- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോജ് ഡബിൾ ഹോർസ് മലബാർ ഫുഡ് ഫെസ്റ്റിവൽ 18 ന്
ജിദ്ദ: രുചി വൈഭവം കൊണ്ടും വിഭവങ്ങളുടെ വ്യത്യസ്തതകൊണ്ടും പ്രസിദ്ധമായ മലബാർ പാചക വിരുന്നൊരുക്കി ജിദ്ദയിൽ മലബാർ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ജിദ്ദയിലെ പ്രസിദ്ധ സൗഹൃദ കൂട്ടായ്മയായ ഗോജ് സംഘടിപ്പിക്കുന്ന ഡബിൾ ഹോർസ് മലബാർ ഫുഡ് ഫെസ്റ്റിവൽ 18 നു അബ്ഹൂർ വില്ലയിൽ നടക്കും. സ്വാദിഷ്ട വിഭവങ്ങൾക്ക് പേര് കേട്ട കണ്ണൂർ തലശ്ശേരി മാഹി പ്രദേ
ജിദ്ദ: രുചി വൈഭവം കൊണ്ടും വിഭവങ്ങളുടെ വ്യത്യസ്തതകൊണ്ടും പ്രസിദ്ധമായ മലബാർ പാചക വിരുന്നൊരുക്കി ജിദ്ദയിൽ മലബാർ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ജിദ്ദയിലെ പ്രസിദ്ധ സൗഹൃദ കൂട്ടായ്മയായ ഗോജ് സംഘടിപ്പിക്കുന്ന ഡബിൾ ഹോർസ് മലബാർ ഫുഡ് ഫെസ്റ്റിവൽ 18 നു അബ്ഹൂർ വില്ലയിൽ നടക്കും. സ്വാദിഷ്ട വിഭവങ്ങൾക്ക് പേര് കേട്ട കണ്ണൂർ തലശ്ശേരി മാഹി പ്രദേശത്തുള്ള മഹിളകളുടെ പാചക വിരുത് രുചിച്ചറിയാൻ ജിദ്ദ വാസികൾക്ക് അവസരം ഒരുക്കിയാണ് മലബാർ ഫുഡ് ഫെസ്റ്റിവൽ അവതരിപ്പിക്കുന്നത്. ഗോജ് വനിതാ അംഗങ്ങളുടെ സഹകരണത്തോട് കൂടിയാണ് പ്രവാസി കൂട്ടായ്മകളിൽ സുലഭമല്ലാത്ത ഇത്തരമൊരു അനുഭവം സംഘടിപ്പിക്കുന്നത്.
മുട്ട മാല, മുട്ട സിർക്ക, മസാല പുട്ട്, കക്കരോട്ടി, നെയ്പത്തിൽ, ചെമ്മീൻ ഉണ്ട, ചട്ടി പത്തിരി, മീൻ അട, മട്ടൺ സ്റ്റൂ, അടൽ ഒറോട്ടി, നെയ്പത്തിൽ, അരി ഒരോട്ടി തുടങ്ങിയ അഭിമാന വിഭവങ്ങളും കോഴി, മട്ടൺ, ബീഫ്, മീൻ അടങ്ങിയ മറ്റു വ്യത്യസ്ഥ വിഭവങ്ങളും എല്ലാവര്ക്കും രുചിക്കാനുള്ള അവസരമാണ് മേള ഒരുക്കുന്നത്. ഗോജ് സംഘടിപ്പിക്കുന്ന ആദ്യ പൊതു പരിപാടി എന്ന നിലയിൽ പരിപാടിയിലേക്കുള്ള സന്ദർശകരെ പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.
നാവിൽ രുചി ഊറുന്ന വറുത്ത വിഭവങ്ങളുമായി ഗോജ് മൽമൽ ടീം ഒരുക്കുന്ന തട്ട് കട, വിവിധ രുചി ചേരുവകൾ അടങ്ങിയ സർബതുകലുമായി ബോഞ്ചി സർബത്ത് കട, ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക, പൈനാപ്പിൾ, കക്കിരി കച്ച് മുതാലയവ അടങ്ങിയ പെട്ടി കട എന്നിവ ഫുഡ് ഫെസ്‌റിവലിന്റെ പ്രത്യേകതകളാണ്.
പരമ്പരാഗത വിഭവങ്ങൾ പുതിയ തലമുറയ്ക്കും മറ്റു പ്രദേശത്തുകാർക്കും പരിചയപ്പെടുത്തുകയും ഈ രംഗത്ത് പ്രോത്സാഹനം നൽകുക എന്നതുമാണ് ഈ മേളയിലൂടെ ലക്ഷ്യമിടുന്നത്.