- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോത്തീസിൽ നിന്നും 20 ലക്ഷം രൂപ മോഷണം പോയ വാർത്ത പ്രസിദ്ധീകരിക്കുമ്പോൾ പോലും സ്ഥാപനത്തിന്റെ പേരു പറയാൻ മനോരമ ഭയപ്പെടുന്നത് എന്തുകൊണ്ട്? വളയാൻ പറഞ്ഞപ്പോൾ കുനിഞ്ഞു കൊടുക്കുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ നാണക്കേടിന്റെ ഏറ്റവും പുതിയ ഉദാഹരണം ഇങ്ങനെ
ഒരു തുണിക്കടയിൽ നിന്നും 20 ലക്ഷം രൂപ മോഷണം പോയെന്ന വാർത്ത പ്രസിദ്ധീകരിച്ചാൽ അത് ആ തുണിക്കടയ്ക്കു നാണക്കേടാണോ? ഏതെങ്കിലും തരത്തിൽ ആ തുണിക്കടയുടെ കച്ചവടത്തെ ബാധിക്കുമോ? എന്നിട്ടും എന്തുകൊണ്ടാണ് ആ തുണിക്കടയുടെ പേരുപറയാൻ മനോരമ മടുക്കുന്നത്. തട്ടിപ്പും വെട്ടിപ്പും ഒക്കെ നടത്തുമ്പോൾ പരസ്യം പോകുമെന്നു പേടിച്ച് സ്ഥാപനത്തിന്റെ പേരു പറയാതെ 'പ്രമുഖ' പറഞ്ഞുശീലിച്ച മാധ്യമങ്ങൾ ഇത്തരം വാർത്തകൾ പോലും പേരുപറയാതെ വായനക്കാർക്ക് അടിച്ചേൽപ്പിക്കുന്നതിനെതിരെ ജനരോഷം ഇരമ്പുകയാണ്. എംജി റോഡിൽ പ്രവർത്തിക്കുന്ന പോത്തീസിൽനിന്ന് 20 ലക്ഷത്തോളം രൂപയാണ് കാണാതായത്. പണം തട്ടിയത് സ്ഥാപനത്തിലെ തന്നെ സുബ്രഹ്മണ്യൻ, മണ്കണ്ഠൻ എന്നീ ജീവനക്കാരാണെന്നും ഇവർ മുങ്ങിയെന്നുംകാട്ടി ഉടമ തന്നെയാണ് വഞ്ചിയൂർ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് തിരുനെൽവേലി സ്വദേശികളായ ജീവനക്കാർ പണം കവർന്നത്. സംഭവം നടന്നു മൂന്നുദിവസം കഴിഞ്ഞു ബാങ്കിൽ നിക്ഷേപിക്കാൻ പൈസയുടെ കണക്കു നോക്കുന്നതിനിടെയാണു കുറവുള്ള കാര്യം ശ്രദ്ധയിൽപെട്ടത്. തുടർന്നു നടത്തിയ പരി
ഒരു തുണിക്കടയിൽ നിന്നും 20 ലക്ഷം രൂപ മോഷണം പോയെന്ന വാർത്ത പ്രസിദ്ധീകരിച്ചാൽ അത് ആ തുണിക്കടയ്ക്കു നാണക്കേടാണോ? ഏതെങ്കിലും തരത്തിൽ ആ തുണിക്കടയുടെ കച്ചവടത്തെ ബാധിക്കുമോ? എന്നിട്ടും എന്തുകൊണ്ടാണ് ആ തുണിക്കടയുടെ പേരുപറയാൻ മനോരമ മടുക്കുന്നത്.
തട്ടിപ്പും വെട്ടിപ്പും ഒക്കെ നടത്തുമ്പോൾ പരസ്യം പോകുമെന്നു പേടിച്ച് സ്ഥാപനത്തിന്റെ പേരു പറയാതെ 'പ്രമുഖ' പറഞ്ഞുശീലിച്ച മാധ്യമങ്ങൾ ഇത്തരം വാർത്തകൾ പോലും പേരുപറയാതെ വായനക്കാർക്ക് അടിച്ചേൽപ്പിക്കുന്നതിനെതിരെ ജനരോഷം ഇരമ്പുകയാണ്.
എംജി റോഡിൽ പ്രവർത്തിക്കുന്ന പോത്തീസിൽനിന്ന് 20 ലക്ഷത്തോളം രൂപയാണ് കാണാതായത്. പണം തട്ടിയത് സ്ഥാപനത്തിലെ തന്നെ സുബ്രഹ്മണ്യൻ, മണ്കണ്ഠൻ എന്നീ ജീവനക്കാരാണെന്നും ഇവർ മുങ്ങിയെന്നുംകാട്ടി ഉടമ തന്നെയാണ് വഞ്ചിയൂർ പൊലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് തിരുനെൽവേലി സ്വദേശികളായ ജീവനക്കാർ പണം കവർന്നത്. സംഭവം നടന്നു മൂന്നുദിവസം കഴിഞ്ഞു ബാങ്കിൽ നിക്ഷേപിക്കാൻ പൈസയുടെ കണക്കു നോക്കുന്നതിനിടെയാണു കുറവുള്ള കാര്യം ശ്രദ്ധയിൽപെട്ടത്.
തുടർന്നു നടത്തിയ പരിശോധനയിൽ വെള്ളി മുതൽ ഞായർ വരെയുള്ള ദിവസങ്ങളിലെ മൊത്തം വരുമാനത്തിൽ നിന്നു രണ്ടു കെട്ടിലായി സൂക്ഷിച്ചിരുന്ന ഇരുപത് ലക്ഷത്തോളം രൂപ കാണാനില്ലെന്ന് അക്കൗണ്ട്‌സ് വിഭാഗത്തിലെ ജീവനക്കാർ കണ്ടെത്തി.
ഇതേത്തുടർന്ന് സി.സി ടിവി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സിസി ടിവി ദൃശ്യങ്ങളിൽനിന്നാണ് സുബ്രഹ്മണ്യവും മണികണ്ഠനുമാണ് മോഷണം നടത്തിയതെന്ന് വ്യക്തമായതെന്നും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇരുവരും തിരുനെൽവേലി സ്വദേശികളാണ്. ഇവർ 16, അഞ്ചും വർഷമായി സ്ഥാപനത്തിന്റെ വിവിധ ഷോറൂമുകളിലെ മെയിന്റനൻസ് വിഭാഗം ജീവനക്കാരായിരുന്നവരാണെന്നും പരാതിയിൽ പറയുന്നു.
അക്കൗണ്ട്‌സ് വിഭാഗത്തിലെ താക്കോൽ കൈക്കലാക്കിയാണ് ഇവർ കവർച്ച നടത്തിയത്. മോഷണം നടത്തിയതിനു ശേഷവും ഇവർ ജോലിക്കെത്തിയിരുന്നു. ഇതിൽ ഒരാൾ വർഷങ്ങളായി മാഞ്ഞാലിക്കുളത്തു വാടകയ്ക്കു താമസിക്കുന്നയാളാണ്. പേട്ട സിഐ സുരേഷ് കുമാറിനാണ് കേസന്വേഷണത്തിന്റെ ചുമതല.
അതേസമയം പണം മോഷണം പോയ സംഭവത്തിൽപോലും സ്ഥാപനത്തിന്റെ പേരുപറയാൻ 'മനോരമ'യെ പോലുള്ള ഒരു മുഖ്യധാരാ മാധ്യമങ്ങൾ തയാറാകാത്തത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഉയരുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ റെയ്ഡ് നടക്കുമ്പോഴും പേരു പറയാതെ വാർത്തകൊടുന്നതും മുഖ്യധാരാമാധ്യമങ്ങളുടെ സ്ഥിരം ശൈലിയാണ്.
വാർത്തകൾ അറിയാൻ പണം മുടക്കി പത്രം വാങ്ങുന്ന വായനക്കാരെ യാഥാർഥത്തിൽ ഇത്തരം നിലപാടുകളിലൂടെ ഈ മാധ്യമങ്ങൾ വഞ്ചിക്കുകയാണെന്ന വിമർശനവും ശക്തമാണ്.