- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് ലീഗ് കോട്ടകളെ വിറപ്പിച്ച് എൽഡിഎഫ് മുന്നേറ്റം; 33 ഗ്രാമപഞ്ചായത്തുകളിൽ ഭരണം പിടിച്ചു; തിരൂർ മുൻസിപ്പാലിറ്റിയിൽ യുഡിഎഫിൽ നിന്നും ഭരണം പിടിച്ചു; കൊണ്ടോട്ടി നഗരസഭയിൽ സിപിഐ(എം)-കോൺഗ്രസ് സഖ്യത്തിന് വിജയം
മലപ്പുറം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് കോട്ടകളെ വിറപ്പിച്ച് സിപിഎമ്മിന്റെ മുന്നേറ്റം. മുൻതിരഞ്ഞെടുപ്പിലേക്കാൾ കനത്ത തിരിച്ചടിയാണ് മലപ്പുറത്ത് ഇത്തവണ ലീഗ് നയിക്കുന്ന യുഡിഎഫിന് നേരിടേണ്ടി വന്നത്. 33 ഗ്രാമപഞ്ചായത്തുകളിൽ സിപിഐ(എം) ഭരണം പിടിച്ചപ്പോൾ പുതുതായി രൂപം കൊണ്ട് മുൻസിപ്പാലിറ്റികളിലും നേട്ടമുണ്ടാക്കാൻ സിപിഎ
മലപ്പുറം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് കോട്ടകളെ വിറപ്പിച്ച് സിപിഎമ്മിന്റെ മുന്നേറ്റം. മുൻതിരഞ്ഞെടുപ്പിലേക്കാൾ കനത്ത തിരിച്ചടിയാണ് മലപ്പുറത്ത് ഇത്തവണ ലീഗ് നയിക്കുന്ന യുഡിഎഫിന് നേരിടേണ്ടി വന്നത്. 33 ഗ്രാമപഞ്ചായത്തുകളിൽ സിപിഐ(എം) ഭരണം പിടിച്ചപ്പോൾ പുതുതായി രൂപം കൊണ്ട് മുൻസിപ്പാലിറ്റികളിലും നേട്ടമുണ്ടാക്കാൻ സിപിഎമ്മിന് സാധിച്ചു. സിപിഐ(എം) 1995 നേടിയ മുന്നേറ്റത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കോൺഗ്രസ് സിപിഎമ്മുമായി ചേർന്ന് മത്സരിച്ച കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിൽ മുസ്ലിംലീഗിന് കനത്ത തിരിച്ചടിയേറ്റു. ഇവിടെ കോൺഗ്രസ് ഔദ്യോഗികമായി സിപിഎമ്മുമായി ചേർന്ന് ജനകീയ മുന്നണി രൂപീകരിച്ചിരുന്നു. ഇവർ ഭരണത്തിലെത്തുമെന്നാണ് സൂചന.
തിരൂർ മുനിസിപ്പാലിറ്റിയിൽ എൽഡിഎഫ് ഭരണം ഉറപ്പിച്ചു. പരമ്പരാഗത ലീഗ് കോട്ടകൾ എൽഡിഎഫ് പിടിച്ചെടുത്തു. 19 വാർഡുകളിൽ എൽഡിഎഫും 18 വാർഡുകളിൽ യുഡിഎഫും ഒരു വാർഡിൽ ബിജെപിയുമാണ് തിരൂരിൽ വിജയിച്ചത്. മുസ്‌ലിം ലീഗിന്റെ കോട്ടയായ തിരൂരിൽ രണ്ടുതവണ മാത്രമാണ് ലീഗിന് ഭരണം നഷ്ടപ്പെട്ടിട്ടുള്ളത്. 1971 ഒക്ടോബർ ഒന്നിനാണ് തിരൂർ നഗരസഭയായത്.
നഗരസഭയിലേക്കു നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌സിപിഐ.എം മുന്നണിക്കെതിരെ ലീഗ് ഒറ്റയ്ക്കു മത്സരിച്ച് ജയിച്ചു. എം. മുഹമ്മദ് മൂപ്പനായിരുന്നു നഗരസഭയുടെ പ്രഥമ ചെയർമാൻ. ീഗിലെ പിളർപ്പ് വേളയിൽ അഖിലേന്ത്യാ ലീഗ് സിപിഐ.എം സഖ്യം ഭരണത്തിലെത്തെിയതാണ് ആദ്യ സംഭവം. 1995ൽ ഇടതു മുന്നണി തിരൂർ നഗരസഭ ഭരിച്ചിട്ടുണ്ട്. 2005ൽ ഒരു സീറ്റിന്റെ വ്യത്യാസത്തിലാണ് യു.ഡി.എഫ് ഭരിച്ചത്. 2010ൽ യു.ഡി.എഫ് മികച്ച വിജയം തന്നെ നേടി. 38 വാർഡുകളാണ് തിരൂരിൽ ആകെയുള്ളത്. 22 ഇടത്ത് മുസ്‌ലിം ലീഗുംഏഴിടത്ത് കോൺഗ്രസും ആറിടത്ത് സിപിഐ.എം ഒരിടത്ത് ബിജെപി എന്നതായിരുന്നു 2010ലെ കക്ഷിനില.
അതേസമയം കോൺഗ്രസ് വിമതർ സിപിഎമ്മിനൊപ്പം ചേർന്ന് മത്സരിച്ച പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിൽ ലീഗിനൊപ്പം ഒപ്പത്തിനൊപ്പം ഉള്ള പോരാട്ടമാണ് ഇവർ കാഴ്ചവച്ചത്. വിദ്യാഭ്യാസ മന്ത്രി പികെ. അബ്ദുറബ്ബിന്റെ വാർഡിൽ 230 വോട്ടിന് സിപിഎമ്മിനൊപ്പം ചേർന്ന് ജനകീയ മുന്നണിയായി മത്സരിച്ച കോൺഗ്രസ് വിമതൻ ഹനീഫ കൊടപ്പാളി വിജയിച്ചു. ഇവിടെ നഗരസഭയിലെ ആറോളം പ്രമുഖ മുസ്ലിംലീഗ് നേതാക്കൾ തോൽക്കുകയും ചെയ്തു.
യുഡിഎഫ് 28 സീറ്റിൽ നിന്ന് 18ലേക്ക് താഴ്ന്നു. പെരിന്തൽമണ്ണ നഗരസഭയിലും വ്യക്തമായ മേധാവിത്വം സിപിഎമ്മിനുണ്ട്. പൊന്നാനിയിലും സിപിഐ(എം) ഭരണം പിടിച്ചു. താനൂരിൽ യുഡിഎഫ് ഭരണം പിടിച്ചപ്പോൾ ബിജെപി മുഖ്യപ്രതിപക്ഷമായി. ജില്ലാ പഞ്ചായത്തിൽ ഭരണം കിട്ടിയില്ലെങ്കിലും മികച്ച പ്രകടനമാണ് എൽഡിഎഫ് കാഴ്‌ച്ചവച്ചത്. ലീഗും കോൺഗ്രസും പരസ്പ്പരം മത്സരിച്ച സ്ഥലങ്ങളിൽ പലയിടത്തും തിരിച്ചടിയേറ്റു. പലയിടങ്ങളിലും ഭരിക്കണമെങ്കിൽ പുതിയ കൂട്ടുകെട്ടുകളെ തേടേണ്ട അവസ്ഥയാണ് ജില്ലയിലുള്ളത്.