- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലർച്ചെ മുതൽ തുടങ്ങുന്ന നടത്തം; രാത്രികാലങ്ങളിൽ കഴിച്ചു കൂട്ടിയത് പെട്രോൾ പമ്പുകളിൽ; ഹോട്ടൽ ഭക്ഷണത്തെ ആശ്രയിച്ചതിനൊപ്പം നാട്ടുകാർ തന്ന നാടൻ ഭക്ഷണവും സ്വീകരിച്ചു; മലപ്പുറം മുതൽ കാശ്മീർ വരെ കാൽനടയായി യാത്ര ചെയ്ത ദമ്പതികളുടെ കഥ
കണ്ണൂർ: ഒരുപാട് സ്വപ്നങ്ങൾ ഉള്ളിലൊതുക്കി കഴിയുന്ന ഒത്തിരി പേർ നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിൽ ഒരുമിച്ച് കണ്ട സ്വപ്നം ഒരുമിച്ച് തന്നെ നടത്തി എടുക്കുകയാണ് മലപ്പുറം കാരായ ഈ ദമ്പതികൾ. ഇന്ത്യൻ മിലിറ്ററി സർവീസിലെ ഒരു പട്ടാളക്കാരനാണ് അബ്ബാസ്. അബ്ബാസും ഭാര്യ ഷഹാനയും ചേർന്ന് മലപ്പുറം മുതൽ കാശ്മീർ വരെ കാൽനടയായി പോയി നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
കേരള ചരിത്രത്തിൽ ആദ്യമായി ആയിരിക്കണം ഒരു സ്ത്രീ കാൽനടയായി കശ്മീർ വരെ പോകുന്നത്. ദമ്പതികൾ എന്നുള്ള രീതിയിൽ ഇവർ കാണിച്ച സാഹസം വളരെ വലുതാണ്. തങ്ങളുടെ മക്കളെ മാതാപിതാക്കളുടെ കയ്യിൽ സുരക്ഷിതമായി ഏൽപ്പിച്ച ശേഷമായിരുന്നു ഇവർ രണ്ടുപേരും യാത്രയ്ക്ക് ഒരുങ്ങിയത്. യാത്ര തുടങ്ങുന്ന സമയത്ത് ഒത്തിരി സങ്കോചങ്ങൾ ഉള്ളിലുണ്ടായിരുന്നു. എന്നാൽ ആത്മവിശ്വാസം ഇവരെ മുന്നോട്ടു നയിച്ചു.
യാത്രയൊക്കെ കഴിഞ്ഞ് തിരിച്ചെത്തിയ അവർക്ക് കണ്ണൂരിലെ റിട്ടയേർഡ് ആയ പട്ടാളക്കാരുടെയും കണ്ണൂർ കലക്ടർ ആയ എസ് ചന്ദ്രശേഖരന്റെയും നേതൃത്വത്തിൽ ആദരവ് അർപ്പിക്കുകയും മൊമെന്റോ നൽകുകയും ചെയ്തു. കേരളത്തിൽ തന്നെ ഇത്തരത്തിൽ കാൽനടയായി ഇത്രയധികം ദൂരം യാത്ര നടത്തിയ ദമ്പതികൾ ഉണ്ടോ എന്ന് തന്നെ സംശയമാണ്. ആറുമാസത്തോളം പട്ടാളത്തിൽ നിന്ന് അവധിയെടുത്ത് ശേഷമാണ് അബ്ബാസ് യാത്രയ്ക്ക് തുടക്കം കുറിച്ചത്.
യാത്ര മൂന്നു മാസത്തോളം നീണ്ടുനിന്നു. മലപ്പുറത്തുനിന്നും യാത്ര തുടങ്ങിയ ഇവർ കോഴിക്കോട് കണ്ണൂർ കാസർകോട് വഴി കർണാടകത്തിലേക്ക് യാത്ര തിരിക്കുകയും ശേഷം കർണാടകത്തിൽനിന്ന് ഗോവ മുംബൈ പഞ്ചാബ്വഴിയാണ് കാശ്മീരിലേക്ക് പോയത്. ആദ്യം എല്ലാ ഹൈവേയും കൂടി യാത്ര ചെയ്യാൻ മാത്രം ആയിരുന്നു പ്ലാൻ എങ്കിലും ഫുൾ നാടുകളെ തൊട്ട് അറിയണം എന്നുള്ള ആഗ്രഹം വഴിയിൽ എപ്പോഴോ തോന്നിയതിനാൽ ഗ്രാമങ്ങളിലേക്ക് യാത്രയുടെ ഗതി ഇവർ മാറ്റി.
ജീവിതത്തിൽ തന്നെ മറക്കാൻ പറ്റാത്ത സമ്പാദ്യമാണ് ഈ യാത്ര എന്നിവർ പറയുന്നു. പല നാടുകളിലും പല ദേശക്കാർ ആണെന്നിരിക്കെ ഇവർക്ക് എല്ലാ ദേശങ്ങളിൽ നിന്നും ലഭിച്ച സ്വീകരണം വളരെ വലുതായിരുന്നു എന്നിവർ തന്നെ പറയുന്നു. അങ്ങനെ കാര്യമായ ദുരനുഭവങ്ങൾ ഒന്നും ആരിൽനിന്നും ഉണ്ടായില്ല എങ്കിലും അബ്ബാസിന് പനി വന്ന 10 ദിവസത്തോളം ഈ യാത്ര നിർത്തി വന്നാലോ എന്ന് വരെ ഇവർ ആലോചിച്ചു. ആ ഒരു സമയത്തുപോലും കരുത്ത് ആയിരുന്നത് ആ നാട്ടുകാരുടെ സ്‌നേഹമായിരുന്നു. ഇന്നും മനുഷ്യത്വം കൊച്ചു സൂക്ഷിക്കുന്ന ഒത്തിരിപ്പേർ ഉള്ളതിൽ ഉദാഹരണമായിരുന്നു ഈ യാത്ര എന്നും എല്ലാവരിൽ നിന്നും ലഭിച്ച സ്‌നേഹം ഇതിന് ഉത്തമ ഉദാഹരണമായിരുന്നു എന്നും അബ്ബാസ് പറയുന്നു.
അബ്ബാസിനെ അനുഗമിക്കാൻ ഷഹാന എടുത്ത തീരുമാനം ആദ്യം വളരെ സങ്കോചത്തോടെ ആയിരുന്നു നോക്കിക്കണ്ടത് എങ്കിലും പിന്നീട് ഓരോ ദിവസം കഴിയുന്നതിനു സരിച്ച് ശരീരവും മനസ്സും യാത്രയോട് പൊരുത്തപ്പെട്ടുവന്നു. ഇന്നേ ദിവസം രാത്രി എവിടെയാണ് കിടക്കുക എന്നുപോലുമുള്ള പ്ലാനിങ് അവർക്ക് ഉണ്ടായിരുന്നത് അന്നേദിവസം വൈകുന്നേരം മാത്രമായിരിക്കും. പെട്രോൾ പമ്പുകളിലും മറ്റുമാണ് രാത്രി കഴിച്ചുകൂട്ടിയത്. മിക്ക ദിവസങ്ങളിലും ഹോട്ടൽ ഭക്ഷണമായിരുന്നു ആശ്വാസം എങ്കിലും പലസ്ഥലങ്ങളിലും ഉൾനാടുകളിൽ വഴി യാത്ര നടത്തിയതിൽ അവരുടെ ഭക്ഷണവും അവർ സന്തോഷത്തോടെ ഇവർക്ക് വെച്ചു നൽകി.
മക്കളെ കാണാൻ ഓർമ്മയാകുമ്പോൾ വീഡിയോകോൾ വഴിയും ഫോൺ കോൾ വഴിയും ഇവർ മക്കളെ വിളിക്കും. യാത്രയിൽ മക്കൾ ഉമ്മക്കും ഉപ്പക്കും സങ്കടം ആവുന്ന കാര്യങ്ങൾ ഒന്നും സംസാരിച്ചിരുന്നില്ല. പല വഴിയിലും യാത്ര ചെയ്ത് കാശ്മീർ എത്തിയ ശേഷം ഇവർ ഇന്ത്യൻ പതാക അവിടെ ഉയർത്തി. ഇത് ഇവരെ സംബന്ധിച്ചിടത്തോളം അഭിമാന മുഹൂർത്തം ആയിരുന്നു. സ്വപ്നങ്ങൾ ഒക്കെ നമ്മൾ ഉള്ളിലൊതുക്കി ജീവിക്കേണ്ടത് അല്ല നമ്മൾ അതിനായി കണ്ണുമടച്ച് ഇറങ്ങിത്തിരിച്ചാൽ എല്ലാ കാര്യങ്ങളും നമുക്ക് ഒപ്പം നിൽക്കും എന്നാണ് ഷഹാന പറയുന്നത്.