- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി കൽപ്പന അന്തരിച്ചു; അന്ത്യം തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ ഹൈദരാബാദിൽ എത്തിയപ്പോൾ ഹൃദയാഘാതത്തെ തുടർന്ന്; ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ നടിയുടെ അന്ത്യം ആശുപത്രിയിൽ പ്രവേശിപ്പിക്കും മുമ്പ്; വിട പറഞ്ഞത് മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത അഭിനേത്രി; ഞെട്ടലോടെ സിനിമാലോകം
ഹൈദരാബാദ്: മലയാള സിനിമയ്ക്ക് ഞെട്ടൽ സമ്മാനിച്ച് ഒരു താരവിയോഗം. മലയാള സിനിമയിലെ ബാലതാരമായി വന്ന് ഹാസ്യനടിയായും സ്വഭാവ നടിയായും വെള്ളിത്തിരയിൽ മൂന്ന് പതിറ്റാണ്ടിലേറെ നിറഞ്ഞു നിന്ന നടി കൽപ്പന അന്തരിച്ചു. ഹൈദരാബാദിൽ വച്ചായിരുന്നു അന്ത്യം. 51 വയസായിരുന്നു. തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിന്റെ ഭാഗമായി ഹൈദരാബാദിൽ എത്തിയ കൽപ്പനയുടെ അന്ത്
ഹൈദരാബാദ്: മലയാള സിനിമയ്ക്ക് ഞെട്ടൽ സമ്മാനിച്ച് ഒരു താരവിയോഗം. മലയാള സിനിമയിലെ ബാലതാരമായി വന്ന് ഹാസ്യനടിയായും സ്വഭാവ നടിയായും വെള്ളിത്തിരയിൽ മൂന്ന് പതിറ്റാണ്ടിലേറെ നിറഞ്ഞു നിന്ന നടി കൽപ്പന അന്തരിച്ചു. ഹൈദരാബാദിൽ വച്ചായിരുന്നു അന്ത്യം. 51 വയസായിരുന്നു. തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിന്റെ ഭാഗമായി ഹൈദരാബാദിൽ എത്തിയ കൽപ്പനയുടെ അന്ത്യം ഹൃദയാഘാതത്തെ തുടർന്നായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഇന്ന് രാവിലെ ആറ് മണിയോടെ താമസിച്ച ഹോട്ടലിലെ മുറിയിൽ റൂംബോയിയാണ് കൽപ്പനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ഹോട്ടൽ അധികൃതരും സിനിമാപ്രവർത്തകരും ചേർന്ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കും മുമ്പ് തന്നെ മരണം സംവിച്ചതായി ഡോക്ടർമാർ വ്യക്തമാക്കി.
മൃതദേഹം ഇപ്പോൾ അപ്പോളോ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. നടി കൂടിയായ അനുജത്തി ഉർവ്വശി ഹൈദരാബാദിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് തന്നെ മൃതദേഹം കേരളത്തിൽ എത്തിക്കും. കൽപ്പനയ്ക്ക് ഇതിന് മുൻപ് ഹൃദയാഘാതമുണ്ടായിട്ടുണ്ടെന്ന് സിനിമ മേഖലയിൽനിന്നുള്ള ആളുകൾ വിവരം നൽകുന്നുണ്ട്. ഇക്കാര്യം ഇന്നസെന്റ് അടക്കമുള്ളവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. മലയാളത്തിലെ പ്രമുഖ സിനിമാ കുടുംബത്തിൽ ജനിച്ച വ്യക്തിയാണ് കൽപ്പന. നാടകപ്രവർത്തകരായ വി.പി നായരുടേയും വിജയലക്ഷ്മിയുടേയും മകളാണ്. നടിമാരായ കലാരഞ്ജിനിയും ഉർവശിയും സഹോദരിമാരാണ്.
ബാലതാരമായി അഭിനയ രംഗത്ത് തുടങ്ങി പിന്നീട് ഹാസ്യനടിയായും സ്വഭാവനടിയായും തിളങ്ങിയ വ്യക്തിത്വമാണ് അവരുടേത്. മുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹാസ്യവേഷങ്ങളാണ് കൂടുതലായി കൈകാര്യം ചെയ്തിരുന്നത്. ദുൽഖൽ സൽമാന്റെ ചാർലിയാണ് ഏറ്റവും ഒടുവിലത്തെ സിനിമ. ബാലതാരമായാണ് കൽപ്പന സിനിമാ ജീവിതം തുടങ്ങിയത്. പിന്നീട് സിനിമ തന്നെ ജീവിതമാക്കി അവർ മുന്നേറുകയായിരുന്നു. ഹാസ്യനടിയായാണ സജീവമായതെങ്കിലും അടുത്തകാലത്തായി ഹാസ്യം വിട്ട് അഭിനയ സാധ്യതയുള്ള ചിത്രങ്ങളാണ് ചെയ്തു കൊണ്ടിരുന്നത്.
തനിച്ചല്ല ഞാൻ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട് കൽപ്പന. മൂന്നുറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1965 ഒക്ടോബർ അഞ്ചിനാണ് കൽപ്പനയുടെ ജനനം. ഭാഗ്യരാജിനൊപ്പം ചിന്നവീട് എന്ന ചിത്രത്തിലൂടെ തമിഴകത്തും സാന്നിധ്യമറിയിച്ച കൽപ്പന സതി ലീലാവതി ഉൾപ്പടെ നിരവധി തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. കന്നടയിലും, തെലുങ്കിലും അഭിനയിച്ചു. സ്വഭാവനടി എന്ന നിലയിൽ തെന്നിന്ത്യയിൽ സമീപകാലത്ത് അവർ ചെയ്ത വേഷങ്ങളെല്ലാം വൈവിധ്യം നിറഞ്ഞ കഥാപാത്രങ്ങളായിരുന്നു.
ഏറ്റവും ഒടുവിൽ ചെയ്ത മാർട്ടിൻ പ്രാക്കാട്ടിന്റെ ചാർലിയിൽ ഒരു എയിഡ്‌സ് രോഗിയായാണ് കൽപ്പന അഭിനയിച്ചത്. കടലിൽ ചാടി ആത്മഹത്യ ചെയ്യുന്നതായിരുന്നു ഈ കഥാപാത്രം. ഏറെ കൈയടി നേടിയിരുന്നു ഈ വേഷം. വിടരുന്ന മൊട്ടുകൾ, ദ്വിക് വിജയം എന്നീ ചിത്രങ്ങളിലാണ് അവർ ബാലതാരമായി വേഷമിട്ടത്. തുടക്കത്തിൽ അരവിന്ദന്റെ പോക്കുവയിലാണ് കൽപ്പനയിലെ നടിയെ അടയാളപ്പെടുത്തിയത്. ബാംഗ്ലൂർ ഡെയ്‌സിൽ നിവിൻ പോളി അവതരിപ്പിച്ച കുട്ടൻ എന്ന കഥാപാത്രത്തിന്റെ അമ്മയായി അവർ ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറെ തന്മയത്തത്തോടെയാണ് അവർ ഈ വേഷം ചെയ്തത്.
സ്പിരിറ്റിൽ പങ്കജം എന്ന വേലക്കാരിയുടെ റോൾ, ഇന്ത്യൻ റുപ്പിയിലെ മേരി തുടങ്ങിയ വേഷങ്ങൾ ഹാസ്യതാരത്തിൽ നിന്നും വേറിട്ടു നിന്ന ചിത്രങ്ങളായിരുന്നു. ഡോ. പശുപതിയിലെ കഥാപാത്രം മലയാളികൾക്ക് ഒരിക്കലും മറക്കൻ സാധിക്കാത്തതാണ്. മി.ബ്രഹ്മചാരിയിലെ അനസൂയ, ഇഷ്ടത്തിലെ മറിയാമ്മ തോമസ് എന്ന പൊലീസ് വേഷം, ഗാന്ധർവത്തിലെ കോട്ടാരക്കര കോമളം അങ്ങനെ എക്കാലവും ഓർമ്മയിൽ നിൽക്കുന്ന നിരവധി കഥാപാത്രങ്ങൾ കൽപ്പന വെള്ളിത്തിരയിൽ അന്വർത്ഥമാക്കിയിരുന്നു.
വർഷങ്ങളായി അഭിനയ രംഗത്തുള്ള കൽപ്പനയ്ക്ക് മറ്റേത് സാധാരണക്കാരെയും പോലെ സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്ന് അടുത്തകാലത്ത് ഇവർ തുറന്നു പറഞ്ഞിരുന്നു. വ്യക്തിപരമായി ഒരുപാട് പ്രശ്‌നങ്ങൾ കല്പന അനുഭവിക്കുന്നുണ്ടെങ്കിലും ആരോടും പറയാതിരുന്ന കൽപ്പന ഒരു അഭിമുഖത്തിലാണ് തന്റെ വിഷമതകൾ തുറന്നു പറഞ്ഞത്. തന്റെ വിഷമങ്ങൾ മറച്ച് വച്ച് മറ്റുള്ളവരുടെ സങ്കടങ്ങളിൽ സമാധാനിപ്പിക്കാനും കല്പന മറക്കാറില്ല. ജീവിതത്തിൽ പ്രശ്‌നങ്ങൾ ഇല്ലാത്ത മനുഷ്യരില്ല. എല്ലാവർക്കും പ്രശ്‌നങ്ങളുണ്ടാകും. അവിടെയെല്ലാം നമ്മൾ പൊരുതി ജയിക്കുകയാണ് വേണ്ടെതെന്നും അഭിമുഖത്തിൽ കൽപ്പന പറഞ്ഞിരുന്നു.
ദേശീയ അവാർഡ് ജേതാവാണെങ്കിലും നമ്മുടെ ജീവിതത്തെ മാറ്റി മാറിക്കുന്നത് ഒരു അവാർഡാണ് വിശ്വസിക്കാത്ത നടിയായിരുന്നു കൽപ്പന. മനുഷ്യന് വേണ്ടത് നല്ല പെരുമാറ്റമാണെന്നാണ് കൽപന പറയുന്നത്. അമ്മ വിജയ ലക്ഷമിയ്‌ക്കൊപ്പമാണ് കൽപനയും മകൾ ശ്രീമയിയും താമസിക്കുന്നത്. സംവിധായകൻ അനിൽകുമാറുമായുള്ള ഇവരുടെ വിവാഹബന്ധം അധികം കാലം നീണ്ടു നിന്നിരുന്നില്ല. വിവാഹ മോചനത്തിന് ശേഷവും സിനിമയിൽ സജീവമായിരിക്കേയാണ് ഇപ്പോൾ ഇവരുടെ അന്ത്യം സംഭവിച്ചിരിക്കുന്നതും.