- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം കത്തുന്നു; ദേശീയ പാത സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ജനങ്ങളെ തല്ലിച്ചതച്ച് പൊലീസ്; സ്ത്രീകൾക്കും കുട്ടികൾക്കും രക്ഷയില്ല; വീട്ടിൽ കയറി അക്രമം നടത്തി പൊലീസ് കാട്ടാളത്തം
മലപ്പുറം: ദേശീയ പാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കാൻ എത്തിയ പൊലീസുകാർ നാട്ടുകാരെ തല്ലിച്ചതക്കുന്നു. വളരെ മൃഗീയമായാണ് പൊലീസ് നാട്ടുകാരെ മർദിക്കുന്നത്. വീട്ടിൽ കയറി സ്ത്രീകളേയും കുട്ടികളേയും വരെ ക്രൂരമായാണ് പൊലീസ് മർദിക്കുന്നത്. എആർ നഗർ വലിയപറമ്പിലാണ് സംഘർഷം നടക്കുന്നത്. സർവേയുടെ ഭാഗമായി വീടുകൾക്ക് നേരെ വരികയും ജനങ്ങൾ തടഞ്ഞതോടെയാണ് പൊലീസ് കൂടുതൽ ഫോഴ്‌സിനെ വിളിച്ച് വരുത്തി ജനങ്ങളെ മർദിച്ചത്. പൊലീസ് ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു. മൂന്നു ഗ്രനേഡ് ആണ് പൊലീസ് പ്രയോഗിച്ചത്. സാധാരണ ഗതിയിൽ നിന്ന് വ്യത്യസ്ഥമായാണ് ഇവിടെ സ്ഥലം ഏറ്റെടുക്കാൻ ശ്രമിക്കുന്നത്. നിലവിലെ ദേശീയപാത ഉപേക്ഷിച്ചു പുതിയ 50 മീറ്റർ ഭൂമി പുതുതായി എടുക്കുകയാണു ചെയ്യുന്നത്. നിലവിലെ ദേശീയപാത വികസിപ്പിക്കുമ്പോൾ ഒരു ക്ഷേത്രത്തിന്റെയും പള്ളിയുടെയും സ്ഥലം നഷ്ടമാകുമെന്നു പറഞ്ഞാണു പുതിയ അലൈന്മെന്റ് നിശ്ചയിച്ചത്. 32 വീടുകളും കടകളും രണ്ടു ചെറിയ കവലകളും നഷ്ടമാകുമെന്നു നാട്ടുകാർ പറയുന്നു. പള്ളിയും ക്ഷേത്രവും മാറ്റി സ്ഥാപിക്കാൻ തയാറാണെന്നു കമ്
മലപ്പുറം: ദേശീയ പാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കാൻ എത്തിയ പൊലീസുകാർ നാട്ടുകാരെ തല്ലിച്ചതക്കുന്നു. വളരെ മൃഗീയമായാണ് പൊലീസ് നാട്ടുകാരെ മർദിക്കുന്നത്. വീട്ടിൽ കയറി സ്ത്രീകളേയും കുട്ടികളേയും വരെ ക്രൂരമായാണ് പൊലീസ് മർദിക്കുന്നത്.
എആർ നഗർ വലിയപറമ്പിലാണ് സംഘർഷം നടക്കുന്നത്. സർവേയുടെ ഭാഗമായി വീടുകൾക്ക് നേരെ വരികയും ജനങ്ങൾ തടഞ്ഞതോടെയാണ് പൊലീസ് കൂടുതൽ ഫോഴ്‌സിനെ വിളിച്ച് വരുത്തി ജനങ്ങളെ മർദിച്ചത്. പൊലീസ് ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു. മൂന്നു ഗ്രനേഡ് ആണ് പൊലീസ് പ്രയോഗിച്ചത്.
സാധാരണ ഗതിയിൽ നിന്ന് വ്യത്യസ്ഥമായാണ് ഇവിടെ സ്ഥലം ഏറ്റെടുക്കാൻ ശ്രമിക്കുന്നത്. നിലവിലെ ദേശീയപാത ഉപേക്ഷിച്ചു പുതിയ 50 മീറ്റർ ഭൂമി പുതുതായി എടുക്കുകയാണു ചെയ്യുന്നത്. നിലവിലെ ദേശീയപാത വികസിപ്പിക്കുമ്പോൾ ഒരു ക്ഷേത്രത്തിന്റെയും പള്ളിയുടെയും സ്ഥലം നഷ്ടമാകുമെന്നു പറഞ്ഞാണു പുതിയ അലൈന്മെന്റ് നിശ്ചയിച്ചത്.
32 വീടുകളും കടകളും രണ്ടു ചെറിയ കവലകളും നഷ്ടമാകുമെന്നു നാട്ടുകാർ പറയുന്നു. പള്ളിയും ക്ഷേത്രവും മാറ്റി സ്ഥാപിക്കാൻ തയാറാണെന്നു കമ്മിറ്റികൾ അറിയിച്ചിട്ടുണ്ടെന്നും അലൈന്മെന്റിൽ മറ്റു താൽപ്പര്യങ്ങളാണെന്നുമാണു നാട്ടുകാരുടെ ആരോപണം.
സർവേ നടപടികൾ തുടങ്ങുന്നതിനു മുമ്ബായി സർവകക്ഷിയോഗം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കുെമന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ സർവ കക്ഷിയോഗം നടക്കാത്തിൽ ശക്തമായ പ്രതിഷേധം സമരക്കാർക്കുണ്ട്. മാന്യമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും സർവ കക്ഷിയോഗം വിളിക്കണമെന്നുമുള്ള ആവശ്യങ്ങൾ പരിഗണിക്കാത്തത് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്.