വോട്ടെണ്ണലിന്റെ തുടക്കം മുതൽ അവസാന ലാപ്പുവരെ വ്യക്തമായ മുന്നേറ്റമുണ്ടാക്കിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ കുഞ്ഞാലിക്കുട്ടി ഉജ്ജവല വിജയം നേടിയത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കുഞ്ഞാലിക്കുട്ടി തന്നെയാണ് മുന്നേറിയത്.

ഇടതുപക്ഷം മുന്നേറ്റമുണ്ടാക്കുമെന്നു കരുതിയിരുന്ന പെരിന്തൽമണ്ണ, കൊണ്ടോട്ടി, മങ്കട, വള്ളിക്കുന്ന് എന്നിവിടങ്ങളിലും കുഞ്ഞാലിക്കുട്ടിതന്നെയാണ് മുന്നേറിയത്. സ്വന്തം നിയോജക മണ്ഡലമായ വേങ്ങരയിലും കുഞ്ഞാലിക്കുട്ടി മുന്നേറ്റമുണ്ടാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാളും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇ. അഹമ്മദിന് ലഭിച്ച വോട്ടുകളെക്കാളും അധികം വോട്ടുകളാണ് ഇവിടെ പി.കെ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്.

നിയമസഭാ മണ്ഡലം തിരിച്ചുള്ള വോട്ടുവിഹിതം

കൊണ്ടോട്ടി  ആകെ ബൂത്തുകൾ 169

പി.കെ കുഞ്ഞാലിക്കുട്ടി(യു.ഡി.എഫ് 76026
എം.ബി ഫൈസൽ(എൽ.ഡി.എഫ്) 50112
എൻ ശ്രീപ്രകാശ്(ബിജെപി) 11317
നോട്ട 612


മഞ്ചേരി ആകെ ബൂത്തുകൾ 169


പി.കെ കുഞ്ഞാലിക്കുട്ടി(യു.ഡി.എഫ്)7380
എം.ബി ഫൈസൽ(എൽ.ഡി.എഫ്) 51027
എൻ ശ്രീപ്രകാശ്(ബിജെപി) 10159
നോട്ട 642

 

പെരിന്തൽമണ്ണ ആകെ ബൂത്തുകൾ 177

പി.കെ കുഞ്ഞാലിക്കുട്ടി(യു.ഡി.എഫ്) 68225
എം.ബി ഫൈസൽ(എൽ.ഡി.എഫ്) 59698
എൻ ശ്രീപ്രകാശ്(ബിജെപി) 7494
നോട്ട 629

മങ്കട ആകെ ബൂത്തുകൾ 172

പി.കെ കുഞ്ഞാലിക്കുട്ടി(യു.ഡി.എഫ്)72850
എം.ബി ഫൈസൽ(എൽ.ഡി.എഫ്) 53588
എൻ ശ്രീപ്രകാശ്(ബിജെപി) 7664
നോട്ട 630

മലപ്പുറം ആകെ ബൂത്തുകൾ 177


പി.കെ കുഞ്ഞാലിക്കുട്ടി(യു.ഡി.എഫ്)84580
എം.ബി ഫൈസൽ(എൽ.ഡി.എഫ്)51299
എൻ ശ്രീപ്രകാശ്(ബിജെപി) 5896
നോട്ട 624

വേങ്ങര ആകെ ബൂത്തുകൾ 148

പി.കെ കുഞ്ഞാലിക്കുട്ടി(യു.ഡി.എഫ്)73804
എം.ബി ഫൈസൽ(എൽ.ഡി.എഫ്)33275
എൻ ശ്രീപ്രകാശ്(ബിജെപി) 5952
നോട്ട 429


വള്ളിക്കുന്ന് ആകെ ബൂത്തുകൾ 163

പി.കെ കുഞ്ഞാലിക്കുട്ടി(യു.ഡി.എഫ്)65975
എം.ബി ഫൈസൽ(എൽ.ഡി.എഫ്)45298
എൻ ശ്രീപ്രകാശ്(ബിജെപി) 17190

നോട്ട 532