- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തശ്ശി പത്രങ്ങളായാൽ ഇങ്ങനെ വേണം; 21 വർഷം ജോലി ചെയ്ത ലേഖകൻ മരിച്ചപ്പോൾ ചരമ പേജിൽപോലും പേര് നൽകാതെ മനോരമയുടെ ക്രൂരത; മോഹൻ ചെറൂപ്പയെ മനോരമ എൽഐസി ഏജന്റാക്കി, ഫേസ്‌ബുക്കിൽ പ്രതിഷേധം ശക്തം
കോഴിക്കൊട്: മനോരമ ലേഖകൻ മോഹൻ ചെറൂപ്പ അന്തരിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കേരളത്തിലെ എല്ലാ പത്രങ്ങളിലും വന്ന ഒരു ചരമ വാർത്ത ഇങ്ങനെയാണ് ആരംഭിക്കുന്നത്. എന്നാൽ മോഹൻ ചെറൂപ്പ ജോലി ചെയ്ത മനോരമയിൽ ഈ വർത്ത വന്നത് ഇങ്ങിനെയാണ് 'പത്രപ്രവർത്തകനും എൽ ഐ സി ഏജന്റുമായ മോഹൻ ചെറൂപ്പ നിര്യാതനായി'. മനോരമ നൽകിയ ഈ വാർത്തയാണ് ഫേസ് ബുക്കിൽ ഉൾപ്പെടെ വ
കോഴിക്കൊട്: മനോരമ ലേഖകൻ മോഹൻ ചെറൂപ്പ അന്തരിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കേരളത്തിലെ എല്ലാ പത്രങ്ങളിലും വന്ന ഒരു ചരമ വാർത്ത ഇങ്ങനെയാണ് ആരംഭിക്കുന്നത്. എന്നാൽ മോഹൻ ചെറൂപ്പ ജോലി ചെയ്ത മനോരമയിൽ ഈ വർത്ത വന്നത് ഇങ്ങിനെയാണ് 'പത്രപ്രവർത്തകനും എൽ ഐ സി ഏജന്റുമായ മോഹൻ ചെറൂപ്പ നിര്യാതനായി'. മനോരമ നൽകിയ ഈ വാർത്തയാണ് ഫേസ് ബുക്കിൽ ഉൾപ്പെടെ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുള്ളത്. വാർത്ത കൊടുത്തില്ലങ്കെിലും ഇത്തരത്തിൽ അപമാനിക്കേണ്ടിയിരുന്നില്ല ഈ മാദ്ധ്യമ പ്രവർത്തകനെ എന്നാണ് പലരും രോഷത്തോടെ പറയുന്നത്.
മോഹൻ ചെറൂപ്പയെ അറിയാവുന്ന മനോരമയിലെ പത്രപ്രവർത്തകർക്കും പുറത്തെ മാദ്ധ്യമ പ്രവർത്തകർക്കുമെല്ലാം നന്നായറിയാം തങ്ങളേക്കാൾ മിടുക്കനായൊരു മാദ്ധ്യമ പ്രവർത്തകനായിരുന്നു അദ്ദേഹമെന്ന്. കഴിഞ്ഞ 21 വർഷം മനോരമയുടെ കോഴിക്കൊട് ബ്യൂറോയിലിരുന്ന് അടുക്കും ചിട്ടയോടെയും ആത്മാർത്ഥതയോടെയും ജോലി ചെയ്ത ആളാണ് മോഹൻ ചെറൂപ്പ. മികച്ച നിരവധി വാർത്തകൾ ഇദ്ദേഹം വഴി പുറം ലോകത്തത്തെി. മനോരമയിൽ ലൈനറായി ജോലിയിൽ പ്രവേശിച്ച ആളാണ് മോഹൻ. പത്രത്തിന്റെ കോഴിക്കൊട്ടെ ഹെഡ് ഓഫീസിലിരുന്നാണ് അദ്ദേഹം വർഷങ്ങളോളം ജോലി ചെയ്തത്. പക്ഷെ ഇത്രയും കാലം തങ്ങളുടെ സ്ഥാപനത്തിൽ ജോലി ചെയ്ത വ്യക്തി മരണപ്പെട്ടപ്പോൾ എൽ ഐ സി ഏജന്റും പത്രത്തിന്റെ പ്രാദേശിക ലേഖകനും മാത്രമായിരുന്നു എന്ന തരത്തിലായിരുന്നു മനോരമ വാർത്ത നൽകിയത്.
വാർത്തയുടെ ഉള്ളിലാണ് മനോരമയുടെ പ്രാദേശിക ലേഖകനായിരുന്നു എന്ന് വ്യക്തമാക്കുന്നത്. പക്ഷെ മോഹൻ ചെറൂപ്പ പ്രാദേശിക ലേഖകൻ ആയിരുന്നില്ലന്നെ് കോഴിക്കോട്ടെ മാദ്ധ്യമപ്രവർത്തകർക്കൊക്കെ അറിയാം. പക്ഷെ മനോരമ തങ്ങളുടെ ജീവനക്കാരനോട് നെറികേട് കാട്ടി. ലഖകൻ എന്ന് പറഞ്ഞാൽ എന്തങ്കെിലും ആനുകൂല്യങ്ങൾ കൊടുക്കേണ്ടിവരുമോ എന്ന പേടിയാണ് ഇത്തരമൊരു നെറികേടിലേക്ക് പത്രത്തെ എത്തിച്ചത്.
ലൈനർമാരായി നിരവധി മികച്ച മാദ്ധ്യമ പ്രവർത്തകർ മനോരമയിൽ പ്രവർത്തിക്കുന്നുണ്ട്. പക്ഷെ വാർത്തകളിൽ ലൈനർമാരുടെ പേരുകൾ പോലും മനോരമ നൽകാറില്ല. മനോരമയുടെ ലേഖകർ എന്ന നിലയിൽ നഗരത്തിൽ പ്രവർത്തിക്കുന്ന ഇത്തരമൊരു ജീവനക്കാരനെയാണ് മനോരമ ക്രൂരമായി അപമാനിച്ചത്. എന്നാൽ ഈ നിലപാടിനെതിരെ പ്രമുഖ മാദ്ധ്യമ പ്രവർത്തകരാരും പ്രതികരിച്ചിട്ടില്ല. മനോരമയിൽ പ്രവർത്തിക്കുന്ന ലൈനർമാരും ഇത്തരം വാർത്തകളോട് പ്രതികരിക്കാൻ ഭയക്കുകയാണ്. ഇതേ അവസ്ഥ തന്നെയാവും തങ്ങൾക്കും ഉണ്ടാവുകയെന്ന് അറിയാമെങ്കിലും നിലവിലെ ജോലി പോലും ഇല്ലാതാവുന്ന സ്ഥിതിയോർത്ത് എല്ലാവരും മൗനം പാലിക്കുകയാണ്. സമൂഹത്തിലെ എല്ലാ നെറികേടുകൾക്കുമെതിരെ പ്രതികരിക്കുന്ന മാദ്ധ്യമ പ്രവർത്തകരുടെ അവസ്ഥ ഇതാണെന്ന് പലരും ഫേസ്‌ബുക്കിൽ പ്രതികരിക്കുന്നു.
ഈ വാർത്ത പോലെ ഓരോ ദിവസവും പ്രസിദ്ധീകരിക്കുന്ന മറുനാടനിൽ മാത്രം വായിക്കാൻ സാധിക്കുന്ന നാലോ അഞ്ചോ സ്‌പെഷ്യൽ വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുമ്പോഴേ നിങ്ങൾക്ക് അലർട്ട് ചെയ്യാൻ ഈ പ്രത്യേക ഫേസ്‌ബുക്ക്
അക്കൗണ്ട് ലൈക്ക് ചെയ്യുക