- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലബാർ ഗോൾഡ് മുതലാളിമാരെ കാണുമ്പോൾ കോൺഗ്രസുകാർ ഓച്ഛാനിച്ച് നിൽക്കണോ? പാർട്ടി മുഖപത്രത്തിന്റെ ലേഖകനെ ഓഫീസ് കോമ്പൗണ്ടിലിട്ട് മർദ്ദിച്ചിട്ടും ജൂവലറി ഡയറക്ടർമാരെ തൊടാൻ മടിച്ച് പൊലീസ്; വീക്ഷണം ജീവനക്കാർ കടുത്ത പ്രതിഷേധത്തിൽ
കൊച്ചി: ഭരിക്കുന്നത് കോൺഗ്രസ്സ് തന്നെയാണോ? ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രാജിവച്ചോ? കൊച്ചി നഗരത്തിലെ വാർത്തകൾ ശ്രദ്ധിക്കുന്ന ആരെങ്കിലും ഇങ്ങനെ സംശയിച്ച് പോയാൽ അവരെ ഒരു കുറ്റവും പറയാനാകില്ല. ഭരിക്കുന്ന പാർട്ടിയുടെ മുഖപത്രത്തിന്റെ ലേഖകനെ മർദ്ദിക്കുകയും ചോദ്യം ചെയ്ത എക്‌സിക്യൂട്ടീവ് എഡിറ്ററെ പുളിച്ച തെറി പറയുകയും ചെയ്ത ജൂവ
കൊച്ചി: ഭരിക്കുന്നത് കോൺഗ്രസ്സ് തന്നെയാണോ? ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രാജിവച്ചോ? കൊച്ചി നഗരത്തിലെ വാർത്തകൾ ശ്രദ്ധിക്കുന്ന ആരെങ്കിലും ഇങ്ങനെ സംശയിച്ച് പോയാൽ അവരെ ഒരു കുറ്റവും പറയാനാകില്ല. ഭരിക്കുന്ന പാർട്ടിയുടെ മുഖപത്രത്തിന്റെ ലേഖകനെ മർദ്ദിക്കുകയും ചോദ്യം ചെയ്ത എക്‌സിക്യൂട്ടീവ് എഡിറ്ററെ പുളിച്ച തെറി പറയുകയും ചെയ്ത ജൂവലറി ഡയറക്ടർമാരെ ഒരു ചുക്കും ചെയ്യാതെ പൊലീസ്. മലബാർ ഗോൾഡ് ഡയറക്ടർമാർ എന്ന് അവകാശപ്പെട്ട രണ്ട് യുവാക്കൾ വെള്ളിയാഴ്‌ച്ചയാണ് കൊച്ചി വീക്ഷണം റോഡിലെ പത്രത്തിന്റെ ഓഫീസ് വളപ്പിനുള്ളിൽ വച്ച് സബ് എഡിറ്റർ പ്രജീഷിനേയും മറ്റ് മാദ്ധ്യമപ്രവർത്തകരേയുമാണ് അക്രമിച്ചത്.
വെള്ളിയാഴ്‌ച്ച ദിവസം പള്ളിയിലേക്ക് വരുന്ന വാഹനങ്ങൾ മിക്കതും വീക്ഷണം ഓഫീസ് വളപ്പിൽ തന്നെയാണ് പാർക്ക് ചെയ്യാറുള്ളത്. എന്നാൽ ഓഫീസിലെ ജീവനക്കാരുടെ വാഹനങ്ങൾ പോലും പുറത്തേക്കെടുക്കാനാകാത്ത തരത്തിൽ യുവ വ്യവസായികൾ തങ്ങളുടെ ഹോണ്ടാ, ഫോർച്യൂണർ കാറുകൾ പാർക്ക് ചെയ്യുകയായിരുന്നു. അത്യാവശ്യമായി വാർത്തയുമായി ബന്ധപ്പെട്ട് പുറത്തേക്ക് പോകാൻ കഴിയാതിരുന്ന പത്രപ്രവർത്തകർ ഇത് ചോദ്യം ചെയ്തതാണ് ഷാമിൽ ,ഷഫീക് എന്നീ യുവാക്കളെ പ്രകോപിപ്പിച്ചത്.
ഞങ്ങളുടെ പണം കൊണ്ട് തന്നെയാടാ ഈ ഓഫീസും പത്രവും ഒക്കെ ഉണ്ടാക്കിയതെന്നെല്ലാം പറഞ്ഞായിരുന്നു മർദ്ദനം. ഇതിനിടയിൽ എത്തിയ സബ് എഡിറ്റർ പ്രജീഷിനെ സംഘം കയ്യിലിരുന്ന ചാവി കൊണ്ടാണ് മർദ്ദിച്ചതെന്ന് വീക്ഷണം ജീവനക്കാർ ആരോപിക്കുന്നു. മുഖത്ത് ആഞ്ഞടിച്ച യുവാക്കൾ കഴുത്തിനും മർദ്ദിച്ചു. ഇത് തടയാനെത്തിയ എക്‌സിക്യൂട്ടീവ് എഡിറ്റർ ടി വി പുരം രാജുവിനേയും കയ്യേറ്റം ചെയ്യാൻ യുവാക്കൾ മുതിർന്നു. സ്ഥലത്ത് കൂടുതൽ ആളുകൾ എത്തിയതോടെയാണ് ഇരുവരും പെട്ടന്ന് സ്ഥലം വിട്ടത്.
എന്നാൽ കോൺഗ്രസ്സ് പത്രത്തിന്റെ സബ് എഡിറ്ററെ തല്ലിയെന്ന എക്‌സിക്യൂട്ടീവ് എഡിറ്ററുടെ പരാതിയിൽ രണ്ട് ദിവസം കഴിഞ്ഞിട്ടും യാതൊരു നടപടിയും എടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.സെന്റ്രൽ പൊലീസ് സ്റ്റേഷനിൽ അന്ന് വൈകീട്ട് തന്നെ ടി വി പുരം രാജുവിന്റെ പരാതി എത്തിയിരുന്നു.അക്രമത്തിൽ കാര്യമായി പരിക്കേറ്റ് പ്രജീഷ് ഇന്നാണ് ആശുപത്രി വിട്ടത്.ഭരണമുന്നണിയിലെ പ്രധാന കക്ഷിയുടെ മുഖപത്രത്തിന്റെ ഓഫീസിൽ കയറി ജീവനക്കാരെ മർദ്ദിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും അവരെ പിടികൂടാൻ കഴിയാത്തതിൽ കോൺഗ്രസ്സിനകത്ത് തന്നെ വലിയ ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്.
പാർട്ടിയിലെ ഒരു വിഭാഗം ഇത്തരം മുതലാളിമാർക്ക് ഒത്താശ ചെയ്യുന്നതുകൊണ്ടാണ് പ്രതികരണം വളരെ നേർത്തതാകാൻ കാരണമെന്നാണ് വലിയൊരു വിഭാഗം ആരോപിക്കുന്നത്. അതേസമയം വീക്ഷണത്തിൽ കയറി കുഴപ്പമുണ്ടാക്കിയത് തങ്ങളുടെ ഡയർക്ടർമാർ അല്ലെന്ന വിശദീകരണവുമായി മലബാർ ഗോൾഡ് മാനെജ്‌മെന്റ് രംഗത്തെത്തിയിട്ടുണ്ട്. കൊച്ചി എം ജി റോഡിലെ സ്ഥാപനത്തിന്റെ നടത്തിപ്പുകാരാണ് യുവാക്കളെന്നാണ് ജൂവലറി മാനേജ്‌മെന്റിന്റെ വാദം. കേസിൽ ഉന്നത ഇടപെടൽ ഉണ്ടായിട്ടുണ്ട് എന്ന സംശയം ഉണർത്തുന്ന തരത്തിലാണ് പൊലീസ് വിഷയത്തിൽ സ്വീകരിച്ചിരിക്കുന്ന നിലപാടും.
ഇപ്പോഴും കൊച്ചിയിൽ തന്നെയുള്ള യുവാക്കൾ ആരാണെന്ന് പോലും പോയി നോക്കാൻ അവർ ഇത് വരെ തയ്യാറായിട്ടില്ല. മാദ്ധ്യമ പ്രവർത്തകനെ മർദ്ദിച്ച നടപടിയിൽ പ്രതിഷേധിച്ചതല്ലാതെ തുടർനടപടികളൊന്നും കൈക്കൊള്ളാൻ പത്രപ്രവർത്തക യൂണിയനും തയ്യാറായിട്ടില്ല. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കഴിഞ്ഞ ദിവസം മലബാർ ഗോൾഡിലേക്ക് മാർച്ച് നടത്തിയിരുന്നു.