- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവാക്‌സിൻ സ്വീകരിച്ചതിന്റെ പേരിൽ ജർമനിയിലേക്ക് പോയ യുവതിയെ പാതിവഴിയിൽ തിരിച്ചയച്ചു; ദോഹയിൽ നിന്നും തിരിച്ചയച്ചത് പാലക്കാട് സ്വദേശിനി മാളവിക മേനോനെ; കോ വാക്‌സിൻ അനുവദനീയമാണെന്ന് കാണിച്ചുള്ള ജർമനിയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും ചെവിക്കൊള്ളാതെ ഖത്തർ എയർവേസ് അധികൃതർ
തൃശ്ശൂർ: കോവിഡ് പ്രതിരോധത്തിനായി ഇന്ത്യ വികസിപ്പിച്ചെടുത്ത കോവാക്‌സിൻ എത്രകണ്ട് ഫലപ്രദമാണെന്ന കാര്യത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇപ്പോഴും തർക്കം തുടരുന്നു. ഇന്ത്യയുടെ നയതന്ത്ര ഇടപെടലിന്റെ ഫലമായി മിക്ക രാജ്യങ്ങളും കോവാക്‌സിനെ അംഗീകരിച്ചെങ്കിലും സാധാരണക്കാരിലേക്ക് കാര്യങ്ങൾ എത്തുമ്പോൽ കാര്യം തകിടം മറിയുകയാണ്.
ഫെല്ലോഷിപ്പോടുകൂടിയുള്ള ഗവേഷണത്തിനും ജോലിക്കുമായി ജർമനിയിലേക്ക് പോയ യുവതിയെ ഖത്തർ എയർവേസ് പാതിവഴിയിൽ തിരിച്ചയച്ചു സംഭവം വിവാദമാകുകയാണ്. പാലക്കാട് പുത്തൂരിലെ ജയദീപ് അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന മാളവിക മേനോനാണ് (25) ഈ ദുരനുഭവം ഉണ്ടായത്. കോവാക്‌സിനാണ് മാളവിക കോവിഡ് പ്രതിരോധത്തിനായി സ്വീകരിച്ചതെന്നും ഇത് ജർമനി അനുവദിക്കുന്നില്ലെന്നുമുള്ള കാരണം കാണിച്ചാണ് ദോഹയിൽനിന്ന് വിമാനകമ്പനി അധികൃതർ ഇവരെ തിരിച്ചയച്ചത്. ഇത് സംബന്ധിച്ച മാധ്യമ വാർത്തകൾ പുറത്തുവന്നതോടെ സംഭവം കൂടുതൽ വിവാദമാകുമെന്ന് ഉറപ്പാണ്.
അവശ്യസന്ദർഭങ്ങളിലും സർക്കാർ അനുവദിക്കുന്നവർക്കും കോ വാക്‌സിൻ അനുവദനീയമാണെന്ന് കാണിച്ചുള്ള ജർമനിയുടെ സർട്ടിഫിക്കറ്റ് മാളവിക ഹാജരാക്കിയെങ്കിലും അതും ചെവിക്കൊണ്ടില്ല. കോ വാക്‌സിൻ സ്വീകരിച്ച മാളവികയ്ക്ക് രാജ്യത്തേക്ക് പ്രവേശനം നൽകിക്കൊണ്ട് എംബസി നൽകിയ സർട്ടിഫിക്കറ്റുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കിട്ടിയ എമിഗ്രേഷൻ സർട്ടിഫിക്കറ്റ്, സർവകലാശാലയുടെ ഓഫർ ലെറ്റർ, പോസ്റ്റിങ് ലെറ്റർ, ഗവേഷണ ൈഗഡിന്റെ സപ്പോർട്ടിങ് ലെറ്റർ എന്നിവയെല്ലാമുണ്ടായിട്ടും പരിഗണിക്കാൻ ഖത്തർ എയർവേസ് തയ്യാറായില്ലെന്ന് മാളവിക പറയുന്നു.
അടുത്ത വിമാനത്തിൽ മടക്കി അയയ്ക്കുകയായിരുന്നു. മെയ് പത്തിന് നെടുന്പാശ്ശേരിയിൽനിന്ന് ഖത്തർ എയർവേസ് വഴി ജർമനിയിലേക്ക് പുറപ്പെട്ട മാളവികയെ 11-ന് നെടുമ്പാശ്ശേരിയിൽ കൊണ്ടിറക്കിവിട്ടു. ലഗേജുകൾ ജർമനിയിലെത്തി. കടുത്ത മാനസികസംഘർഷമാണ് ദോഹ വിമാനത്താവളത്തിൽ അനുഭവിക്കേണ്ടിവന്നതെന്ന് മാളവിക പറഞ്ഞു.
പഞ്ചാബ് സെൻട്രൽ സർവകലാശാലയിൽനിന്ന് ജനറ്റിക് ബയോളജിയിൽ ബിരുദാനന്തരബിരുദം നേടിയ മാളവികയ്ക്ക് ബെർലിനിലെ ഫ്രീയി സർവകലാശാലയിലാണ് ഗവേഷണത്തിനും ഫാക്കൽറ്റിയായും പ്രവേശനം കിട്ടിയത്. ഗവേഷണം ഉടൻ ആരംഭിക്കണം. അല്ലെങ്കിൽ അവസരം നഷ്ടമാകും. അവിടെ താമസത്തിന് വീടും തയ്യാറാക്കിയതാണ്. ആ ഇനത്തിലും നല്ല പണം ചെലവായി. നൽകിയ യാത്രക്കൂലിയും നഷ്ടപ്പെട്ട അവസ്ഥയിലാണ്.
എത്രയും വേഗം ജർമനിയിലെത്താൻ വേണ്ട ഇടപടെൽ വേണമെന്നതാണ് മാളവികയുടെ ആവശ്യം. അതിനായി നടപടി സ്വീകരിച്ചുവരുന്നു. എയർ ഫ്രാൻസ് വഴി പോകാനാണ് ശ്രമിക്കുന്നത്. മാളവികയെ പ്രവേശിപ്പിക്കാമെന്നു കാണിച്ച് ബെർലിനിലെ ഫ്രീയി സർവകലാശാല ജർമൻ എംബസിക്ക് മെയിൽ അയച്ചിട്ടുണ്ട്. ഇതുപ്രകാരം എംബസി എയർ ഫ്രാൻസിന് വിവരം കൈമാറുന്നതോടെ യാത്ര പോകാമെന്ന പ്രതീക്ഷയിലാണ് മാളവിക. ഹരി മേനോന്റെയും ചാന്ദ്‌നി മേനോന്റെയും മകളാണ്.
മറുനാടന് മലയാളി ബ്യൂറോ