- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛന്റെ സഹോദരി പരിചയമില്ലാത്ത വീട്ടിലേക്ക് തന്ത്രത്തിൽ കൊണ്ടു പോയി; ശീതളപാനിയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ആദ്യ പീഡനം; പണത്തിന് വേണ്ടി എന്തും ചെയ്യുന്ന 'അമ്മായി'യുടെ ചതി അച്ഛനറിഞ്ഞത് ഗൾഫിൽ നിന്നെത്തിയപ്പോൾ; മലബാറിലെ സെക്സ് റാക്കറ്റിന്റെ വികൃത മുഖം പുറത്തു പറഞ്ഞത് പത്താംക്ലാസുകാരി; അപ്പച്ചി ഒളിവിൽ
തലശേരി: സ്‌കൂൾ വിദ്യാർത്ഥിനിയെ ശീതളപാനീയത്തിൽ മയക്കു മരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വലയിലാക്കി പീഡിപ്പിക്കുന്ന വൻ സെക്സ് റാക്കറ്റാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സെക്സ് റാക്കറ്റിലെ കണ്ണികളെന്ന് സംശയിക്കുന്ന 21 കാരനേയും യുവതിയേയും തേടിയാണ് പൊലീസിന്റെ യാത്ര. പെൺകുട്ടിയെ സെക്സ് റാക്കറ്റിന് കൈമാറിയത് ബന്ധുവായ യുവതിയാണ്. രണ്ട് വർഷമായി തുടരുന്ന പീഡന വിവരം വിദേശത്തു നിന്നും നാട്ടിലെത്തിയ പിതാവിനോട് പെൺകുട്ടി പങ്കു വെച്ചതാണ് നിർണ്ണായകമായത്. മകളേയും കൂട്ടി ചൈൽഡ് ലൈൻ അധികൃതരുടെ അടുത്തെത്തിയ പിതാവ് പൊട്ടിക്കരഞ്ഞു കൊണ്ടാണ് മകൾക്കുണ്ടായ പീഡനം വിശദീകരിച്ചത്. പീഡിപ്പിച്ച യുവാവിനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ പെൺകുട്ടി പൊലീസ് കൈമാറിയിട്ടുണ്ട്. ബന്ധുവായ പെൺകുട്ടിയെ സെക്സ് റാക്കറ്റിന് കൈമാറിയ യുവതി മറ്റ് പല പെൺകുട്ടികളേയും ഈ റാക്കറ്റിന് എത്തിച്ചു കൊടുത്തിട്ടുള്ളതായാണ് സൂചന. പിതാവിന്റെ സഹോദരി കൂട്ടി കൊണ്ടു പോയി പരിച
തലശേരി: സ്‌കൂൾ വിദ്യാർത്ഥിനിയെ ശീതളപാനീയത്തിൽ മയക്കു മരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വലയിലാക്കി പീഡിപ്പിക്കുന്ന വൻ സെക്സ് റാക്കറ്റാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സെക്സ് റാക്കറ്റിലെ കണ്ണികളെന്ന് സംശയിക്കുന്ന 21 കാരനേയും യുവതിയേയും തേടിയാണ് പൊലീസിന്റെ യാത്ര.
പെൺകുട്ടിയെ സെക്സ് റാക്കറ്റിന് കൈമാറിയത് ബന്ധുവായ യുവതിയാണ്. രണ്ട് വർഷമായി തുടരുന്ന പീഡന വിവരം വിദേശത്തു നിന്നും നാട്ടിലെത്തിയ പിതാവിനോട് പെൺകുട്ടി പങ്കു വെച്ചതാണ് നിർണ്ണായകമായത്. മകളേയും കൂട്ടി ചൈൽഡ് ലൈൻ അധികൃതരുടെ അടുത്തെത്തിയ പിതാവ് പൊട്ടിക്കരഞ്ഞു കൊണ്ടാണ് മകൾക്കുണ്ടായ പീഡനം വിശദീകരിച്ചത്.
പീഡിപ്പിച്ച യുവാവിനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ പെൺകുട്ടി പൊലീസ് കൈമാറിയിട്ടുണ്ട്. ബന്ധുവായ പെൺകുട്ടിയെ സെക്സ് റാക്കറ്റിന് കൈമാറിയ യുവതി മറ്റ് പല പെൺകുട്ടികളേയും ഈ റാക്കറ്റിന് എത്തിച്ചു കൊടുത്തിട്ടുള്ളതായാണ് സൂചന.
പിതാവിന്റെ സഹോദരി കൂട്ടി കൊണ്ടു പോയി പരിചയമില്ലാത്ത ഒരു വീട്ടിലാക്കിയെന്നും അവിടെ വെച്ച് കുടിക്കാൻ ശീതളപാനീയം നൽകിയെന്നും തുടർന്ന് തന്നെ ഒരാൾ പീഡിപ്പിച്ചുവെന്നുമാണ് പെൺകുട്ടി നൽകിയ മൊഴി. പെൺകുട്ടിയുടെ പിതാവ് സഹോദരിയോട് ഇതിനേക്കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിച്ചില്ല.
പണത്തിനു വേണ്ടി താൻ എന്തും ചെയ്യുമെന്ന് യുവതി പറഞ്ഞതും പിതാവിന്റെ സംശയം ബലപ്പെടുത്തി. ഇതോടെയാണ് പരാതി കൊടുത്തത്. വടക്കേ മലബാർ കേന്ദ്രീകരിച്ചുള്ള വൻ സെക്സ് റാക്കറ്റിലെ പ്രധാനിയാണ് ഇയാളുടെ സഹോദരിയെന്നാണ് സൂചന.
ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകിയ ശേഷമാണ് പീഡനം നടന്നിട്ടുള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെയും നിഗമനം. പിതൃസഹോദരിയുടെ നിർബന്ധത്തിനു വഴങ്ങി പല തവണ അതേ കേന്ദ്രത്തിൽ പെൺകുട്ടിക്ക് പോകേണ്ടി വന്നിട്ടുണ്ട്. പീഡനം തുടർക്കഥയാകുകയും യുവാവ് പെൺകുട്ടിയെ തേടി വീടിന് പരിസരത്ത് എത്തുകയും ചെയ്തിരുന്നു.
ഇപ്പോൾ പത്താം ക്ലസിൽ പഠിക്കുന്ന പെൺകുട്ടി ട്യൂഷന് പോയ സമയത്ത് ബൈക്കിലെത്തിയ യുവാവ് പെൺകുട്ടിക്ക് ചുറ്റും കറങ്ങുകയും പണം നൽകിയതാണെന്നും വീണ്ടും നിന്നെ വേണമെന്നും പെൺകുട്ടിയോട് പറഞ്ഞതായുള്ള വിവരവും പുറത്തു വന്നിട്ടുണ്ട്.
അന്ന് കരഞ്ഞ് കൊണ്ട് പെൺകുട്ടി വീട്ടിലേക്കോടി.. പെൺകുട്ടി പീഡനത്തിരയായ വീടും പൊലീസ് തിരിച്ചറിഞ്ഞു. പെൺകുട്ടിയിൽ നിന്ന് വനിതാ പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയി. വൻ തുക ഈടാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ എത്തിച്ചു നൽകുന്ന സംഘത്തിലെ അംഗങ്ങളായ യുവാവും യുവതിയുമാണ് പെൺകുട്ടിയെ ചതിച്ചത്. ഇവർക്ക് മയക്കു മരുന്ന് ശൃംഖലയായും ബന്ധമുണ്ടെന്നും സൂചനയുണ്ട്.