാണ് സംയുക്ത സൈനികാഭ്യാസം നടക്കുക. 15 യുദ്ധക്കപ്പലുകളും രണ്ടു അന്തർവാഹിനികളും ഏതാനും യുദ്ധവിമാനങ്ങളും വ്യോമ, ഹെലികോപ്റ്റർ നിരീക്ഷണവും സൈനികാഭ്യാസത്തിന്റെ ഭാഗമായിരിക്കും. കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈനീസ് യുദ്ധക്കപ്പലുകളുടേയും അന്തർവാഹിനികളുടേയും അസാധാരണ സാന്നിദ്ധ്യം ഇന്ത്യൻ നാവികസേന കണ്ടെത്തിയിരുന്നു.ഇന്ത്യൻ നേവിയുടെ കൃത്രിമോപഗ്രഹമായ രുക്മിണി (ജിസാറ്റ്-7), ദീർഘദൂര നീരീക്ഷണ വാഹനമായ പൊസീഡൻ-81 തുടങ്ങിയവയുടെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിലാണ് ചൈനയുടെ മുങ്ങിക്കപ്പൽ അടക്കമുള്ള കപ്പലുകളെ തിരിച്ചറിഞ്ഞത്. ഇന്ത്യൻ മഹാസമുദ്രത്തിലുള്ളത് 13 ചൈനീസ് നാവി
ന്യുഡൽഹി: സിക്കിം അതിർത്തിയിൽ രൂപമെടുത്ത സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുമ്പോൾ ചൈനയുടെ ഭീഷണിക്ക് അതേനാണയത്തിൽ തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യ.യുഎസും ജപ്പാനുമായി ചേർന്ന് ഇന്ത്യ ബംഗാൾ ഉൾക്കടലിൽ വൻ സൈനികാഭ്യാസത്തിന് തയ്യാറെടുക്കുന്നു.
നാവിക സേനയുടെ മലബാർ സൈനികാഭ്യാസമാണ് ജൂലൈ 10ന് നടക്കുക.വമ്പൻ പടക്കപ്പലുകളും യുദ്ധവിമാനങ്ങളുമായാണ് സംയുക്ത സൈനികാഭ്യാസം നടക്കുക. 15 യുദ്ധക്കപ്പലുകളും രണ്ടു അന്തർവാഹിനികളും ഏതാനും യുദ്ധവിമാനങ്ങളും വ്യോമ, ഹെലികോപ്റ്റർ നിരീക്ഷണവും സൈനികാഭ്യാസത്തിന്റെ ഭാഗമായിരിക്കും.
കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈനീസ് യുദ്ധക്കപ്പലുകളുടേയും അന്തർവാഹിനികളുടേയും അസാധാരണ സാന്നിദ്ധ്യം ഇന്ത്യൻ നാവികസേന കണ്ടെത്തിയിരുന്നു.ഇന്ത്യൻ നേവിയുടെ കൃത്രിമോപഗ്രഹമായ രുക്മിണി (ജിസാറ്റ്-7), ദീർഘദൂര നീരീക്ഷണ വാഹനമായ പൊസീഡൻ-81 തുടങ്ങിയവയുടെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിലാണ് ചൈനയുടെ മുങ്ങിക്കപ്പൽ അടക്കമുള്ള കപ്പലുകളെ തിരിച്ചറിഞ്ഞത്.
ഇന്ത്യൻ മഹാസമുദ്രത്തിലുള്ളത് 13 ചൈനീസ് നാവികസേനാ കപ്പലുകളാണെന്ന് സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ അകൽച്ച രൂക്ഷമായിരിക്കെയാണ് ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ കപ്പലുകളുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.ഈ സാഹചര്യത്തിലാണ് അമേരിക്കയുമായും ജപ്പാനുമായും ഇന്ത്യ സെനികാഭ്യാസത്തിന് തയ്യാറെടുക്കുന്നതും.
ഏഴ് യുദ്ധക്കപ്പലുകൾ, 44,570 ടൺ വിമാനം താങ്ങാവുന്ന ഐഎൻഎസ് വിക്രമാദിത്യ ഉൾപ്പെടെയുള്ള അന്തർവാഹിനികൾ എന്നിവയുടെയെല്ലാം സൈനികാഭ്യാസത്തിൽ പങ്കെടുക്കും. 2013 നവംബറിൽ കമ്മീഷൻ ചെയ്ത ശേഷം ഇതാദ്യമായി പൂർണ്ണസജ്ജമായ മിഗ് 29 കെയും പ്രദർശിപ്പിക്കും. അമേരിക്കയുടെ ഒരു ലക്ഷം ടൺ വരെ വഹിക്കാൻ ശേഷിയുള്ള യുഎസ്എസ് നിമിറ്റ്സ്, എഫ്/എ - 18 ഫൈറ്റേഴ്സിന്റെ ഒരു ആണവ വിമാനം എന്നിവയും സൈനികാഭ്യാസത്തിന്റെ ഭാഗമാകുന്നുണ്ട്.
ജപ്പാന്റെ 27,000 ടൺ ശേഷിയുള്ള ഹെലികോപ്റ്റർ ഇസൂമോയും ഏതാനും യുദ്ധക്കപ്പലും പത്തു ദിവസം നടക്കുന്ന സൈനികാഭ്യാസത്തിൽ പങ്കെടുക്കും. അന്തർവാഹിനി വിരുദ്ധ സംവിധാനമുള്ള ഒമ്പത് ഹെലികോപ്റ്ററുകൾ വഹിക്കാൻ ശേഷിയുള്ള യുദ്ധക്കപ്പലുകളാണ് ജപ്പാൻ കൊണ്ടുവരുന്നത്.
അമേരിക്കയിൽ നിന്നും 3.2 ബില്യൺ ഡോളർ മുടക്കി 12 പി-81 എട്ട് വിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ നാവികസേന ഓർഡർ ചെയ്തിട്ടുണ്ട്. റഡാറുകൾ, ഹാർപൂൺ ബ്ളോക്ക് 2 മിസൈലുകൾ, എംകെ 54 ലൈറ്റ് വെയ്റ്റ് ടോർപിഡോകൾ, റോക്കറ്റുകൾ, ഡെപ്ത്ത് ചാർജറുകൾ എന്നിവ ഇതിലുണ്ടാകും
1982 മുതൽ ഇന്ത്യയും അമേരിക്കയും സൈനികാഭ്യാസം സംഘടിപ്പിച്ചുവരികയാണ്. 2007 മുതൽ മലബാർ നാവികാഭ്യാസം ഇന്ത്യയിലും പശ്ചിമ പസഫിക് മേഖലയിലുമായി മാറിമാറി നടത്തുന്നുണ്ട്.