- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഫ് നിരോധനം മുതൽ മഹിജക്കെതിരായ പൊലീസ് അതിക്രമണം വരെ പ്രചരണ വിഷയമായി; കുഞ്ഞാലിക്കുട്ടിയുടെ പരിചയ സമ്പത്തിൽ ഭൂരിപക്ഷം വർദ്ധിക്കുമെന്ന പ്രതീക്ഷയിൽ യുഡിഎഫ്; യുവമുഖത്തെ കൈവിടില്ലെന്ന പ്രതീക്ഷയിൽ എൽഡിഎഫും; മലപ്പുറത്ത് നാളെ പോളിംഗബൂത്തിലേക്ക് നീങ്ങുന്നത് 13 ലക്ഷം വോട്ടർമാർ
മലപ്പുറം: പരസ്യ പ്രചാരണളെല്ലാം അവസാനിച്ചു. മലപ്പുറത്തെ വോട്ടർമാർ നാളെ പോളിംങ് ബൂത്തിലേക്ക് പോകും. 13,12,693 ലക്ഷം വോട്ടർമാരാണ് ജനവിധിയെഴുതാൻ നാളെ പോളിങ് ബൂത്തിലെത്തുന്നത്. മൂന്ന് പാർട്ടി സ്ഥാനാർത്ഥികളും ആറ് സ്വതന്ത്രരും ഉൾപ്പെടെ ഒമ്പത് പേരാണ് മലപ്പുറത്തെ വോട്ടർമാരെ അഭിമുഖീകരിച്ച് മത്സരരംഗത്തുള്ളത്. വേനൽ ചൂടിനേക്കാളും കനക്കുന്നതായിരുന്നു കഴിഞ്ഞ മൂന്നാഴ്ച നീണ്ട പരസ്യ പ്രചാരണങ്ങൾ. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഭരണ നേട്ടങ്ങളും ജന വിരുദ്ധതയും സജീവ ചർച്ചയായി. ബീഫ് നിരോധനം മുതൽ പൊലീസ് അതിക്രമങ്ങൾ വരെ അതിശക്തമായി ചർച്ചയാകുന്നതായിരുന്നു മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ കണ്ടത്. ആവേശം കൊട്ടിക്കയറിയ പ്രചാരണ പ്രവർത്തനങ്ങൾ ഇന്നലെ വൈകുന്നേരം ആറ് മണിയോടെ സമാപിച്ചതോടെ രാഷ്ട്രീയ പാർട്ടികൾ ഇന്ന് നിശ്ശബ്ദ പ്രചാരണത്തിലേക്ക് നീങ്ങി. യു ഡി എഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടി പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ മുന്നിലായിരുന്നു. എൽ ഡി എഫ് സ്ഥാനാർത്ഥി എം ബി ഫൈസലും അവസാന ഘട്ടത്തിൽ സജീവമായി ഒപ്പത്തിനൊപ്പമെത്തി. മുൻ കാലങ്ങളി
മലപ്പുറം: പരസ്യ പ്രചാരണളെല്ലാം അവസാനിച്ചു. മലപ്പുറത്തെ വോട്ടർമാർ നാളെ പോളിംങ് ബൂത്തിലേക്ക് പോകും. 13,12,693 ലക്ഷം വോട്ടർമാരാണ് ജനവിധിയെഴുതാൻ നാളെ പോളിങ് ബൂത്തിലെത്തുന്നത്. മൂന്ന് പാർട്ടി സ്ഥാനാർത്ഥികളും ആറ് സ്വതന്ത്രരും ഉൾപ്പെടെ ഒമ്പത് പേരാണ് മലപ്പുറത്തെ വോട്ടർമാരെ അഭിമുഖീകരിച്ച് മത്സരരംഗത്തുള്ളത്. വേനൽ ചൂടിനേക്കാളും കനക്കുന്നതായിരുന്നു കഴിഞ്ഞ മൂന്നാഴ്ച നീണ്ട പരസ്യ പ്രചാരണങ്ങൾ. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഭരണ നേട്ടങ്ങളും ജന വിരുദ്ധതയും സജീവ ചർച്ചയായി. ബീഫ് നിരോധനം മുതൽ പൊലീസ് അതിക്രമങ്ങൾ വരെ അതിശക്തമായി ചർച്ചയാകുന്നതായിരുന്നു മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ കണ്ടത്.
ആവേശം കൊട്ടിക്കയറിയ പ്രചാരണ പ്രവർത്തനങ്ങൾ ഇന്നലെ വൈകുന്നേരം ആറ് മണിയോടെ സമാപിച്ചതോടെ രാഷ്ട്രീയ പാർട്ടികൾ ഇന്ന് നിശ്ശബ്ദ പ്രചാരണത്തിലേക്ക് നീങ്ങി. യു ഡി എഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടി പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ മുന്നിലായിരുന്നു. എൽ ഡി എഫ് സ്ഥാനാർത്ഥി എം ബി ഫൈസലും അവസാന ഘട്ടത്തിൽ സജീവമായി ഒപ്പത്തിനൊപ്പമെത്തി. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ബിജെപിയെ പ്രചാരണത്തിൽ സജീവമായിരുന്നു.
കേന്ദ്ര, സംസ്ഥാന നേതാക്കൾ മൂന്ന് മുന്നണികൾക്കുമായി പ്രചാരണത്തിനെത്തിയിരുന്നു. ഇടത്, വലത് മുന്നണികളിലെ മുഴുവൻ ഘടകകക്ഷികളും തെരഞ്ഞെടുപ്പിൽ സജീവമായിരുന്നുവെന്നത് മലപ്പുറം ഉപതെരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നു. ചെറു പാർട്ടികൾ മത്സരത്തിൽ നിന്ന് പിന്മാറിയത് തുടക്കം മുതലേ ചർച്ചയായി. വർഗീയ ദ്രുവീകരണം, ന്യൂനപക്ഷ എകീകരണം, ഫാഷിസം, വോട്ടുകച്ചവടം തുടങ്ങിയ വിഷയത്തിൽ ആരോപണ പ്രത്യാരോപണങ്ങളായി കൊട്ടിക്കലാശം വരെ മുഴങ്ങി നിന്നു. മൂന്ന് മുന്നണികൾ വോട്ടുറപ്പിക്കാൻ ഓടുമ്പോൾ സിപിഐ എം എൽ റെഡ്സ്റ്റാർ പ്രവർത്തകർ നോട്ടക്ക് വോട്ടഭ്യർത്ഥിച്ച് തെരുവിലിറങ്ങിയതും ഈ തെരഞ്ഞെടുപ്പിലെ വേറിട്ട കാഴ്ചയായി.
പാർട്ടികൾ അവസാന വോട്ടും അരക്കിട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണിപ്പോൾ. വിട്ടു പോയവർ, ഓർമപ്പെടുത്തേണ്ടവർ, അടിവലികൾ, വോട്ടുമിറക്കൽ എന്നീ പ്രക്രിയകളിൽ മുഴകിയിരിക്കുകയാണ് മുന്നണികളെല്ലാം. എസ് ഡി പി ഐ, വെൽഫെയർ പാർട്ടികൾ ആരെയും പിന്തുണക്കില്ലെന്ന് അറിയിച്ചിരുന്നു. അതേസമയം, പി ഡി പി എൽ ഡി എഫിനാണ് പിന്തുണ പ്രഖ്യാപിച്ചത്.കന്നി വോട്ടർമാർ മലപ്പുറത്തും നിർണായക ശക്തിയാകുമെന്നാണ് വിലയിരുത്തൽ.1,14,975 പേർ പുതിയ വോട്ടർമാരാണ് മലപ്പുറത്തുള്ളത്.
ബൂത്തുകളെല്ലാം ഒരുങ്ങിക്കഴിഞ്ഞു. വോട്ടെടുപ്പിനായി 1175 പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്. സമാധാനം ഉറപ്പിക്കാനായി വിവിധ സുരക്ഷാ സേനകളിൽ നിന്നായി 2500 ഉദ്യോഗസ്ഥരെ മലപ്പുറത്ത് വിന്യസിച്ചു. ആകെയുള്ള വോട്ടർമാരിൽ 6,56,470 സ്ത്രീകളും 6,56,273 പുരുഷന്മാരുമാണ്. 1478 പേർ സർവീസ് വോട്ടർമാരും 955 പുരുഷന്മാരും 51 സ്ത്രീകളുമടക്കം 1006 പേർ പ്രവാസി വോട്ടർമാരുമാണ്. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ആറ് മണിക്ക് വരിയിൽ നിൽക്കുന്ന എല്ലാവർക്കും സമയം എത്ര വൈകിയാലും വോട്ട് ചെയ്യാൻ അനുമതിയുണ്ട്.
ഏപ്രിൽ 17നാണ് വോട്ടെണ്ണൽ. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് ഇ അഹമ്മദിന് 1,94,739 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. കഴിഞ്ഞ തവണ മത്സരിച്ച എസ് ഡി പി ഐ, വെൽഫെയർ പാർട്ടി, ബി എസ് പി എന്നിവർക്ക് സ്ഥാനാർത്ഥികളില്ലാത്തതിനാൽ ഇവർക്ക് ലഭിച്ച മുക്കാൽ ലക്ഷത്തോളം വോട്ട് ആർക്ക് ലഭിക്കുമെന്നത് പ്രവചിക്കാനാകില്ല.



