ന്യൂഡൽഹി: മലയാളത്തിലെ ഏറ്റവും മുതിർന്ന മാധ്യമപ്രവർത്തകരിൽ ഒരാളായ ഡി വിജയമോഹൻ അന്തരിച്ചു. 65 വയസ്സായിരുന്നു, മലയാള മനോരമ ഡൽഹി സീനിയർ കോർഡിനേറ്റിങ് എഡിറ്ററായിരുന്നു വിജയമോഹന്റെ അന്ത്യം സംഭവിച്ചത് കോവിഡിനെ തുടർന്ന് ചികിത്സയിൽ കഴിയവേയായിരുന്നു.

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് കരിങ്ങയിൽ കാരയ്ക്കാട്ടുകോണത്തു വീട്ടിൽ 1955 ഫെബ്രുവരി 28ന് ജനിച്ചു. അച്ഛൻ. പി കെ ദാമോദരൻ നായർ. അമ്മ. എസ് മഹേശ്വരി അമ്മ. ബാംഗ്ലൂർ കൈരളിനികേതൻ സ്‌കൂൾ, നെടുമങ്ങാട് ഗവ ഹൈസ്‌കൂൾ, തിരുവനന്തപുരം മാർ ഈവാനിയോസ് കോളേജ് എന്നിവടങ്ങളിൽ പഠനം.

സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും 1978മുതൽ മലയാള മനോരമയിൽ. കോമൺവെൽത്ത് പ്രസ് യൂണിയന്റെ ഫെല്ലോഷിപ്പിൽ ഇംഗ്ലണ്ടിൽ പത്രപ്രവർത്തനത്തിൽ ഉപരിപഠനം നടത്തിയിട്ടുണ്ട്. പത്രപ്രവർത്തനത്തിന്റെ ഭാഗമായി 23 വിദേശ രാഷ്ട്രങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

കൃതികൾ

ചെന്താർക്കഴൽ, ഈ ലോകം അതിലൊരു മുകുന്ദൻ, സ്വാമി രംഗനാഥാനന്ദ, എ രാമചന്ദ്രന്റെ വരമൊഴികൾക്ക് കേരള ലളിത കല അക്കാദമിയുടെ അവാർഡ് (2005), കേരള പ്രസ് അക്കാദമിയുടെ വി കരുണാകരൻ നമ്പ്യാർ അവാർഡ് (1986), തിരുവനന്തപുരം പ്രസ് ക്ലബിന്റെ ശിവറാം അവാർഡ്(1987), മലയാള മനോരമ ചീഫ് എഡിറ്ററുടെ സ്വർണ മെഡൽ(1990), വികസനോന്മുഖ പത്രപ്രവർത്തനത്തിന് കേരള സർക്കാറിന്റെ അവാർഡ്, (2004), സ്വാമി രംഗനാഥാനന്ദയ്ക്ക് പി കെ പരമേശ്വരൻ നായർ അവാർഡ് (2007)എന്നിവ ലഭിച്ചു.