- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലബാർ എക്സ്പ്രസിലെ തീപിടിത്തത്തിന് കാരണം ബൈക്കുകൾ എന്ന നിഗമനത്തിൽ; ബൈക്കുകൾ തമ്മിൽ ഉരസിയുണ്ടായ തീ ദുരന്തമുണ്ടാക്കി; വീഴ്ചയ്ക്ക് പിന്നിൽ ബൈക്ക് ലോഡ് ചെയ്യുന്നതിന്റെ ചുമതലുള്ള പാർസൽ ക്ലർക്ക്; ജീവനക്കാരനെ സസ്പെന്റ് ചെയ്തു; മറ്റ് സാധ്യതകൾ തള്ളി റെയിൽവേ
തിരുവനന്തപുരം: മലബാർ എക്സ്പ്രസിലെ തീപിടിത്തത്തിന് കാരണം ബൈക്കുകൾ എന്ന നിഗമനത്തിലേക്ക് റെയിൽവേ. രണ്ട് ബൈക്കുകൾ പൂർണ്ണമായും കത്തിനശിച്ചിരുന്നു. പാറശ്ശാലയുള്ള രണ്ട് പൊലീസുകാരുടേതാണ് ബൈക്കുകൾ. ഈ ബൈക്കിൽ പെട്രോൾ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ബൈക്കുകൾ തമ്മിൽ ഉരസിയുണ്ടായ തീയാണ് പാഴസൽ ബോഗിയെ കത്തിച്ചതെന്നാണ് നിഗമനം.
അട്ടിമറി സാധ്യതകൾ പൂർണ്ണമായും തള്ളുകയാണ് റെയിൽവേ. ബൈക്കുകൾ കയറ്റിയ പാഴ്സൽ ഉദ്യോഗസ്ഥനെ റെയിൽവേ സസ്പെന്റ് ചെയ്യുകയും ചെയ്തു. ബൈക്കിലെ ഇന്ധനം ഇല്ലന്ന് ഉറപ്പാക്കി വേണം അവ പാഴ്സലായി അയയ്ക്കാൻ. ഇത് പരിശോധിച്ച് ഉറപ്പിക്കുന്നതിൽ ജീവനക്കാരന് വീഴ്ച വന്നതായാണ് കണ്ടെത്തൽ. ബൈക്ക് ലോഡ് ചെയ്യുന്നതിന്റെ ചുമതലുള്ള പാർസൽ ക്ലർക്കിനെയാണ് പാലക്കാട് ഡിവിഷൻ സസ്പെൻഡ് ചെയ്തത്.
ഇന്ന് പുലർച്ചെ 7.45 ഓടുകൂടി ഇടവ സ്റ്റേഷനടുത്താണ് മലബാർ എക്സ്പ്രസിന്റെ ലഗ്ഗേജ് വാനിൽ തീപിടിത്തമുണ്ടായത്. തീ ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ചങ്ങല വലിച്ച് തീവണ്ടി നിർത്തി റെയിൽവേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തീപിടിച്ച ബോഗി മറ്റ് കോച്ചുകളിൽ നിന്ന് പെട്ടെന്ന് തന്നെ വേർപ്പെടുത്തി. അരമണിക്കൂറിനുള്ളിൽ തീയണക്കാൻ കഴിഞ്ഞു. തീപ്പിടിത്തമുണ്ടായ പാർസൽ ബോഗിയിൽ ബൈക്കുകളുണ്ടായിരുന്നു. ബൈക്കുകളിൽ നിന്നാണ് തീപ്പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ബൈക്കുകൾ ലോഡ് ചെയ്യുമ്പോൾ പെട്രോൾ പൂർണമായും നീക്കംചെയ്യണമെന്നാണ് നിയമം. ഇതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. മലബാർ എക്സ്പ്രസിലെ തീപ്പിടിത്തത്തിൽ ഒഴിവായത് വലിയ ദുരന്തമാണ്. തുടക്കത്തിൽ തന്നെ തീപ്പിടിത്തം ശ്രദ്ധയിൽ പെട്ടതിനാൽ വലിയ അപകടം ഒഴിവാക്കാനായി. ബോഗിയിൽ നിന്ന് പുക ഉയർന്നതിനേതുടർന്ന് യാത്രക്കാർ റെയിൽവേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചങ്ങല വലിച്ച് യാത്രക്കാർ ട്രെയിൻ നിർത്തി.
ട്രെയിനിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. യാത്രക്കാരെ പൂർണമായും ട്രെയിനിൽ നിന്ന് മാറ്റി. തീ പിടിച്ച ബോഗി ട്രെയിനിൽ നിന്ന് വേർപെടുത്തിയതായാണ് വിവരം. തീ മറ്റ് കോച്ചുകളിലേക്ക് പടരുന്ന സാഹചര്യം ഒഴിവായെന്നും റെയിൽവേ അറിയിച്ചു. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മലബാർ എക്സ്പ്രസിന്റെ മുൻ ഭാഗത്തുള്ള പാഴ്സൽ കോച്ചിനാണ് തീ പിടിച്ചത്. പാഴ്സൽ ബോഗിയിൽ മാത്രമാണ് തീപ്പിടിത്തം ഉണ്ടായതെന്നും തുടക്കത്തിൽ തന്നെ ശ്രദ്ധയിൽപ്പെട്ടതിനാലാണ് വലിയ അപകടം ഒഴിവാക്കാനായതെന്നും യാത്രക്കാരാനായ സുനിൽ പറഞ്ഞു. രണ്ട് ബൈക്ക് പൂർണമായും കത്തി നശിച്ചതായി അദ്ദേഹം പറഞ്ഞു.
ഇടവയിൽ നിന്ന് തീവണ്ടി പുറപ്പെട്ടപ്പോൾ പുക ശ്രദ്ധയിൽ പെട്ടത് നിർണ്ണായകമായി എന്നതാണ് വസ്തുത. വർക്കല എത്തും മുമ്പേ ചങ്ങല വലിച്ച് വണ്ടി നിർത്തി യാത്രക്കാർ രക്ഷാ പ്രവർത്തനം അതിവേഗം തുടങ്ങി. പിന്നെ അതിവേഗ ഇടപെടലിൽ യാത്രക്കാരെ ഒഴിപ്പിച്ചു. തീവണ്ടിയിൽ ഉണ്ടായിരുന്നത് ആയിരത്തിൽ അധികം പേരാണ്. ഷോർട്ട് സർക്യൂട്ടാകും തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിശദമായ അന്വേഷണം നടത്തും. പരവൂരിലും തീവണ്ടി നിർത്തിയിരുന്നു. കാപ്പിൽ കഴിഞ്ഞപ്പോൾ തന്നെ പുകയുടെ മണം യാത്രക്കാർക്ക് കിട്ടി. ഇതാണ് പുക കണ്ടെത്താൻ കാറണമായത്. ഇടവ സ്റ്റേഷന് തൊട്ടു മുമ്പാണ് തീവണ്ടി നിർത്തിയത്.
അതിവേഗ ഇടപെടൽ നടത്തി. കത്തിയ ബോഗി അടർത്തി മാറ്റുകയും ചെയ്തു. തീവണ്ടിയുടെ മറ്റ് കോച്ചുകളിൽ തീ എത്താത്തതാണ് ഇതിന് കാരണം. പാഴ്സൽ ബോഗിയിലെ എല്ലാ സാധനവും കത്തി നശിച്ചു. രണ്ട് ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു. ബൈക്കിലെ പെട്രോളും തീ പിടിത്തത്തിന് കാരണമായെന്ന വിലയിരുത്തൽ ഉണ്ട്. കൊല്ലം കഴിഞ്ഞാൽ ഈ തീവണ്ടി മിക്കവാറും എല്ലാ സ്റ്റേഷനിലും നിർത്തും. പരവൂരിലും തീവണ്ടി നിർത്തി. അവിടെ നിന്നും കയറിയ യാത്രക്കാരാണ് തീ ആദ്യം കണ്ടത്.
വണ്ടി ഓടുമ്പോൾ പുക മണം എത്തി. ഈ സമയത്ത് അതിവേഗം ഓടുകയായിരുന്നു തീവണ്ടി. ഈ സമയം യാത്രക്കാർ പുറത്തേക്ക് നോക്കി. തീ കാണുകയും ചെയ്തു. ഇതോടെ ചങ്ങല വലിച്ച് തീവണ്ടി നിർത്തി. വർക്കലയ്ക്ക് അടുത്തുള്ള ഇടവാ സ്റ്റേഷന് മുമ്പേ തീവണ്ടി നിർത്തി. വർക്കലയിൽ നിന്ന് സാങ്കേതിക വിദഗ്ധരെത്തി കത്തിയ ബോഗി അടർത്തി മാറ്റി. ഇതോടെ ദുരന്തം പൂർണ്ണമായും ഒഴിഞ്ഞു. പാഴ്സൽ ബോഗി പൂർണ്ണമായും കത്തി.
മറുനാടന് മലയാളി ബ്യൂറോ