- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം കളക്ടറെ സ്ഥലം മാറ്റിയത് സെപ്റ്റംബറിൽ വിരമിക്കാനിരിക്കെ; തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെല്ലാം മികച്ച രീതിയിൽ മുന്നേറുമ്പോഴുള്ള മാറ്റത്തിന് പിന്നിൽ പഴയ വോട്ടിങ് യന്ത്രത്തകരാറോ?
മലപ്പുറം: ജില്ലാ കലക്ടർ ടി ഭാസ്‌കരന് വിനയായത് തദ്ദേശതെരഞ്ഞെടുപ്പിൽ മലപ്പുറത്തുണ്ടായ വ്യാപക വോട്ടിങ് യന്ത്രത്തകരാറോ?.. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിൽ മലപ്പുറം ജില്ലാ കലക്ടർ ടി ഭാസ്‌കരന്റെ സ്ഥലംമാറ്റം വിവാദമാകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് ജില്ലാ കലക്ടർക്ക് പെട്ടെന്നുള്ള സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലുണ്ടായ വോട്ടിങ് യന്ത്രത്തകരാറുകൾ യഥാക്രമം കമ്മീഷനെ അറിയിക്കുന്നതുമായി ബന്ധപ്പെട്ട് കമ്മീഷനും ജില്ലാ കലക്ടറും രണ്ടു തട്ടിലായിരുന്നു. സമയബന്ധിതമായി തകരാറിലായ യന്ത്രങ്ങളുടെ വിവരങ്ങൾ കമ്മീഷനെ അറിയിച്ചില്ലെന്നായിരുന്നു കലക്ടർക്കെതിരെയുണ്ടായിരുന്ന പ്രധാന ആക്ഷേപം. എന്നാൽ തന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും തകരാറിലായ യന്ത്രങ്ങളുടെ വിവരങ്ങൾ ഔദ്യാഗികമായി ലഭിച്ച മുറക്ക് മേലുദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ടെന്നുമായിരുന്നു കലക്ടറുടെ വിശദീകരണമുണ്ടായത്. മുന്നൂറോളം യന്ത്രങ്ങളായിരുന്നു അന്ന് മലപ്പുറം ജില്ലയി
മലപ്പുറം: ജില്ലാ കലക്ടർ ടി ഭാസ്‌കരന് വിനയായത് തദ്ദേശതെരഞ്ഞെടുപ്പിൽ മലപ്പുറത്തുണ്ടായ വ്യാപക വോട്ടിങ് യന്ത്രത്തകരാറോ?.. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിൽ മലപ്പുറം ജില്ലാ കലക്ടർ ടി ഭാസ്‌കരന്റെ സ്ഥലംമാറ്റം വിവാദമാകുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് ജില്ലാ കലക്ടർക്ക് പെട്ടെന്നുള്ള സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലുണ്ടായ വോട്ടിങ് യന്ത്രത്തകരാറുകൾ യഥാക്രമം കമ്മീഷനെ അറിയിക്കുന്നതുമായി ബന്ധപ്പെട്ട് കമ്മീഷനും ജില്ലാ കലക്ടറും രണ്ടു തട്ടിലായിരുന്നു. സമയബന്ധിതമായി തകരാറിലായ യന്ത്രങ്ങളുടെ വിവരങ്ങൾ കമ്മീഷനെ അറിയിച്ചില്ലെന്നായിരുന്നു കലക്ടർക്കെതിരെയുണ്ടായിരുന്ന പ്രധാന ആക്ഷേപം. എന്നാൽ തന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും തകരാറിലായ യന്ത്രങ്ങളുടെ വിവരങ്ങൾ ഔദ്യാഗികമായി ലഭിച്ച മുറക്ക് മേലുദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ടെന്നുമായിരുന്നു കലക്ടറുടെ വിശദീകരണമുണ്ടായത്. മുന്നൂറോളം യന്ത്രങ്ങളായിരുന്നു അന്ന് മലപ്പുറം ജില്ലയിൽ മാത്രം തകരാറിലായിരുന്നത്.
യന്ത്രത്തകരാറ് അട്ടിമറിയല്ലെന്ന് പിന്നീട് കണ്ടെത്തിയെങ്കിലും ഈ സംഭവം നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ജില്ലാ കലക്ടറുടെ സ്ഥലം മാറ്റത്തിന് ഇടയാക്കിയിരിക്കുകയാണ്. സ്ഥലം മാറ്റാൻ മറ്റുകാരണങ്ങൾ ഇല്ലെന്നിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥലം മാറ്റ ഉത്തരവ് വിവാദം വിളിച്ചു വരുത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഇതുവരെയുള്ള നടപടിക്രമങ്ങളും മറ്റു വിശദാംശങ്ങളും കമ്മീഷനെ ബോധ്യപ്പെടുത്തുന്നതിൽ കലക്ടർക്ക് വീഴ്ച പറ്റിയെന്ന കമ്മീഷന്റെ കണ്ടെത്തലാണ് സ്ഥലംമാറ്റത്തിന് ഇടയാക്കിയിട്ടുള്ളത്.
വിരമിക്കാൻ ആറു മാസം മാത്രം ബാക്കിയുള്ളൂവെന്നതും തെരഞ്ഞെടുപ്പ് സമയത്ത് സ്വന്തം ജില്ലയിലല്ല എന്നതും പരിഗണിക്കാതെയാണ് ജില്ലാ കലക്ടർ ടിഭാസ്‌കരന് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥലംമാറ്റ ഉത്തരവ് അപ്രതീക്ഷിതമായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംബന്ധിച്ച ്കാര്യങ്ങളിലുള്ള വീഴ്ചയാണു സ്ഥലം മാറ്റത്തിലേക്ക് നയിച്ച കാരണമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകുന്ന സൂചനകൾ. എന്നാൽ ഒരുക്കങ്ങളെല്ലാം മികച്ച രീതിയിൽ നടക്കുന്നുണ്ടെന്നും കമ്മീഷനെ ബോധ്യപ്പെടുത്തുന്നതിലുണ്ടായ വീഴ്ചയാവാം സ്ഥലം മാറ്റത്തിൽ കലാശിച്ചതെന്ന വിലയിരുത്തലുമുണ്ട്. കോട്ടയം ജില്ലാ കലക്ടറെയും മാറ്റാൻ കമ്മീഷൻ ആവശ്യപ്പെട്ടെങ്കിലും അതു ഭരണപരമായ പ്രശ്‌നം സൃഷ്ടക്കുമെന്ന് സർക്കാർ നിലപാടെടുക്കുകയായിരുന്നു. മലപ്പുറം ജി്ല്ലാ കലക്ടറുടെ കാര്യത്തിൽ ഇത്തരമൊരു ഇടപെടലുണ്ടായില്ല.
2016 സെപ്റ്റംബറിൽ വിരമിക്കാനിരിക്കൊണ് ടി ഭാസ്‌കരന്റെ മാറ്റമെന്നത് ഉദ്യോഗസ്ഥ തലങ്ങളിൽ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ പ്രധാന ഘട്ടങ്ങളായ വോട്ടിങ് യന്ത്രങ്ങൾ ഒരുക്കൽ, ഉദ്യോഗസ്ഥരുടെ നിയമനവും പരിശീലനവും, പോളിംങ് ബൂത്തകൾ ഒരുക്കൽ എന്നിവ അതിവേഗം പുരോഗമിക്കുന്നതിനിടെയാണ് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്. ഇത് തുടർ പ്രവർത്തനങ്ങളെയും മറ്റു തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെയും ബാധിക്കും. കഴിഞ്ഞ ദിവസം കൊച്ചിയിൽ കേരളത്തിന്റെ ചുമതലയുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ ഡയറക്ടർ ജനറൽ സുദീപ് ജെയിനിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് എട്ടു മണിക്കൂർ നീ്ണ്ട ചർച്ച നടന്നിരുന്നു. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി പലവട്ടം വീഡിയോ കോൺഫറൻസിലും മലപ്പുറം കലക്ടർ ടി ഭാസ്‌കരൻ പങ്കെടുക്കുകയുണ്ടായി. എന്നാൽ ഇതെല്ലാം കഴിഞ്ഞാണ് വിശദാംശങ്ങൾ കമ്മീഷനെ അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന്നു കാണിച്ച് കലക്ടറെ സ്ഥലം മാറ്റിയിരിക്കുന്നത്.
വോട്ടർമാർക്കുള്ള ബോധവൽക്കരണ പരിപാടി 'സ്വീപ് ' മറ്റു ജില്ലകളിൽ ഏറെ ദൂരം മുന്നോട്ടു പോയിട്ടുണ്ടെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ. ഭാസ്‌കരൻ ഇടുക്കി ജില്ലാ കലക്ടറായിരുന്നപ്പോൾ അദ്ദേഹത്തിനു കീഴിൽ സബ് കലക്ടറായിരുന്ന എസ്. വെങ്കിടേശപതിയാണ് പുതിയ മലപ്പുറം കലക്ടർ എന്നതും ശ്രദ്ധേയമാണ്. 36 വർഷം സർവീസുള്ള ടി ഭാസ്‌കരൻ മൂന്ന് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നിരീക്ഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലപ്പുറത്തിനു പുറമെ ഇടുക്കി, വയനാട് ജില്ലകളിൽ കലക്ടർ ആയിരുന്നപ്പോഴും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നു. മലപ്പുറം ജില്ലയിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ യന്ത്ര തകരാറും അതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ണിലെ കരടായതുമാണ് ഇപ്പോഴത്തെ സ്ഥലം മാറ്റത്തിനു പിന്നിലെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്.