- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം ജില്ലയിൽ വലിയൊരു കേന്ദ്രമുണ്ട്; അവിടെ ഏതാണ്ട് ആയിരം പേരെയൊക്കെയാണ് ഒരുമാസം മതംമാറ്റുന്നത്; ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയുമാണ് മുസ്ലിമാക്കുന്നത്: മതംമാറ്റത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് പറയാനുള്ളത്
ഹൈദരാബാദ്: മലപ്പുറം ജില്ലയിൽ വ്യാപകമായ മതംമാറ്റം നടക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്രാജ് അഹിർ. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം പി.ടി.ഐ.യോട് പറഞ്ഞു. ഹാദിയാകേസിലെ സുപ്രീംകോടതി നിർദേശത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. 'മലപ്പുറം ജില്ലയിൽ വലിയൊരു കേന്ദ്രമുണ്ട്. അവിടെ ഏതാണ്ട് ആയിരം പേരെയൊക്കെയാണ് ഒരുമാസം മതംമാറ്റുന്നത്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയുമാണ് മുസ്ലിമാക്കുന്നത്. മേയിൽ ഞാൻ കേരളത്തിൽ പോയിരുന്നു. ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ദാരിദ്ര്യമാണോ തൊഴിലില്ലായ്മയാണോ ഭീഷണിയാണോ മതംമാറ്റത്തിന് കാരണമെന്ന് അന്വേഷിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ ഇതുവരെയും സംസ്ഥാനസർക്കാർ റിപ്പോർട്ട് തന്നിട്ടില്ല'-അദ്ദേഹം പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞ ശേഷമാണ് അദ്ദേഹം സംസ്ഥാനസർക്കാരിനെ വിമർശിച്ചത്
ഹൈദരാബാദ്: മലപ്പുറം ജില്ലയിൽ വ്യാപകമായ മതംമാറ്റം നടക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്രാജ് അഹിർ. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം പി.ടി.ഐ.യോട് പറഞ്ഞു. ഹാദിയാകേസിലെ സുപ്രീംകോടതി നിർദേശത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
'മലപ്പുറം ജില്ലയിൽ വലിയൊരു കേന്ദ്രമുണ്ട്. അവിടെ ഏതാണ്ട് ആയിരം പേരെയൊക്കെയാണ് ഒരുമാസം മതംമാറ്റുന്നത്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയുമാണ് മുസ്ലിമാക്കുന്നത്. മേയിൽ ഞാൻ കേരളത്തിൽ പോയിരുന്നു. ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ദാരിദ്ര്യമാണോ തൊഴിലില്ലായ്മയാണോ ഭീഷണിയാണോ മതംമാറ്റത്തിന് കാരണമെന്ന് അന്വേഷിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ ഇതുവരെയും സംസ്ഥാനസർക്കാർ റിപ്പോർട്ട് തന്നിട്ടില്ല'-അദ്ദേഹം പറഞ്ഞു.
കേസ് കോടതിയുടെ പരിഗണനയിലായതിനാൽ അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞ ശേഷമാണ് അദ്ദേഹം സംസ്ഥാനസർക്കാരിനെ വിമർശിച്ചത്. 'ഇപ്പോൾ എൻ.ഐ.എ. അക്കാര്യം അന്വേഷിക്കുന്നുണ്ട്. എന്താണ് അവിടെ നടക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്താനാവും'-മന്ത്രി ഹൻസ്‌രാജ് പറഞ്ഞു.