- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം നേതാവിന്റെ മകനെയും യുവതിയെയും എക്‌സൈസ് സംഘം പിടികൂടിയത് മയക്കുമരുന്നുമായി; പ്രതിയെ രക്ഷപ്പെടുത്താനെത്തിയ ഡിവൈഎഫ്‌ഐ സംഘം മാധ്യമപ്രവർത്തകരെ മർദ്ദിച്ചു; ഡിവൈഎഫ്‌ഐ പ്രവർത്തകനായ പ്രതിയെ രക്ഷപ്പെടുത്താൻ പൊലീസിന് ഉന്നത രാഷ്ട്രീയ സമ്മർദം; വാർത്ത മുക്കാൻ മാധ്യമപ്രവർത്തകർക്കും വൻ പ്രലോഭനം
മലപ്പുറം: എക്‌സൈസ് ഓഫിസിൽ ലഹരി മാഫിയയുടെ വിളയാട്ടം. ദൃശ്യം പകർത്താനെത്തിയ മാധ്യമ പ്രവർത്തകർക്കു നേരെ കയ്യേറ്റവും. മയക്കുമരുന്നുമായി തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും എക്‌സൈസ് പിടികൂകൂടിയ സിപിഎം നേതാവിന്റെ മകനെയും യുവതിയെയും രക്ഷപ്പെടുത്താനെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് മാധ്യമ പ്രവർത്തകർക്കു നേരെ കയ്യേറ്റം നടത്തിയത്. സംഘം ക്യാമറ പിടിച്ചു വാങ്ങുന്നതിന്റെയും തട്ടിക്കയറുന്നതിന്റെയും ദൃശ്യം മറുനാടൻ മലയാളിക്കു ലഭിച്ചു. മയക്കുമരുന്നും കഞ്ചാവുമാണ് ഇവരിൽ നിന്ന് പിടികൂടിയത്. എന്നാൽ ഭരണതലത്തിൽ നിന്നുള്ള സമ്മർദവും സ്വാധീനവും കാരണം പിടികൂടിയ ലഹരി വസ്തുക്കളുടെ അളവ് എക്‌സൈസ് കുറച്ച് കാണിക്കുകയായിരുന്നു. യുവാവ് തിരൂരങ്ങാടി സ്വദേശിയും യുവതി കണ്ണൂർ തലശേരി സ്വദേശിനിയുമാണ്. ഉന്നത രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകനായ പ്രതിയെ രക്ഷപ്പെടുത്തി യുവതിക്കു മേൽ മാത്രം കേസ് ചാർജ് ചെയ്യാനുള്ള ശ്രമം നടന്നു. പിന്നീട് രണ്ട് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മാധ്യമപ്രവർത്തകരെ അക്രമിച്ചതിൽ മലപ്പുറം ജില്ലക
മലപ്പുറം: എക്‌സൈസ് ഓഫിസിൽ ലഹരി മാഫിയയുടെ വിളയാട്ടം. ദൃശ്യം പകർത്താനെത്തിയ മാധ്യമ പ്രവർത്തകർക്കു നേരെ കയ്യേറ്റവും. മയക്കുമരുന്നുമായി തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും എക്‌സൈസ് പിടികൂകൂടിയ സിപിഎം നേതാവിന്റെ മകനെയും യുവതിയെയും രക്ഷപ്പെടുത്താനെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് മാധ്യമ പ്രവർത്തകർക്കു നേരെ കയ്യേറ്റം നടത്തിയത്. സംഘം ക്യാമറ പിടിച്ചു വാങ്ങുന്നതിന്റെയും തട്ടിക്കയറുന്നതിന്റെയും ദൃശ്യം മറുനാടൻ മലയാളിക്കു ലഭിച്ചു.
മയക്കുമരുന്നും കഞ്ചാവുമാണ് ഇവരിൽ നിന്ന് പിടികൂടിയത്. എന്നാൽ ഭരണതലത്തിൽ നിന്നുള്ള സമ്മർദവും സ്വാധീനവും കാരണം പിടികൂടിയ ലഹരി വസ്തുക്കളുടെ അളവ് എക്‌സൈസ് കുറച്ച് കാണിക്കുകയായിരുന്നു. യുവാവ് തിരൂരങ്ങാടി സ്വദേശിയും യുവതി കണ്ണൂർ തലശേരി സ്വദേശിനിയുമാണ്. ഉന്നത രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകനായ പ്രതിയെ രക്ഷപ്പെടുത്തി യുവതിക്കു മേൽ മാത്രം കേസ് ചാർജ് ചെയ്യാനുള്ള ശ്രമം നടന്നു. പിന്നീട് രണ്ട് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മാധ്യമപ്രവർത്തകരെ അക്രമിച്ചതിൽ മലപ്പുറം ജില്ലകളിലെ വിവിധ പ്രസ് ക്ലബുകൾ പ്രതിഷേധവുമായി രംഗത്ത് വന്നു.
ഡി ജെ പാർട്ടികളിൽ വ്യാപകമായി ഉപയോഗിക്കുന്ന എം.ഡി.എം.എ (മെത്തലീസ് ഡെയോക്‌സിമെറ്റ് അഥറ്റമി )യുമായാണ് ഇവർ പിടിയിലായത്. ഗോവയിൽ നിന്ന് ട്രെയിൻ മാർഗം തിരൂരിലെത്തിയ തേഞ്ഞിപ്പലം ചെനക്കലങ്ങാടി സ്വദേശി പൊറോളിൽ മുഹമ്മദ് ആദിൽ (25), തലശേരി പാട്യം പൂക്കോട് പത്തായകുന്ന് ജ്യോതിസിൽ ലെബോണിയ ഭദ്ര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ചരസും കഞ്ചാവും കൂടി പിടികൂടിയിരുന്നു. ഇവരെ എക്‌സൈസ് ഓഫീസിൽ നിന്ന് ഇറക്കുന്നതിനായിരുന്നു ഡിവൈഎഫ്‌ഐ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. ഇതിനിടെ വാർത്ത നൽകാതിരിക്കാൻ മാധ്യമപ്രവർത്തകർക്കു മേൽ വൻ സമ്മർദവുമുണ്ടായി. വലിയ ഓഫറുകൾ നൽകിയായിരുന്നു പ്രതികൾക്കു വേണ്ടി രംഗത്തെത്തിയത്.
മയക്ക് മരുന്ന് പിടികൂടിയതറിഞ്ഞ് മാധ്യമ പ്രവർത്തകർ എക്‌സൈസ് ഓഫിസിലെത്തിയപ്പോയാണ് നാടകീയ രംഗങ്ങൾ. പ്രതികളെ സഹായിക്കാനെത്തിയവർ മാധ്യമ പ്രവർത്തകരെ തടഞ്ഞ് വധഭീഷണിയും മുഴക്കി. അവരുടെ കൂട്ടത്തിലുണ്ടായിരുന്ന മദ്യപ സംഘം എക്‌സൈസ് ഓഫിസിൽ അഴിഞ്ഞാടിയിട്ടും അധികൃതർ പൊലീസിനെ പോലും വിളിച്ചില്ല. രാത്രി ഒമ്പതരയോടെയാണ് മാധ്യമ പ്രവർത്തകർ എക്‌സൈസ് റേഞ്ച് ഓഫിസിലെത്തിയത്. ഈ സമയം ഏതാനും ആളുകൾ ഓഫിസ് പരിസരത്ത് തമ്പടിച്ചിരുന്നു. ക്യാമറകൾ കണ്ടതോടെ ഇവർ മാധ്യമ പ്രവർത്തകർക്ക് നേരെ തിരിഞ്ഞു. ദൃശ്യങ്ങൾ പകർത്തിയാൽ ക്യാമറ തകർക്കുമെന്നും കൊല്ലുമെന്നുമായിരുന്നു ഭീഷണി. ഇടക്ക് ഒരു എക്‌സൈസ് ജീവനക്കാരനെ അന്വേഷിച്ച് ഓഫിസിലെത്തിയ മദ്യപൻ ഉടുതുണിയരിഞ്ഞ് നൃത്തം ചവിട്ടി. രാത്രി വിവരം തേടിയെത്തിയതിൽ പ്രകോപിതരായിരുന്നു ചില എക്‌സൈസ് ഉദ്യോഗസ്ഥർ. അവരും മാധ്യമ പ്രവർത്തകരോട് തട്ടിക്കയറി.
ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫിസിൽ നിന്ന് പുറത്തിറങ്ങിയാൽ ആക്രമിക്കുമെന്ന് ആക്രോശിച്ച് ഒരു സംഘം താഴെ തമ്പടിച്ചതോടെ മാധ്യമ പ്രവർത്തകർ പൊലീസ് സഹായം തേടി. പൊലീസെത്തിയ ശേഷം 12മണിയോടെയാണ് മാധ്യമ പ്രവർത്തകർക്ക് പോകാനായത്. ഈ നേരമത്രയും എക്‌സൈസ് അധികൃതർ നോക്കുകുത്തികളായി നിന്നു. ക്രമസമാധാന പ്രശ്‌നത്തിൽ തങ്ങൾക്ക് ഇടപെടാനാകില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. പിടിയിലാവരെ ജാമ്യത്തിലിറക്കാൻ എത്തിയതാണെന്നായിരുന്നു മദ്യപ സംഘത്തി െന്റ വിശദീകരണം. ഇൻസ്‌പെക്ടർ ഉൾപ്പടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പ്രതികൾക്കു വേണ്ടി എത്തിയവരുടെ അഴിഞ്ഞാട്ടവും മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റവും ഉണ്ടായത്.