- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരവൂരിൽ നിന്ന് മലബാർ എടുത്തപ്പോൾ പുക മണം; അതിവേഗതയിൽ കുതിച്ച തീവണ്ടിയുടെ പുറത്തേക്ക് നോക്കിയവർ കണ്ടത് പാഴ്സൽ ബോഗിയിലെ തീ; ചങ്ങല വലിച്ച് വണ്ടി നിർത്തി അതിവേഗ രക്ഷാപ്രവർത്തനം; പാഴ്സൽ കോച്ച് പൂർണ്ണമായും കത്തി; ദുരന്ത വ്യാപ്തി കുറച്ചത് പരവൂരിലെ യാത്രക്കാർ; ഒഴിഞ്ഞു പോയത് 'ഇടവയിലെ' കറുത്ത ഞായർ
തിരുവനന്തപുരം: ഒഴിവായത് കറുത്ത ഞായറാണ്. മലബാർ എക്സ്പ്രസിലെ തീ പുകയായി ഉയർന്നപ്പോൾ തന്നെ കണ്ടതാണ് ദുരന്തം ഒഴിവാക്കിയത്. പരവൂർ സ്റ്റേഷനിൽ നിന്ന് തീവണ്ടി എടുത്തപ്പോൾ തന്നെ സംഭവം ശ്രദ്ധയിൽ പെട്ടു. യാത്രക്കാർ വളരെ വേഗം ചങ്ങല വലിച്ചു. തീവണ്ടി അതിവേഗതയിൽ ഓടിയിരുന്നുവെങ്കിൽ പാഴ്സൽ ബോഗിയിലെ തീ ആളിക്കത്തുമായിരുന്നു. സമീപ ബോഗികളിലേക്ക് തീ പടരുകയും ചെയ്യുമായിരുന്നു. കോച്ചുകളിലേക്ക് തീ എത്തിയിരുന്നുവെങ്കിൽ വലിയ ദുരന്തമായി ഇത് മാറുമായിരുന്നു.
ഇടവയിൽ നിന്ന് തീവണ്ടി പുറപ്പെട്ടപ്പോൾ പുക ശ്രദ്ധയിൽ പെട്ടത് നിർണ്ണായകമായി എന്നതാണ് വസ്തുത. വർക്കല എത്തും മുമ്പേ ചങ്ങല വലിച്ച് വണ്ടി നിർത്തി യാത്രക്കാർ രക്ഷാ പ്രവർത്തനം അതിവേഗം തുടങ്ങി. പിന്നെ അതിവേഗ ഇടപെടലിൽ യാത്രക്കാരെ ഒഴിപ്പിച്ചു. തീവണ്ടിയിൽ ഉണ്ടായിരുന്നത് ആയിരത്തിൽ അധികം പേരാണ്. ഷോർട്ട് സർക്യൂട്ടാകും തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിശദമായ അന്വേഷണം നടത്തും. പരവൂരിലും തീവണ്ടി നിർത്തിയിരുന്നു. കാപ്പിൽ കഴിഞ്ഞപ്പോൾ തന്നെ പുകയുടെ മണം യാത്രക്കാർക്ക് കിട്ടി. ഇതാണ് പുക കണ്ടെത്താൻ കാറണമായത്. ഇടവ സ്റ്റേഷന് തൊട്ടു മുമ്പാണ് തീവണ്ടി നിർത്തിയത്.
അതിവേഗ ഇടപെടൽ നടത്തി. കത്തിയ ബോഗി അടർത്തി മാറ്റുകയും ചെയ്തു. തീവണ്ടിയുടെ മറ്റ് കോച്ചുകളിൽ തീ എത്താത്തതാണ് ഇതിന് കാരണം. പാഴ്സൽ ബോഗിയിലെ എല്ലാ സാധനവും കത്തി നശിച്ചു. രണ്ട് ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു. ബൈക്കിലെ പെട്രോളും തീ പിടിത്തത്തിന് കാരണമായെന്ന വിലയിരുത്തൽ ഉണ്ട്. കൊല്ലം കഴിഞ്ഞാൽ ഈ തീവണ്ടി മിക്കവാറും എല്ലാ സ്റ്റേഷനിലും നിർത്തും. പരവൂരിലും തീവണ്ടി നിർത്തി. അവിടെ നിന്നും കയറിയ യാത്രക്കാരാണ് തീ ആദ്യം കണ്ടത്.
വണ്ടി ഓടുമ്പോൾ പുക മണം എത്തി. ഈ സമയത്ത് അതിവേഗം ഓടുകയായിരുന്നു തീവണ്ടി. ഈ സമയം യാത്രക്കാർ പുറത്തേക്ക് നോക്കി. തീ കാണുകയും ചെയ്തു. ഇതോടെ ചങ്ങല വലിച്ച് തീവണ്ടി നിർത്തി. വർക്കലയ്ക്ക് അടുത്തുള്ള ഇടവാ സ്റ്റേഷന് മുമ്പേ തീവണ്ടി നിർത്തി. വർക്കലയിൽ നിന്ന് സാങ്കേതിക വിദഗ്ധരെത്തി കത്തിയ ബോഗി അടർത്തി മാറ്റി. ഇതോടെ ദുരന്തം പൂർണ്ണമായും ഒഴിഞ്ഞു. പാഴ്സൽ ബോഗി പൂർണ്ണമായും കത്തി. യഥാർത്ഥ കാരണം കണ്ടെത്താൻ റെയിൽവേ അന്വേഷണം നടത്തും.
തീ പിടിച്ചതോടെ വർക്കലയിൽ മലബാറിന്റെ ഓട്ടം നിർത്തി. ഇന്നലെ രാത്രി മംഗലാപുരത്ത് നിന്ന് പുറപ്പെട്ട തീവണ്ടിയാണ് അപകടത്തിൽ പെട്ടത്. രാവിലെ ആയതു കൊണ്ടാണ് തീ ആളിക്കത്തുന്നതിന് മുമ്പേ യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത്. പാഴ്സൽ ബോഗിയിലെ സാധനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. അതുകൊണ്ട് തന്നെ തീ വലിയ തോതിൽ ആളിക്കത്തി. അതിന് മുമ്പ് തന്നെ തീവണ്ടി നിർത്താനായതു കൊണ്ട് മാത്രമാണ് വലിയ അപകടമുണ്ടായത്. ഇല്ലായിരുന്നുവെങ്കിൽ വലിയ ദുരന്തം ഉണ്ടാകുമായിരുന്നു. തീ പൂർണ്ണമായും അണച്ചു.
എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് റെയിൽവേ അറിയിച്ചു. തീ കണ്ടപ്പോൾ തന്നെ തീവണ്ടിയിലെ സംവിധാനങ്ങൾ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമം നടത്തി. ഇത് ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. ഫയർ ഫോഴ്സ് വാഹനങ്ങൾ അതിവേഗം പാഞ്ഞെത്തി. തീവണ്ടി നിർത്തിയത് ജനവാസ കേന്ദ്രത്തോട് ചേർന്നായതും രക്ഷാ പ്രവർത്തനത്തിന് ആശ്വാസമായി. ആളുകൾ ഉറങ്ങി കിടക്കുമ്പോഴാണ് ഇത്തരത്തിലൊരു തീ പിടിത്തമുണ്ടായതെങ്കിൽ വലിയ ദുരന്തം തന്നെ ഉണ്ടാകുമായിരുന്നു. അതൊരു കറുത്ത ഞായറായി മാറുകയും ചെയ്യുമായിരുന്നു.
അട്ടിമറി സാധ്യതകൾ റെയിൽവേ ഈ ഘട്ടത്തിൽ തള്ളുകയാണ്. എന്നാലും തീ പിടിത്തത്തിൽ വിശദ അന്വേഷണം നടത്തും. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തു നിന്നുള്ള ഈ തീവണ്ടി എന്നും നിറഞ്ഞോടുന്ന ഒന്നാണ്. കൊല്ലം കഴിഞ്ഞാൽ പാസഞ്ചർ തീവണ്ടി പോലെ നിരവധി യാത്രക്കാരും കയറും. ഇവരാണ് തീ പിടിത്തം കണ്ടെതും. അടിയന്തര ഇടപെടൽ നടത്തി ചെയിൻ വലിച്ചതും. രാവിലെ ആയതിനാൽ നാട്ടുകാർ അതിവേഗം രക്ഷാപ്രവർത്തനത്തിന് എത്തി. രാവിലെ ഏഴേമുക്കലോടെയായിരുന്നു അപകടം ശ്രദ്ധയിൽ പെട്ടത്. 15 മിനിറ്റു കൊണ്ട് തീ നിയന്ത്രണ വിധേയമാക്കി.
മറുനാടന് മലയാളി ബ്യൂറോ