തിരുവനന്തപുരം: സീറോ മലങ്കര സഭയ്ക്ക് രണ്ടു പുതിയ മെത്രാന്മാരുടെ നിയമനം മാർപാപ്പ അംഗീകരിച്ചു .സഭാ സിനഡ് തെരഞ്ഞെടുത്ത പുതിയ മെത്രാന്മാരെ മാർപാപ്പാ അംഗീകരിച്ചു .പത്തനംതിട്ട രൂപതയ്ക്ക് പിന്തുടർച്ചാവകാശമുള്ള പുതിയ മെത്രാനായി സാമുവേൽ മാർ ഐറേനിയോസ് കാട്ടുകല്ലിലും മൂവാറ്റുപുഴ രൂപതയുടെ പുതിയ പിന്തുടർച്ചാവകാശമുള്ള മെത്രാപ്പൊലീത്തയായി യൂഹാനോൻ മാർ തിയോഡോസിയൂസ് കൊച്ചുതുണ്ടിയിലും നിയമിക്കപ്പെട്ടു

മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ക്ലിമീസ് കാതോലിക്ക ബാവയാണ് പ്രഖ്യാപനം നടത്തിയത്.പട്ടം സെന്റ് മേരീസ് കത്തീഡ്രലിലായിരുന്നു പ്രഖ്യാപനം.ബിഷപ്പ് മാർ ഐറേനിയോസ് ഇപ്പോൾ തിരുവനന്തപുരം മേജർ അതിരൂപതയുടെ സഹായ മെത്രാനായും, ബിഷപ്പ് മാർ തിയഡോഷ്യസ് സഭാ ആസ്ഥാനമായ കാതോലിക്കേറ്റ് സെന്ററിൽ കൂരിയ മെത്രാനായും, യൂറോപ്പിലെയും ഓഷ്യാനയിലെയും അപ്പസ്‌തേലിക വിസിറി്‌ററുമാണ്

.നിലവിൽ പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ ബിഷപ്പ് യൂഹാനോൻ മാർ ക്രിസോസ്റ്റമും, മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ.എബ്രഹാം മാർ യൂലിയോസും ഔദ്യോഗിക ചുമതലകളിൽ നിന്ന് വിരമിക്കുന്നതിനുസരിച്ച് പുതിയ മെത്രാന്മാർ രൂപതാദ്ധ്യക്ഷന്മാരായി ചിമതലയേൽക്കും.