- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുസമദ് സമദാനി മുന്നിൽ; 21,997 വോട്ടുകൾക്ക് ലീഡ്
മലപ്പുറം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുസമദ് സമദാനി മുന്നിൽ. സിപിഎമ്മിലെ വിപി സാനുവാണ് പ്രധാന എതിരാളി. ലീഗിന്റെ ദേശീയ സെക്രട്ടറിയാണ് അബ്ദുസമദ് സമദാനി.
21,997 വോട്ടുകൾക്കാണ് സമദാനി ലീഡ് ചെയ്യുന്നത്. 2019 ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 2,60,153 വോട്ടുകൾക്കാണ് മണ്ഡലത്തിൽ നിന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുക്കപ്പെട്ടത്.
നേരത്തെ പികെ കുഞ്ഞാലിക്കുട്ടിയായിരുന്നു മലപ്പുറം എംപി. അദ്ദേഹം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ച സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
മൂന്നു പ്രധാന മുന്നണികളും എസ്.ഡി.പി.ഐയും ഇത്തവണ ദേശീയ നേതാക്കളെയാണ് മത്സരിപ്പിക്കുന്നത്.
ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയാണ് ബിജെപിയുടെ സ്ഥാനാർത്ഥി. എസ്.എഫ്.ഐയുടെ ദേശീയ പ്രസിഡന്റുമായ വി.പി. സാനു ഇടതുമുന്നണി സ്ഥാനാർത്ഥിയായും വീണ്ടും മത്സര രംഗത്ത് ഇറങ്ങിയിരുന്നു. ദേശീയ സെക്രട്ടറി ഡോ. തസ്ലിം അഹമ്മദ് റഹ്‌മാനിയെയാണ് എസ്.ഡി.പി.ഐയുടെ സ്ഥാനാർത്ഥി.
2019-ൽ എംഎൽഎ. സ്ഥാനം രാജിവെച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച പി.കെ. കുഞ്ഞാലിക്കുട്ടി 5,89,873 വോട്ടാണ് നേടിയത്. എതിരാളിയായിരുന്ന വി.പി. സാനുവിന് 3,29,720 വോട്ടു ലഭിച്ചു.
ബിജെപിയുടെ സ്ഥാനാർത്ഥിയായ വി. ഉണ്ണികൃഷ്ണന് 82,332 വോട്ടാണ് ലഭിച്ചത്. മികച്ച പ്രഭാഷകനും പലതവണ എംപി.യുമായ സമദാനിയെ യൗവനത്തിന്റെ വിപ്ലവവീര്യംകൊണ്ട് നേരിടുകയെന്ന വെല്ലുവിളിയായിരുന്നു സാനു ഏറ്റെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ