- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ ഏപ്രിൽ 12ന് ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഏപ്രിൽ 17 ന് നടക്കും; ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിന്റെ തീയ്യതി ആയതോടെ കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്
ന്യൂഡൽഹി: മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഏപ്രിൽ 12ന് നടത്താൻ ഇലക്ഷൻ കമ്മീഷൻ തീരുമാനിച്ചു. ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടർന്നാണ് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിയമസഭാ മണ്ഡലമായ ആർ.കെ.നഗറിലും ഏപ്രിൽ 12നാണ് ഉപതിരഞ്ഞെടുപ്പ്. മാർച്ച് 24-ാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി. സൂക്ഷ്മ പരിശോധന 27ന് നടക്കും. പത്രിക പിൻവലിക്കുന്നിനുള്ള തീയതി മാർച്ച് 29 ആണ്. വോട്ടെണ്ണൽ ഏപ്രിൽ 17 ന് നടക്കും. ലപ്പുറത്തെ കൂടാതെ ജമ്മുകശ്മീരിലെ രണ്ടു ലോക്സഭാ മണ്ഡലങ്ങളിലേക്കും വിവിധ സംസ്ഥാനങ്ങളിലെ 12 നിയമസഭാ തിരിഞ്ഞെടുപ്പുകളിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. മലപ്പുറത്തും ആർ.കെ നഗറിലും സിക്കിമിലും കശ്മീരിലെ ഒരു മണ്ഡലത്തിലും വോട്ടെടുപ്പ് ഏപ്രിൽ 12 നാണ്. മറ്റിടങ്ങളിൽ ഏപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ്. ഇ അഹമ്മദിന്റെ മരണത്തെ തുടർന്നാണ് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പിന് അവസരം ഒരുങ്ങിയത്. മുസ്ലിംലീഗിന് വിജയം സുനിശ്ചിതമായ സീറ്റിൽ പി കെ കുഞ്ഞ
ന്യൂഡൽഹി: മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഏപ്രിൽ 12ന് നടത്താൻ ഇലക്ഷൻ കമ്മീഷൻ തീരുമാനിച്ചു. ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടർന്നാണ് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിയമസഭാ മണ്ഡലമായ ആർ.കെ.നഗറിലും ഏപ്രിൽ 12നാണ് ഉപതിരഞ്ഞെടുപ്പ്.
മാർച്ച് 24-ാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി. സൂക്ഷ്മ പരിശോധന 27ന് നടക്കും. പത്രിക പിൻവലിക്കുന്നിനുള്ള തീയതി മാർച്ച് 29 ആണ്. വോട്ടെണ്ണൽ ഏപ്രിൽ 17 ന് നടക്കും. ലപ്പുറത്തെ കൂടാതെ ജമ്മുകശ്മീരിലെ രണ്ടു ലോക്സഭാ മണ്ഡലങ്ങളിലേക്കും വിവിധ സംസ്ഥാനങ്ങളിലെ 12 നിയമസഭാ തിരിഞ്ഞെടുപ്പുകളിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. മലപ്പുറത്തും ആർ.കെ നഗറിലും സിക്കിമിലും കശ്മീരിലെ ഒരു മണ്ഡലത്തിലും വോട്ടെടുപ്പ് ഏപ്രിൽ 12 നാണ്. മറ്റിടങ്ങളിൽ ഏപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ്.
ഇ അഹമ്മദിന്റെ മരണത്തെ തുടർന്നാണ് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പിന് അവസരം ഒരുങ്ങിയത്. മുസ്ലിംലീഗിന് വിജയം സുനിശ്ചിതമായ സീറ്റിൽ പി കെ കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്ന വിധത്തിലാണ് ചർച്ചകൾ നടക്കുന്നത്. അതേസമയം ആരാകും ഇടതു സ്ഥാനാർത്ഥി എന്ന കാര്യത്തിൽ ഇനിയും സൂചനകളന്നുമില്ല. അഹമ്മദിന്റെ വിയോഗത്തോടെ പി കെ കുഞ്ഞാലിക്കുട്ടിയെ ദേശീയ നേതാവായി ഉയർത്താനാണ് ലീഗ് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം നൽകിയതും.
കുഞ്ഞാലിക്കുട്ടിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തിയതോടെ ദീർഘകാല പദ്ധതികളാണ് ലീഗ് നേതൃത്വത്തിനുള്ളത്. ഉത്തർപ്രദേശ്, പഞ്ചാബ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് തിരിച്ചടിയാകുമെങ്കിൽ ദേശീയ രാഷ്ട്രീയത്തിൽ ബിജെപി ഇതര മുന്നണിയുടെ തിരിച്ചുവരവിന് കളമൊരുങ്ങുമെന്നാണ് ലീഗിന്റെ കണക്കുകൂട്ടൽ. ലോക്സഭാ പൊതുതെരഞ്ഞെടുപ്പിന് രണ്ടുവർഷം മാത്രമേയുള്ളൂവെന്നതിനാൽ ദേശീയ തലത്തിലുണ്ടായേക്കാവുന്ന ഭരണമാറ്റസാധ്യതകളും കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്ത് മത്സരിപ്പിക്കുന്നതിനുള്ള കാരണങ്ങളിലൊന്നാണ്.
എന്നാൽ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ചരടുവലിയും ശക്തമാണ്. ഇ അഹമ്മദിന്റെ മകൾ ഡോ. ഫൗസിയ ഷെർസാദിനെയോ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി തങ്ങളെയോ മത്സരിപ്പിക്കാനാണ് ഒരു വിഭാഗത്തിന്റെ നീക്കം. ഇരുവരെയു കൊണ്ടുവരുന്നതിലൂടെ സ്ഥാനാർത്ഥിത്വത്തിനു വേണ്ടി കുഞ്ഞാലിക്കുട്ടിയെ നിശബ്ദനാക്കാൻ സാധിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. ഉറച്ച സീറ്റായ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ നിന്നും ഉപ തെരെഞ്ഞെടുപ്പിൽ വിജയിച്ചു കയറുന്നതോടെ കുഞ്ഞാലിക്കുട്ടിയുടെ കുത്തക സീറ്റായി മലപ്പുറം പാർലമെന്റ് മണ്ഡലം മാറും.
എന്നാൽ കുഞ്ഞാലിക്കുട്ടിയുടെ വരവോടെ ഏറെ തിരിച്ചടിയുണ്ടാക്കുക ഇ.ടി മുഹമ്മദ് ബഷീറിനാണ്. കുഞ്ഞാലിക്കുട്ടി വരുന്നതോടെ, രണ്ട് വർഷം കഴിഞ്ഞാൽ കേന്ദ്രത്തിൽ ഭരണമാറ്റമുണ്ടാകുന്ന സാഹചര്യത്തിൽ ലീഗിനു ലഭിക്കുന്ന ഒരു മന്ത്രി സ്ഥാനവും ഇ.ടിക്കു ലഭിക്കാതെ പോകും. ഇതെല്ലാം കണക്കിലെടുത്ത് കുഞ്ഞാലിക്കുട്ടിയുടെ വരവ് തടയുവാനുള്ള ശക്തമായ ചരടു വലികൾ ഒരുവിഭാഗം ലീഗിനുള്ളിൽ ആരംഭിച്ചു. പാർട്ടിക്കുള്ളിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധരെ ഒരുമിപ്പിച്ചാണ് ശക്തമായ നീക്കം നടന്നു വരുന്നത്. ഇ അഹമ്മദിന്റെ മകൾ ഡോ. ഫൗസിയ ഷെർസാദിനെ മലപ്പുറത്തേക്ക് പരിഗണിക്കണമെന്ന നിർദ്ദേശമാണ് ഈ വിഭാഗം ഉയർത്തിയിരിക്കുന്നത്. എംഎൽഎമാരായ ഡോ. എംകെ മുനീർ, കെഎം ഷാജി, മുൻ യൂത്ത് ലീഗ് സംസ്ഥാന നേതാക്കൾ തുടങ്ങിയ ലീഗിലെ ഒരു വിഭാഗമാണ് ഈ നീക്കത്തിന് നേതൃത്വം നൽകുന്നത്.
കുഞ്ഞാലിക്കുട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ വേങ്ങര നിയമസഭാ മണ്ഡലത്തിലേക്ക് പകരക്കാരനെ കണ്ടെത്തേണ്ടിവരും. അബ്ദുറഹ്മാൻ രണ്ടത്താണിയെയോ പി കെ ഫിറോസിനെയോ ആകും കുഞ്ഞാലിക്കുട്ടിക്ക് പകരക്കാരനായി പരിഗണിക്കുക.