- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതംവിട്ടവരെയും പാർട്ടിവിട്ടവരെയും ഇല്ലായ്മചെയ്യാൻ കില്ലർ സ്‌ക്വാഡുകൾ; മലപ്പുറത്തെ ഫൈസൽ വധത്തിൽ അറസ്റ്റിലായ ആർ എസ് എസ് നേതാവ് പങ്കുവച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ; ഹിന്ദുത്വസേനയിൽ അന്വേഷണം നീങ്ങുന്നത് പ്രമുഖനായ സംഘപരിവാർ നേതാവിനുനേരെ
കോഴിക്കോട്: മതംവിട്ടവരെയും പാർട്ടിവിട്ടവരെയും ഇല്ലായ്മചെയ്യാനായി കേരളത്തിൽ ആർ.എസ്.എസ് നേതൃത്വത്തിൽ കില്ലർ സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ടോ? ഉത്തരേന്ത്യക്ക് സമാനമായ സാമുദായി ധ്രുവീകരണമുണ്ടാക്കുന്ന ഈ ഞെട്ടിപ്പിക്കുന്ന വിവരത്തിന്റെ പിറകെയാണ് നമ്മുടെ ക്രൈംബ്രാഞ്ച്. ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിൽ കൊടിഞ്ഞിയിലെ പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വി.എച്ച്.പി നേതാവ് അറസ്റ്റിലായതോടെയാണ് ഇത്തരം സംഘങ്ങളെക്കുറിച്ച് വിവരം കിട്ടുന്നത്. കൊലപാതക ഗൂഢാലോചന നടത്തിയ വള്ളിക്കുന്ന് അത്താണിക്കൽ കോട്ടാശ്ശേരി ജയകുമാറി(48)നെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി സി.കെ. ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് കിട്ടയ സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നീങ്ങുന്നത് പ്രമുഖനായ സംഘപരിവാർ നേതാവിനുനേരെയാണ്.കണ്ണുർ ഫസൽ വധക്കേസിലും ഇയാൾക്ക് പങ്കുണ്ടെന്ന് ആരോപണം. തങ്ങൾക്ക് വിരോധമുള്ളവരെ കായികമായി ആക്രമിക്കുന്നതിനുള്ള ഹിന്ദുത്വസേനയായി സംഘംപ്രവർത്തിക്കുന്നുവെന്നതിന്റെ സൂചനകൾ
കോഴിക്കോട്: മതംവിട്ടവരെയും പാർട്ടിവിട്ടവരെയും ഇല്ലായ്മചെയ്യാനായി കേരളത്തിൽ ആർ.എസ്.എസ് നേതൃത്വത്തിൽ കില്ലർ സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ടോ? ഉത്തരേന്ത്യക്ക് സമാനമായ സാമുദായി ധ്രുവീകരണമുണ്ടാക്കുന്ന ഈ ഞെട്ടിപ്പിക്കുന്ന വിവരത്തിന്റെ പിറകെയാണ് നമ്മുടെ ക്രൈംബ്രാഞ്ച്.
ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിൽ കൊടിഞ്ഞിയിലെ പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വി.എച്ച്.പി നേതാവ് അറസ്റ്റിലായതോടെയാണ് ഇത്തരം സംഘങ്ങളെക്കുറിച്ച് വിവരം കിട്ടുന്നത്. കൊലപാതക ഗൂഢാലോചന നടത്തിയ വള്ളിക്കുന്ന് അത്താണിക്കൽ കോട്ടാശ്ശേരി ജയകുമാറി(48)നെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി സി.കെ. ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് കിട്ടയ സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നീങ്ങുന്നത് പ്രമുഖനായ സംഘപരിവാർ നേതാവിനുനേരെയാണ്.കണ്ണുർ ഫസൽ വധക്കേസിലും ഇയാൾക്ക് പങ്കുണ്ടെന്ന് ആരോപണം.
തങ്ങൾക്ക് വിരോധമുള്ളവരെ കായികമായി ആക്രമിക്കുന്നതിനുള്ള ഹിന്ദുത്വസേനയായി സംഘംപ്രവർത്തിക്കുന്നുവെന്നതിന്റെ സൂചനകൾ പൊലീസിനുണ്ട്. ആയുധങ്ങൾ എത്തിക്കാൻ തൊട്ട് ഒളിവിൽ പോകനും നിയമസഹായത്തിനുമൊക്കെ കിട്ടുന്ന കൃത്യമായ ഇടപെടലുകൾ, ഒരു വ്യക്തമായ ബുദ്ധികേന്ദ്രം ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ട് എന്ന നിഗമനത്തിൽ പൊലീസിനെ എത്തിക്കുന്നുണ്ട്.വരും ദിവസങ്ങളിൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്നാണ് അറിയുന്നത്.
കേസിൽ എട്ടാം പ്രതിയായ ജയകുമാർ സംഭവത്തിന് ശേഷം പാലക്കാട്, പറളി, നരിക്കുനി എന്നിവിടങ്ങളിലായി ആർ.എസ്.എസ് കേന്ദ്രങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു അറസ്റ്റ്. വിശ്വഹിന്ദു പരിഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറിയായ ജയകുമാർ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വള്ളിക്കുന്ന് പഞ്ചായത്തിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. തിരൂരങ്ങാടി വിദ്യാനികേതൻ സ്‌കൂളിൽ നടന്ന കൊലപാതക ഗൂഢാലോചനയിൽ ഇയാൾ പങ്കെടുത്തിരുന്നതായി പൊലീസ് വ്യക്തമാക്കി.
പ്രതിയെ പരപ്പനങ്ങാടി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. കൊലപാതകത്തിന്റെ പ്രധാന സൂത്രധാരനായ തിരൂർ തൃക്കണ്ടിയൂർ മഠത്തിൽ നാരായണൻ, കൃത്യത്തിൽ നേരിട്ട് പങ്കുവഹിച്ച വിപിൻദാസ് എന്നിവരാണ് പിടിയിലാകാനുള്ളത്. കൊലപാതകം നടത്തിയവർക്ക് സഹായം ചെയ്തവരും ഒളിവിൽ കഴിയാൻ സഹായിച്ചവരും അടക്കം കൂടുതൽ പേരെ കേസിൽ പ്രതിചേർത്ത് അന്വേഷണം വിപുലമാക്കുമെന്ന് ഡിവൈ.എസ്‌പി സി.കെ. ബാബു അറിയിച്ചു.
മലപ്പുറം ഡിവൈ.എസ്‌പി പി.എം. പ്രദീപിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് നേരത്തെ കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണ സംഘം പ്രതികൾക്ക് അനുകൂല നിലപാട് സ്വീകരിച്ചെന്നാരോപിച്ച് സർവകക്ഷിയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായപ്പോൾ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് ചുമതല കൈമാറുകയായിരുന്നു. കഴിഞ്ഞ നവംബർ 19നാണ് ഫൈസലിനെ ചിലർ വെട്ടിക്കൊലപ്പെടുത്തിയത്.