- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് സർവ്വത്ര ആശയക്കുഴപ്പം; യുഡിഎഫിൽ സൗഹൃദ മത്സരവും വിമതരും സജീവം; ഇടതിൽ സിപിഐ(എം)-സിപിഐ പോര് രൂക്ഷം; തദ്ദേശത്തിൽ മുന്നണി സമവാക്യങ്ങൾ മാറി മറിയും
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് തുടങ്ങും മുമ്പേ ഏറ്റവും കൂടുതൽ വാർത്തയിൽ ഇടം പിടിച്ച ജില്ലയായിരിക്കുകയാണ് മലപ്പുറം. ഓരോ തെരഞ്ഞെടുപ്പ് കാലവും ഉത്സവപ്രതീതിയാണ് മലപ്പുറത്തുകാർക്ക്. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ മലപ്പുറത്തെ വേറിട്ടു നിർത്തുന്നത് വ്യത്യസ്തമായ രാഷ്ട്രീയ സംഭവ വികാസങ്ങൾ തന്നെയാണ്. മുൻകാലങ്
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് തുടങ്ങും മുമ്പേ ഏറ്റവും കൂടുതൽ വാർത്തയിൽ ഇടം പിടിച്ച ജില്ലയായിരിക്കുകയാണ് മലപ്പുറം. ഓരോ തെരഞ്ഞെടുപ്പ് കാലവും ഉത്സവപ്രതീതിയാണ് മലപ്പുറത്തുകാർക്ക്. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ മലപ്പുറത്തെ വേറിട്ടു നിർത്തുന്നത് വ്യത്യസ്തമായ രാഷ്ട്രീയ സംഭവ വികാസങ്ങൾ തന്നെയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് മുന്നണി സമവാക്യങ്ങൾ കലങ്ങിമറിഞ്ഞതും വിമത സ്ഥാനാർത്ഥികളുടെയും അപര സ്ഥാനാർത്ഥികളുടെയുമെല്ലാം എണ്ണം വർധിച്ചതു തന്നെയാണ് ഇവിടത്തെ പ്രത്യേകത.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നാമനിർദേശ പത്രിക ലഭിച്ചിരിക്കുന്നതും മലപ്പുറത്താണ്. നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ 18,651 പത്രികകളാണ് ആകെ ലഭിച്ചത്. പത്രികാ സമർപ്പണ സമയം കഴിഞ്ഞെങ്കിലും മുന്നണി സമവാക്യങ്ങൾ ഇപ്പോഴും തെളിയാത്ത അവസ്ഥയാണുള്ളത്. ഏറ്റവും കൂടുതൽ പ്രശ്‌നം നിലനിൽക്കുന്നതും വിമത ശല്യമുള്ളതും യു.ഡി.എഫിലാണ്. എന്നാൽ മലപ്പുറത്ത് എൽ.ഡ്.എഫിനകത്തും രൂക്ഷമായ പല പ്രശ്‌നങ്ങളുമുണ്ട്. ചൊവ്വാഴ്ച രാത്രി വരെയും വ്യാഴാഴ്ചയും ഇരുമുന്നണികളും ചർച്ചകളിൽ സജീവമായെങ്കിലും അധിക പ്രദേശങ്ങളിലും നേതൃത്വത്തിന് പ്രശ്‌ന പരിഹാരം സാധ്യമാവാത്ത അവസ്ഥയാണ്.
മലപ്പുറത്ത് മുസ്ലിംലീഗിന്റെ വളർച്ച സിപിഎമ്മിനു മാത്രമല്ല, കോൺഗ്രസിനും ഒരുപോലെ തിരിച്ചടിയായിരിക്കുകയാണ്. ദൈനംദിനം മലപ്പുറത്തെ രാഷ്ട്രീയത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്നതും ലീഗ്-കോൺഗ്രസ് തർക്കമാണ്. കോൺഗ്രസസ് സഹായമില്ലാതെ ലീഗ് ഒറ്റയ്ക്ക് മത്സരിച്ച് മുൻവർഷങ്ങളിൽ പത്തോളം സ്ഥലങ്ങളിൽ വിജയിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് മത്സരിച്ച് കൂടുതൽ നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണ് മുസ്ലിംലീഗ്. എന്നാൽ ലീഗിന്റെ ആധിപത്യത്തിന് ജില്ലയിൽ ഇത്തവണയെങ്കിലും മാറ്റം വരുത്താനുള്ള കോൺഗ്രസ് നീക്കം ലീഗ് നേതാക്കൾ തന്നെ ഇടപെട്ട് പൊളിച്ചടക്കുകയായിരുന്നു. ഓരോ പ്രദേശത്തും വികസന മുന്നണികൾ രൂപീകരിച്ചും ഇടതിനൊപ്പം കൂടിയും ലീഗിനെ പ്രതിരോധിക്കാൻ മലപ്പുറത്തെ കോൺഗ്രസുകാർ നേരത്തെ ശ്രമം തുടങ്ങിയിരുന്നു. ഒക്‌ടോബർ ആദ്യ വാരം മഞ്ചേരിയിൽ നടന്ന യു.ഡി.എഫ് കൺവെൺഷനിൽ ആദ്യവെടിക്കെട്ട് ആര്യാടൻ തന്നെ ലീഗിനെതിരെ പൊട്ടിച്ചതോടെയാണ് ഈ വർഷത്തെ പോരിന് അണികളും പരസ്യമായി രംഗത്തെത്തിയത്.
വിട്ടു വീഴ്ചയും കൂട്ടായ്മയുമാണ് തെരഞ്ഞെടുപ്പ് രംഗത്ത് വേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പ്രസംഗിച്ചതിനു തൊട്ടു പിന്നാലെ അതേവേദിയിൽ മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞതിങ്ങനെയായിരുന്നു: കിട്ടാനുള്ളത് കിട്ടിയതിനും വാങ്ങാനുള്ളത് വാങ്ങിയതിനും ശേഷമുള്ള സഹിഷ്ണുതയും വിട്ടു വീഴ്ചയും മാത്രമെ മലപ്പുറത്തുണ്ടാകൂ..എന്നായിരുന്നു. അക്ഷരാർത്ഥത്ഥിൽ ആര്യാടന്റെ വാക്കുകൾ അന്വർഥമാകുന്നതായിരുന്നു പിന്നീട് കണ്ടത്. പഞ്ചായത്തുകളിൽ കോൺഗ്രസുകാർ നാല് ലഭിക്കേണ്ടിടത്ത് ആറും ആറ് ലഭിക്കേണ്ടിടത്ത് പത്തു അധിലതികവും ചോദിക്കുന്ന കാഴ്ചയായിരുന്നു. പുതുതായൊന്നും വിട്ടു തലില്ലെന്ന് ലീഗും തീരുമാനിച്ചതോടെ പ്രശ്‌നം രൂക്ഷമായി. പ്രാദേശിക നേതൃത്വം ഇടപെട്ട് പരിഹരിക്കാതായതോടെ ജില്ലാ യു.ഡി.എഫ് സമിതിയും ഒടുവിൽ കെപിസിസിയും മുഖ്യമന്ത്രിയും വരെ ഇടപെട്ട് ചർച്ചകൾ നടത്തി. എന്നാൽ ഫലമുണ്ടായില്ല. എല്ലാ തീരുമാനങ്ങൾക്കും അപ്പുറം മലപ്പുറത്തെ 12 പഞ്ചായത്തുകളിൽ ലീഗും കോൺഗ്രസും ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. നിവൃത്തിയില്ലാതായതോടെ നേതാക്കളും പിൻതാങ്ങി ഇത് സൗഹൃദ മത്സരമായി പ്രഖ്യാപിച്ചു.
നാമനിർദേശ പത്രിക സമർപ്പണം അവസാനിച്ചതോടെ പല പഞ്ചായത്തുകളിലും മുന്നണികൾ തമ്മിലും പാർട്ടികൾ തമ്മിലും മത്സരം രൂപപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരെ സിപിഎമ്മിന്റെ സ്വന്തമായ സ്ഥാനാർത്ഥിയും, സിപിഎമ്മിനെതിരെ സിപിഐ സ്ഥാനാർത്ഥിയും, ഡി.സി.സി നേതാവിനെതിരെ യൂത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയും, ലീഗിനെതിരെ ലീഗ് വിമതരും തുടങ്ങി ഇങ്ങനെ നീളുന്നു മലപ്പുറത്തെ സ്ഥാനാർത്ഥി വിശേഷങ്ങൾ. എന്നാൽ മുന്നണിയിൽ ഒന്നിലധികം വരുന്ന സ്ഥാനാർത്ഥികളുടെ പത്രിക പിൻവലിക്കാനുള്ള സജീവമായ ചർച്ചകളും നീക്കങ്ങളും ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. കെ.പി.എ മജീദിന്റെ കുറുവ പഞ്ചായത്തിലും പാണക്കാട് തങ്ങളുടെ വാർഡിലും കുഞ്ഞാലിക്കുട്ടിയുടെ പ്രദേശത്തും ലീഗിലെ വിമതർ പത്രിക സമർപ്പിച്ചു കഴിഞ്ഞു.
ജില്ലയിലെ മിക്കയിടങ്ങളിലും ഭരണ സമിതികൾ കയ്യാളുന്ന ലീഗിൽ നിന്നും ഭരണം തിരിച്ചു പിടിക്കാനുള്ള അതീവശ്രമത്തിലാണ് ഇടതുപക്ഷം. എന്നാൽ ഇടതുപക്ഷത്തിനും തലവേദനയും വെല്ലുവിളിയും സീറ്റു തർക്കം തന്നെയാണ്. ഘടക കക്ഷികളുടെ വിലപേശലും വികസന മുന്നണികളുടെ അതിപ്രസരവും സിപിഎമ്മിന് തിരിച്ചടിയാണ്. മലപ്പുറത്ത് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പൽ പോലെയാണ് സിപിഎമ്മിന്റെ അവസ്ഥ. ഈ തെരഞ്ഞെടുപ്പിൽ വികസന മുന്നണി എന്ന പേരിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ നിർത്തിയാണ് തദ്ദേശ സ്ഥാപനങ്ങളിൽ സിപിഐ(എം) തന്ത്രം പയറ്റുന്നത്. എന്നാൽ ഇത് എത്രകണ്ട് വിജയിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
കൂടാതെ നിലവിലെ ഘടക കക്ഷികളെ തഴഞ്ഞ് സ്വതന്ത്രർക്ക് സീറ്റ് നൽകിയതിലും മുന്നണിക്കകത്ത് പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. എട്ട് പഞ്ചായത്തുകളിൽ സിപിഐ(എം)ന്റെ വല്ല്യേട്ടൻ മനോഭാവത്തിൽ പ്രതിഷേധിച്ച് സിപിഐ ഒറ്റയ്ക്ക് നിൽക്കുന്നുമുണ്ട്. ചിലയിടങ്ങളിൽ വെൽഫെയർപാർട്ടി, എസ്.ഡി,പി.ഐ തുടങ്ങിയ പാർട്ടികളുമായി ഇടത് പാർട്ടികൾ കൂട്ട്‌കെട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇടതുപക്ഷത്തിന് വ്യക്തമായി ഭൂരിപക്ഷമുള്ള പെരിന്തൽമണ്ണ, പൊന്നാനി, തവനൂർ എന്നീ പ്രദേശങ്ങളിലും പ്രശ്‌നങ്ങൾ നിലനില്ക്കുന്നു. വികസന മുന്നണി എന്ന പേരിൽ മലപ്പുറത്തെ വിവിധ ഭാഗങ്ങളിൽ ലീഗിനെതിരെ രൂപം കൊണ്ട കൂട്ടായ്മ ഇടതിനു ശക്തി പകരുന്നുണ്ടെങ്കിലും മുന്നണിക്കകത്തെ പ്രധാന പാർട്ടികൾ തമ്മിലുള്ള പോര് വിജയ സാധ്യതയെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.