- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥാനാർത്ഥികൾ ഭാര്യമാർ; ഫ്‌ലക്‌സ് അടിച്ചത് ഭർത്താക്കന്മാരുടെ വെളുക്കേ ചിരിക്കുന്ന മുഖവുമായി; സോഷ്യൽ മീഡിയ നിർത്തിപ്പൊരിച്ചപ്പോൾ മലപ്പുറത്തെ സ്ത്രീ വിരുദ്ധ രോഗം സുഖപ്പെട്ടു
മലപ്പുറം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ 50 ശതമാനം വനിതാ സംവരണം ഏർപ്പെടുത്തിയത് ഏറ്റവും ക്ഷീണമായത് ഏത് പാർട്ടിക്കാണെന്ന് ചോദിച്ചാൽ മുസ്ലിംലീഗിനാണെന്ന കാര്യം സംശയമില്ലാതെ പറയാം. എന്നാൽ, ഭരണകാര്യമായതു കൊണ്ട് വനിതകളെ രംഗത്തിറക്കാൻ തന്നെ ലീഗുകാർ തയ്യാറായി. എന്നാൽ ഭാര്യയുടെ മുഖം കാണിക്കാതെ വോട്ടുപിടിക്കാനായിരുന്നു മലപ്പുറത്തെ ഭർ
മലപ്പുറം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ 50 ശതമാനം വനിതാ സംവരണം ഏർപ്പെടുത്തിയത് ഏറ്റവും ക്ഷീണമായത് ഏത് പാർട്ടിക്കാണെന്ന് ചോദിച്ചാൽ മുസ്ലിംലീഗിനാണെന്ന കാര്യം സംശയമില്ലാതെ പറയാം. എന്നാൽ, ഭരണകാര്യമായതു കൊണ്ട് വനിതകളെ രംഗത്തിറക്കാൻ തന്നെ ലീഗുകാർ തയ്യാറായി. എന്നാൽ ഭാര്യയുടെ മുഖം കാണിക്കാതെ വോട്ടുപിടിക്കാനായിരുന്നു മലപ്പുറത്തെ ഭർത്താക്കന്മാർക്ക് പ്രിയം. ഭാര്യയെ നോക്കുകുത്തിയാക്കി ഭരിക്കുകയാണ് സ്ഥിരം പരിപാടിയെങ്കിലും ഇത്തവണ പ്രചരണ രംഗത്തു വച്ച് തന്നെ കാര്യങ്ങൾ കുഴങ്ങി. ഭാര്യയെ മത്സര രംഗത്തിറക്കിയ ശേഷം പ്രചരണത്തിനായി വോട്ട് ചോദിച്ച് വച്ച ഫ്‌ലക്‌സാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. ഭാര്യയെ സ്ഥാനാർത്ഥിയാക്കിയെങ്കിലും ഫ്‌ലക്‌സിൽ സ്ഥാനാർത്ഥിയുടെ ചിത്രം ഉണ്ടായിരുന്നില്ല. എന്തായാലുംസോഷ്യൽ മീഡിയയുടെ തല്ലുകൊണ്ടതോടെ മലപ്പുറത്തിന്റെ സ്ത്രീവിരുദ്ധ രോഗത്തിന് അൽപ്പം ശമനമായി.
മഞ്ചേരി നഗരസഭയിലെ പതിനാറാം വാർഡിലും വളപുരം വാർഡിലുമായിരുന്നു ഭർത്താക്കന്മാരുടെ പടം മാത്രം വച്ച് ഫ്‌ലക്‌സ് അടിച്ചത്. 16ാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി സൗജത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സ്ഥാപിച്ച ഫ്‌ലക്‌സിൽ സ്ഥാനാർത്ഥിയുടെ പടത്തിന് പകരം കൈവീശി അഭിവാദ്യം ചെയ്യുന്നത് ഭർത്താവാണ്.
തലാപ്പിൽ കുഞ്ഞാൻ ഭാര്യ സൗജത്തിന് വോട്ട് രേഖപ്പെടുത്തുക' എന്ന ബോർഡിൽ സൗജത്തിന്റെ ചിത്രമില്ല. മുസ്ലിംലീഗ് സ്ഥാനാർത്ഥിയായതുകൊണ്ടാണ് സ്ത്രീയുടെ ഫോട്ടോയ്ക്ക് ഭ്രഷ്ടെന്ന് കരുതണ്ട. വളപുരത്ത് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുടെയും ഭർത്താവ് ഫ്‌ലക്‌സിൽ കയറികൂടി. പ്രചാരണ ബോർഡിൽ വനിതാ സ്ഥാനാർത്ഥിയുടെ പടത്തിന് പകരം ചിരിച്ചുനിൽക്കുന്ന ഭർത്താവിന്റെ ചിത്രം. കൂടെ 'വളപുരം 18ാം വാർഡ് സ്ഥാനാർത്ഥി ജനകീയനായ മഠത്തിൽ കുഞ്ഞിപ്പയുടെ ഭാര്യ മഠത്തിൽ റജീനാ കുഞ്ഞിപ്പയെ വിജയിപ്പിക്കുക' എന്ന തലക്കെട്ടും. കെ.പി കുളമ്പ് നിവാസികൾ എന്ന പേരിലാണ് ഫ്‌ലക്‌സ് ബോർഡ് സ്ഥാപിച്ചത്.
വനിതാ സ്ഥാനാർത്ഥികളുടെ ഫോട്ടോയ്ക്ക് പകരം ഭർത്താക്കന്മാരുടെ ചിത്രം നൽകി വോട്ടഭ്യർത്ഥിക്കുന്ന ഫ്‌ലക്‌സ് ബോർഡുകൾ സോഷ്യൽ മീഡിയയിൽ വൈറലായി. സംവിധായകൻ ആശിഖ് അബു അടക്കമുള്ളവർ വിമർശനവുമായി രംഗത്തെത്തി. ഇതോടെ ഫ്‌ലക്‌സുകൾ അപ്രത്യക്ഷമായി. പകരം ഉടൻ തന്നെ സ്ഥാനാർത്ഥിയെ കൂട്ടി സ്റ്റുഡിയോയിൽ പുതിയ പടം എടുപ്പിച്ച് ഫ്‌ലക്‌സും വച്ചു. സ്ഥാനാർത്ഥിയുടെ ചിത്രം പോലും നൽകാൻ മനസ്സില്ലാത്തവർ പിന്നെന്തിന് അവരെ മത്സരിപ്പിക്കണമെന്ന ചോദ്യം ശക്തമായതോടെ ഫ്‌ലക്‌സിനെ ന്യായീകരിച്ച് ഭർത്താക്കന്മാരും കൂട്ടാളികളും രംഗത്തെത്തി. പ്രദേശത്തെ ജനസമ്മതരാണ് ഭർത്താക്കന്മാരെന്നും ഇവരോട് താത്പര്യമുള്ളവർ സ്ഥാപിച്ചതാണ് ഫ്‌ലക്‌സ് ബോർഡെന്നുമാണ് ന്യായീകരിച്ചത്.
ഫ്‌ലക്‌സ് സോഷ്യൽ മീഡിയയിൽ ഹിറ്റായത് കണ്ട് മാദ്ധ്യമപ്രവർത്തകർ സ്ഥാനാർത്ഥിയെ കാണാൻ എത്തിയപ്പോഴും നിഷേധ സമീപനമാണ് ഭർത്താവും ലീഗ് നേതാവുമായ അബ്ദുൽജലീലെന്ന തലാപ്പിൽ കുഞ്ഞാൻ സ്വീകരിച്ചത്. സ്ഥാനാർത്ഥിയെ കാണാൻ സാധിക്കില്ലെന്നായിരുന്നും ഇവർ പറഞ്ഞത്. എന്തൊക്കെയായാലും നഗരസഭ മഞ്ചേരിയല്ലേ എന്ന ആശ്വാസത്തിലാണ് മുസ്ലിംലീഗ്. സോഷ്യൽ മീഡിയയിൽ പൊങ്കാല വന്നാലും വിജയം സുനിശ്ചിതമാണെന്ന് ലീഗിന്റെ പക്ഷം.