മലപ്പുറം: പെരിന്തൽമണ്ണ ആക്കപ്പറമ്പിൽ മദ്രസയിലേക്ക് പോവുകയായിരുന്ന രണ്ട് വിദ്യാർത്ഥികൾ കാറിടിച്ച് മരിച്ചു. പൂന്താനം ചേരിയിൽ സുലൈമാന്റെ മകൻ ഷിബിൻ (11), സുലൈമാന്റെ സഹോദരന്റെ മകൻ മുഹമ്മദ് ഡാനിഷ് (13) എന്നിവരാണ് മരിച്ചത്.

എടക്കര ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് കുട്ടികളെ ഇടിച്ചത്. കുട്ടികൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. മൃതദേഹം പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് കരുതുന്നത്.