- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലങ്ക ഓർത്തഡോക്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ വീറും വാശിയും; ഇക്കുറിയും മത്സരിക്കുന്ന സെക്രട്ടറി ജോർജ് ജോസഫിനെതിരെ ഉയർന്നിരിക്കുന്നത് നിരവധി പരാതികൾ; വൈദിക, അല്മായ ട്രസ്റ്റി തെരഞ്ഞെടുപ്പു ചരിത്രം ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ എതിരാളികൾ
കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അസോസിയേഷൻ തെരഞ്ഞെടുപ്പിനു വാശിയേറി.ഏപ്രിൽ നാലിന് പഴയസെമിനാരിയിൽ ചേരുന്ന കഴിഞ്ഞ ദിവസം തെരഞ്ഞെടുത്ത മാനേജിങ് കമ്മറ്റിയിലാണ് സഭാ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്. മാർച്ചിന് ഒന്നിന് നടന്ന അസോസിയേഷനിൽ സഭയുടെ വൈദിക,അൽമായ ട്രസ്റ്റി സ്ഥാനത്തേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിനെക്കാൾ വാശിയാണ് ഈ തെരഞ്ഞെടുപ്പിന്. ഇതിനോടകം നിലവിലുള്ള സെക്രട്ടറി അടക്കം ആറ് പേരാണ് രംഗത്ത് ഉള്ളത്. നിലവിലെ സെക്രട്ടറി ഡോ.ജോർജ് ജോസഫ്, എ.കെ ജോസഫ്, അഡ്വ. ബിജു ഉമ്മൻ, അഡ്വ. മത്തായി മാമ്പള്ളിൽ,വർഗീസ് തേരകത്തിൽ എന്നിവരാണ് മത്സരരംഗത്തുള്ളത്. അസോസിയേഷൻ തെരഞ്ഞെടുപ്പിൽ അറിയപ്പെട്ടതുപോലെ മത്സരിക്കുന്നവരിൽ മിക്കവരും രാഷ്ട്രീയ അടിസ്ഥാനത്തിൽ തന്നെയാണ് രംഗത്ത് എത്തിയിട്ടുള്ളത്. ഡോ.ജോർജ് ജോസഫ് സിപിഎമ്മിന്റെ ആളും എ.കെ ജോസഫ് കേരള കോൺഗ്രസ് (സെക്കുലർ -ഫ്രാൻസിസ് ജോർജ്),അഡ്വ.ബിജൂ ഉമ്മൻ കേരള കോൺഗ്രസ് എമ്മിന്റെ ആളും ബാബു ജി. ഈശോ ഐ ഗ്രൂപ്പിന്റെ ആളുമാണ്. ഇതിൽ ഡോ.ജോർജ് ജോസഫും എ.കെ ജോസഫും കാതോലിക്കാബാവ നോമിനേറ്റ് ച
കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അസോസിയേഷൻ തെരഞ്ഞെടുപ്പിനു വാശിയേറി.ഏപ്രിൽ നാലിന് പഴയസെമിനാരിയിൽ ചേരുന്ന കഴിഞ്ഞ ദിവസം തെരഞ്ഞെടുത്ത മാനേജിങ് കമ്മറ്റിയിലാണ് സഭാ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്. മാർച്ചിന് ഒന്നിന് നടന്ന അസോസിയേഷനിൽ സഭയുടെ വൈദിക,അൽമായ ട്രസ്റ്റി സ്ഥാനത്തേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിനെക്കാൾ വാശിയാണ് ഈ തെരഞ്ഞെടുപ്പിന്.
ഇതിനോടകം നിലവിലുള്ള സെക്രട്ടറി അടക്കം ആറ് പേരാണ് രംഗത്ത് ഉള്ളത്. നിലവിലെ സെക്രട്ടറി ഡോ.ജോർജ് ജോസഫ്, എ.കെ ജോസഫ്, അഡ്വ. ബിജു ഉമ്മൻ, അഡ്വ. മത്തായി മാമ്പള്ളിൽ,വർഗീസ് തേരകത്തിൽ എന്നിവരാണ് മത്സരരംഗത്തുള്ളത്. അസോസിയേഷൻ തെരഞ്ഞെടുപ്പിൽ അറിയപ്പെട്ടതുപോലെ മത്സരിക്കുന്നവരിൽ മിക്കവരും രാഷ്ട്രീയ അടിസ്ഥാനത്തിൽ തന്നെയാണ് രംഗത്ത് എത്തിയിട്ടുള്ളത്.
ഡോ.ജോർജ് ജോസഫ് സിപിഎമ്മിന്റെ ആളും എ.കെ ജോസഫ് കേരള കോൺഗ്രസ് (സെക്കുലർ -ഫ്രാൻസിസ് ജോർജ്),അഡ്വ.ബിജൂ ഉമ്മൻ കേരള കോൺഗ്രസ് എമ്മിന്റെ ആളും ബാബു ജി. ഈശോ ഐ ഗ്രൂപ്പിന്റെ ആളുമാണ്. ഇതിൽ ഡോ.ജോർജ് ജോസഫും എ.കെ ജോസഫും കാതോലിക്കാബാവ നോമിനേറ്റ് ചെയ്യപ്പെട്ട ആളുകളാണ്. ബാക്കിയുള്ളവർ തെരഞ്ഞെടുക്കപ്പെട്ടവരുമാണ്.
സാധാരണ നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങളിൽ ഒരാൾ മാത്രമെ മത്സരിക്കാറുള്ളൂ.ഡോ.ജോർജ് ജോസഫ് കഴിഞ്ഞ രണ്ടു തവണ സഭാ സെക്രട്ടറിയായിരുന്നു. ഇനിയും തുടരാൻ പറ്റില്ലെന്ന നിലപാടിലാണ് മറ്റ് നിരവധി സ്ഥാനാർത്ഥികൾ രംഗത്ത് എത്തിയത്. കാതോലിക്കാ ബാവയുടെ നോമിനി എന്ന നിലയിലാണ് ഡോ.ജോർജ് സോസഫ് മത്സരിക്കുന്നതെന്നാണ് അറിയുന്നത്.
അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥികൾക്ക് കനത്ത പരാജയമാണ് ഏറ്റു വാങ്ങേണ്ടി വന്നത്. ഇതിന്റെ മറ്റൊരു പ്രതിഫലമാണ് സെക്രട്ടറി തെരഞ്ഞെടുപ്പിലും ഉണ്ടാകാൻ സാധ്യത. എന്നാൽ സ്ഥാനാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെ സാധ്യത കല്പിക്കാൻ സാധിക്കാത്ത അവസ്ഥയിലുമാണ്.
സെക്രട്ടറി തെരഞ്ഞെടുപ്പിൽ ആകെ 208 വോട്ട് ആണ് ഉള്ളത്. ഇതിൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ 141, മെത്രപ്പൊലീത്താമാർ ഏഴ്, വർക്കിങ് കമ്മറ്റിയംഗങ്ങൾ അഞ്ച്, ട്രസ്റ്റി സ്ഥാനികൾ രണ്ട് എന്നിങ്ങനെയാണ്. ജോർജ് ജോസഫിനെതിരെ ഇതിനോടകം നിരവധി പരാതികളാണ് ഉയർന്നിരിക്കുന്നത്. സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബാബു ജി. ഈശോയ്ക്കെതിരെ അടുത്തയിടെ ഉയർന്ന വിജിലൻസ് കേസിന് പിന്നിലും ജോർജിയാണന്നുള്ള പരാതി ശക്തമാണ്.