- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടുകാരിയുടെ കല്യാണത്തിന് പോകും വഴി ഫേസ്ബുക്ക് വീഡിയോയിൽ പെൺകുട്ടികൾ പറഞ്ഞത് കുസൃതി കാര്യങ്ങൾ; തട്ടമിട്ട കുട്ടികളുടെ തമാശപറച്ചിൽ കാര്യമായെടുത്ത് ആങ്ങളമാരുടെ സൈബർ ആക്രമണം; നാടിനെ അവഹേളിച്ചെന്ന് പറഞ്ഞ് കുപിതനായി വരന്റെ കൂട്ടുകാരും ഗ്രാമവാസികളും; അവഹേളനം ഭീഷണിയിലേക്ക് നീങ്ങിയതോടെ സംഭവം അവസാനിച്ചത് പൊലീസ് കേസിൽ; മലപ്പുറത്തെ കല്യാണം കൂടാൻ പോയ പെൺകുട്ടികൾ പുലിവാല് പിടിച്ച കഥ ഇങ്ങനെ
മലപ്പുറം: സഹപാഠിയായ പെൺകുട്ടിയുടെ വിവാഹത്തിന് പോകുമ്പോൾ ഫെയ്സ് ബുക്ക് വീഡിയോയിൽ പറഞ്ഞ കുസൃതികൾ വേങ്ങരയിലെ കിളിനക്കോട് പോലുള്ള ഒരു ഗ്രാമത്തെ ഇളക്കിമറിക്കുമെന്നും ഒടുവിൽ അത് പൊലീസ് കേസിൽ കലാശിക്കുമെന്നും പെൺകുട്ടികൾ ഓർത്തിരിക്കില്ല. പക്ഷെ സംഭവങ്ങൾ അങ്ങിനെയാണ് പര്യവസാനിച്ചത്. സോഷ്യൽ മീഡിയയിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ഒന്നുകൂടി വിരൽ ചൂണ്ടുന്നതായി കിളിനക്കോട് സംഭവം. ഒരു തമാശ വീഡിയോ കളി കാര്യമാകുകയും ഒടുവിൽ സൈബർ ആങ്ങളമാരുടെ ആക്രമണം നേരിട്ട് പെൺകുട്ടികൾ പൊലീസിൽ അഭയം തേടുകയായിരുന്നു. വിവാഹ ദിവസം നടന്ന സംഭവങ്ങളുടെ പേരിൽ ഒടുവിൽ ഒരു ഗ്രാമത്തിനു ഒന്നടങ്കം പൊലീസ് സ്റ്റേഷനിലേക്ക് പോവേണ്ടിവരുകയും പെൺകുട്ടികളുടെ പരാതിയിൽ പൊലീസ് കേസ് ചാർജ് ചെയ്യുകയും ചെയ്തു. വരന്റെ സുഹൃത്തുക്കൾക്കെതിരെയാണ് പെൺകുട്ടികൾ പൊലീസിൽ പരാതി നൽകിയത്. തങ്ങളെ വരന്റെ സുഹൃത്തുക്കൾ അപമാനിച്ചതായാണ് പെൺകുട്ടികൾ പരാതി നൽകിയത്. പെൺകുട്ടികളുടെ പരാതി പ്രകാരം വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് വരന്റെ സുഹൃത്തുക്കൾക്കെതിരെ കേസ് ചാർജ് ചെയ്യ
മലപ്പുറം: സഹപാഠിയായ പെൺകുട്ടിയുടെ വിവാഹത്തിന് പോകുമ്പോൾ ഫെയ്സ് ബുക്ക് വീഡിയോയിൽ പറഞ്ഞ കുസൃതികൾ വേങ്ങരയിലെ കിളിനക്കോട് പോലുള്ള ഒരു ഗ്രാമത്തെ ഇളക്കിമറിക്കുമെന്നും ഒടുവിൽ അത് പൊലീസ് കേസിൽ കലാശിക്കുമെന്നും പെൺകുട്ടികൾ ഓർത്തിരിക്കില്ല. പക്ഷെ സംഭവങ്ങൾ അങ്ങിനെയാണ് പര്യവസാനിച്ചത്. സോഷ്യൽ മീഡിയയിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ഒന്നുകൂടി വിരൽ ചൂണ്ടുന്നതായി കിളിനക്കോട് സംഭവം. ഒരു തമാശ വീഡിയോ കളി കാര്യമാകുകയും ഒടുവിൽ സൈബർ ആങ്ങളമാരുടെ ആക്രമണം നേരിട്ട് പെൺകുട്ടികൾ പൊലീസിൽ അഭയം തേടുകയായിരുന്നു.
വിവാഹ ദിവസം നടന്ന സംഭവങ്ങളുടെ പേരിൽ ഒടുവിൽ ഒരു ഗ്രാമത്തിനു ഒന്നടങ്കം പൊലീസ് സ്റ്റേഷനിലേക്ക് പോവേണ്ടിവരുകയും പെൺകുട്ടികളുടെ പരാതിയിൽ പൊലീസ് കേസ് ചാർജ് ചെയ്യുകയും ചെയ്തു. വരന്റെ സുഹൃത്തുക്കൾക്കെതിരെയാണ് പെൺകുട്ടികൾ പൊലീസിൽ പരാതി നൽകിയത്. തങ്ങളെ വരന്റെ സുഹൃത്തുക്കൾ അപമാനിച്ചതായാണ് പെൺകുട്ടികൾ പരാതി നൽകിയത്. പെൺകുട്ടികളുടെ പരാതി പ്രകാരം വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് വരന്റെ സുഹൃത്തുക്കൾക്കെതിരെ കേസ് ചാർജ് ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ഞായർ ആണ് സംഭവങ്ങളുടെ തുടക്കം. സഹപാഠിയായ പെൺകുട്ടിയുടെ വിവാഹത്തിനാണ് ഒരു കൂട്ടം പെൺകുട്ടികൾ ഞായറാഴ്ച മലപ്പുറത്തെ ഉൾനാടൻ ഗ്രാമമായ കിളിനക്കോട് എത്തുന്നത്. വാഹന സൗകര്യം ഇല്ലാത്തതിനാൽ നടന്നാണ് കുട്ടികൾ വിവാഹത്തിന് പോകുന്നത്. ഈ സമയം പെൺകുട്ടികൾ പോസ്റ്റ് ചെയ്ത വീഡിയോയാണ് പ്രകോപനകാരണമായത്. 12-നൂറ്റാണ്ടിലെ ഗ്രാമം എന്നാണ് പെൺകുട്ടികൾ ഗ്രാമത്തെ വിശേഷിപ്പിക്കുന്നത്. പക്കാ ദാരിദ്ര്യം, കൾച്ചർലെസ് ഫെലോസ് ആണ് ഇവിടുത്തുകാർ. തീരെ നേരം വെളുത്തിട്ടില്ല ആളുകൾക്ക്. വലിയ മാനസിക പീഡനമാണ് ഈ വിവാഹത്തിനു വന്നപ്പോൾ അനുഭവിക്കേണ്ടി വന്നത്. ഇവിടെ വന്നാൽ എമർജൻസി കയ്യിൽ കരുതണം. വെളിച്ചമെത്തിക്കേണ്ടി വരും. ഇങ്ങനെയായിരുന്നു ഇവരുടെ വാക്കുകൾ. തമാശ രൂപത്തിലായിരുന്നു ഇവർ എല്ലം പറഞ്ഞത്.
എന്നാൽ, ഈ വാക്കുകൾ നാട്ടുകർക്ക് പ്രകോപനരമായി മാറി. ഈ ഗ്രാമത്തിലേക്ക് ആളുകൾ വിവാഹം കഴിച്ചു കൊണ്ടുവരാതിരിക്കണം. പെൺകുട്ടികൾ ഗ്രാമത്തെ അടച്ചാപേക്ഷിച്ച് വാക്കുകൾ വർഷിക്കുന്നു. നോട്ട് ദ പോയിന്റ് എന്ന് പറഞ്ഞാണ് ചിരിച്ചുകൊണ്ട് പെൺകുട്ടികൾ വീഡിയോ അവസാനിപ്പിക്കുന്നത്. തമാശ പറഞ്ഞതാണെങ്കിലും വീഡിയോ വൈറലായതോടെ കളി കാര്യമായി മാറി. പെൺകുട്ടികളുടെ ചിരിയും കുസൃതിയും വാക്കുകളും ഗ്രാമത്തെ ഉലച്ചു. തട്ടമ്മിട്ട പെൺകുട്ടുകൾ അൽപ്പം അധികം ആഹ്ലാദത്തോടെ സൈബർ ലോകത്ത് പെരുമാറിയ് സൈബർ ആങ്ങളമാർക്കും സഹിച്ചില്ല. ഇവരാണ വിഷയം കൂടുതൽ വഷളാക്കിയത്.
വീഡിയോ കണ്ട വരന്റെ കൂട്ടുകാർ പെൺകുട്ടികളെ മാനസികമായി തകർത്ത് വിട്ടു. ഫെയ്സ് ബുക്കിൽ ധാരാളം കമന്റുകളും ആക്രമണോത്സുകമായ വാക്കുകളും പെൺകുട്ടികൾക്ക് എതിരെ പിന്നാലെ വന്നു. വീഡിയോയിൽ പെൺകുട്ടികൾക്ക് നേർക്കുള്ള ആക്രമണങ്ങളും പോസ്റ്റ് ചെയ്യപ്പെട്ടു. അപമാനിക്കപ്പെട്ടതിൽ കുപിതരായ പെൺകുട്ടികൾ പൊലീസ് സ്റ്റേഷനായ വേങ്ങരയിൽ പരാതി നല്കുക തന്നെ ചെയ്തു. പെൺകുട്ടികളുടെ പരാതി അറിഞ്ഞു വിവാഹത്തിന് എത്തിയവരും നാട്ടുകാരുമെല്ലാം സ്റ്റേഷനിലേക്ക് പ്രവഹിക്കുകയും ചെയ്തു.പെൺകുട്ടികളുടെ പരാതി വന്നപ്പോൾ വേങ്ങര പൊലീസ് മടിച്ചു നിന്നില്ല. നിരവധി വകുപ്പുകൾ പ്രകാരം വരന്റെ കൂട്ടുകാർക്കെതിരെ പൊലീസ് കേസ് ചാർജ് ചെയ്യുകയും ചെയ്തു. പരാതിയിൽ ഗൗരവമുണ്ട് എന്ന് മനസിലായപ്പോൾ ഞങ്ങൾ കേസ് ചാർജ് ചെയ്തു. ക്രൈം നമ്പർ 296/2018 പ്രകാരം 143, 147 , 509 , 149 എന്നിങ്ങനെ വിവിധ വകുപ്പുകൾ പ്രകാരം ഒരു കൂട്ടം ആളുകൾക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്- വേങ്ങര പൊലീസ് മറുനാടനോട് പറഞ്ഞു. പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ വരന്റെ കൂട്ടുകാർ കുടുങ്ങുന്ന അവസ്ഥയിലാണ്.
എന്തായാലും ഒരു വിവാഹം ഇത്ര പ്രശ്നമുണ്ടാകുന്നത് ഗ്രാമത്തിനറെ ചരിത്രത്തിൽ ആദ്യമായാണെന്നു നാട്ടുകാർ പറയുന്നു. ഒരു തമാശയ്ക്ക് പറഞ്ഞ കാര്യങ്ങൾ ഇത്ര വലിയ പ്രശ്‌നമാകുമെന്നു പെൺകുട്ടികളും ഓർത്തുകാണില്ല. പെൺകുട്ടികളുടെ പരാതി കാരണം പെൺകുട്ടികളുടെ സഹപാഠിയായ വധു കൂടി പ്രശ്‌നത്തിൽ അകപ്പെടുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ പതിയിരിക്കുന്ന അപകടങ്ങളെകുറിച്ച് അതിൽ മുഴുകുന്നവർ തന്നെ ബോധവാന്മാരല്ല എന്നാണ് മലപ്പുറത്ത് നിന്നും വരുന്ന സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്.