- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാതി ഉയർന്നപ്പോൾ പാർട്ടിയിൽ നിന്നും പുറത്താക്കി; ശശികുമാറിനെ സംരക്ഷിച്ചിട്ടില്ലെന്നും സിപിഎം; മലപ്പുറം പോക്‌സോ കേസിൽ ആരോപണങ്ങൾ നിഷേധിച്ച് ജില്ലാ സെക്രട്ടറി; അദ്ധ്യാപകനെതിരെ കൂടുതൽ പരാതികൾ
മലപ്പുറം: വിദ്യാർത്ഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സിപിഎം നേതാവും നഗരസഭാ കൗൺസിലറുമായിരുന്ന അദ്ധ്യാപകൻ കെ.വി.ശശികുമാറിനെതിരായ പോക്‌സോ കേസിൽ പാർട്ടിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് മലപ്പുറം ജില്ലാ നേതൃത്വം. ശശികുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പാർട്ടിയെ ആക്രമിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ മോഹൻദാസ് ആരോപിച്ചു.
പോക്‌സോ കേസ് പരാതി ഉയർന്നപ്പോൾ തന്നെ പാർട്ടിയിൽ നിന്നും ശശികുമാറിനെ പുറത്താക്കിയതാണെന്ന് ഇ.എൻ.മോഹൻദാസ് വ്യക്തമാക്കി.
പോക്‌സോ കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. പാർട്ടി ഇടപെട്ട് ശശികുമാറിനെതിരായ പീഡനപരാതികൾ ഒതുക്കിത്തീർക്കാൻ ശ്രമിച്ചു എന്ന ആരോപണം അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണ്.
അതിനിടെ കെ.വി. ശശികുമാറിനെതിരെ കൂടുതൽ പരാതികൾ രജിസ്റ്റർ ചെയ്തു. ശശികുമാർ ആൺകുട്ടികളെയും ചൂഷണം ചെയ്തുവെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. മലപ്പുറം സിഐ ജോബി തോമസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പഠനസമയത്ത് ഇയാൾ ആൺകുട്ടികളെയും ചൂഷണം ചെയ്തിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
പോക്‌സോ കേസിൽ അറസ്റ്റിലായ കെ.വി.ശശികുമാർ നിലവിൽ റിമാൻഡിലാണ്. മഞ്ചേരി പോക്‌സോ കോടതി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശശികുമാറിനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. പ്രതിയെ അടുത്ത ദിവസം തന്നെ സ്‌കൂളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. സംഭവത്തിൽ, സ്‌കൂൾ അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും.
വയനാട് മുത്തങ്ങയിലെ ഹോംസ്റ്റേയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വെള്ളിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ച പൊലീസ് ഹോം സ്റ്റേയിലെത്തി ഇയാളെ പിടികൂടുകയായിരുന്നുവെന്നാണ് വിവരം. വിശദ റിപ്പോർട്ട് ലഭിച്ചശേഷം ഇക്കാര്യത്തിൽ തുടർനടപടിയുണ്ടാവുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു
മോശം ഉദ്ദേശത്തോടെ ശശികുമാ ശരീരത്തിൽ സ്പർശിച്ചു എന്ന പരാതിയുമായി നിരവധി പൂർവ വിദ്യാർത്ഥികൾ രംഗത്ത് എത്തിയിരുന്നു. എന്നാൽ നിലവിൽ ഒരു പോക്‌സോ കേസ് മാത്രമാണ് ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിരമിക്കൽ ദിനത്തിൽ ശശികുമാർ ഫേസ്‌ബുക്കിൽ ഇട്ട യാത്രയയപ്പ് ചിത്രങ്ങൾക്ക് കമന്റായാണ് വിദ്യാർത്ഥികൾ തങ്ങളുടെ ദുരനുഭവം വെളിപ്പെടുത്തിയത്.
ആറാം ക്ലാസുകാരിയിരിക്കെ തന്നോട് ശരീരഭാരങ്ങളിൽ സ്പരർശിച്ചതായി കാണിച്ച് പെൺകുട്ടിനൽകിയ പരാതിയിലാണ് വിവി ശശികുമാറിനെതിരെ പോക്‌സോ കേസ് ചുമത്തിയത്. തുടർച്ചയായ വർഷങ്ങളിൽ ഇയാൾ ഇതേ തരത്തിൽ ലൈംഗിചുഷണത്തിന് ശ്രമിച്ചതായി പരാതിയിലുണ്ടായിരുന്നു. പിന്നാലെ കൂടുതൽ വിദ്യാർത്ഥികൾ പരാതിയുമായി രംഗത്ത് എത്തി.
കാലങ്ങളായി അദ്ധ്യാപകൻ കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞദിവസം പൂർവ്വവിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.92 മുതലുള്ള പരാതികളിതിലുണ്ട്. പോക്‌സോ നിയമം നിലവിൽ വരുന്നതിന് മുമ്പുള്ള കാലത്തെ പരാതികളായതിനാൽ ഈ പരാതികളിൽ നിയമോപദേശം തേടുകയാണെന്ന് പൊലീസ് അറിയിച്ചു
സോഷ്യൽ മീഡിയയിലൂടെയുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഏഴിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് കേസെടുത്തെന്നറിഞ്ഞതോടെ എട്ടിന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
പൂർവവിദ്യാർത്ഥികളിൽ നിന്നുതന്നെ ഇയാൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പൊലീസിന്റെ അന്വേഷണം. 30 വർഷത്തെ സർവീസിൽ ശശികുമാർ ഒട്ടനേകം കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് വെളിപ്പെടുത്തൽ.
2019 ൽ ഇയാൾക്കെതിരെ പരാതി ഒരു വിദ്യാർത്ഥി പരാതി നൽകിയിരുന്നു. വിദ്യാർത്ഥിനികളിൽ പലർക്കും ആ പ്രായത്തിൽ പ്രതികരിക്കാൻ ആവാതെ പലപ്പോഴും അദ്ധ്യാപകന്റെ അതിക്രമങ്ങൾ നിശബ്ദമായി സഹിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ.
മറുനാടന് മലയാളി ബ്യൂറോ