- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രമുഖ കാഥികനും സിനിമാതാരവുമായ വി ഡി രാജപ്പൻ അന്തരിച്ചു; അന്ത്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ; വിട പറഞ്ഞത് ജനകീയ മലയാളം പാരഡി ഗാനങ്ങളുടെ ഉസ്താദ്; മലയാള സിനിമയ്ക്ക് വീണ്ടുമൊരു നഷ്ടം കൂടി
കോട്ടയം: പ്രമുഖ കാഥികനും സിനിമാ താരവുമായ വി ഡി രാജപ്പൻ അന്തരിച്ചു. 68 വയസായിരുന്നു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അദ്ദേഹം മരണപ്പെട്ടത്. ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് 12 മണിയോടെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. വാർദ്ധക്യസഹജമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഈമാസം 9നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് മക്കളുണ്ട്. മൂന്ന് പതിറ്റാണ്ടായി സിനിമാ രംഗത്ത് സജീവമായി നിൽക്കുകയായിരുന്നു അദ്ദേഹം. 150തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. കോട്ടയത്താണു ജനനം. മൃഗങ്ങൾ, വാഹനങ്ങൾ എന്നിവയെ കഥാപാത്രമാക്കി ഇവയുടെ ജീവിതചിത്രീകരണം ഹാസ്യാത്മകമായി പറയുന്ന രീതിയാണു രാജപ്പൻ പിന്തുടർന്നത്. നായ, പോത്ത്, എരുമ, തവള, കോഴി, പാമ്പ് തുടങ്ങിയവരായിരുന്നു ഇദ്ദേഹത്തിന്റെ മിക്ക കഥകളിലെയും കഥാപാത്രങ്ങൾ. ഒരുകാലത്ത് ഉത്സവപറമ്പുകളെ ആഘോഷമാക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഇവരുടെ പ്രണയവും പ്രതികാരവും മറ്റും ഹാസ്യത്തിന്റെ മേമ്പൊടിയിൽ അവതരിപ്പിച്ചത് ശ്രോതാക്കളെ ആകർഷിച്ചു. മലയാ
കോട്ടയം: പ്രമുഖ കാഥികനും സിനിമാ താരവുമായ വി ഡി രാജപ്പൻ അന്തരിച്ചു. 68 വയസായിരുന്നു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അദ്ദേഹം മരണപ്പെട്ടത്. ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് 12 മണിയോടെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. വാർദ്ധക്യസഹജമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഈമാസം 9നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് മക്കളുണ്ട്. മൂന്ന് പതിറ്റാണ്ടായി സിനിമാ രംഗത്ത് സജീവമായി നിൽക്കുകയായിരുന്നു അദ്ദേഹം. 150തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം.
കോട്ടയത്താണു ജനനം. മൃഗങ്ങൾ, വാഹനങ്ങൾ എന്നിവയെ കഥാപാത്രമാക്കി ഇവയുടെ ജീവിതചിത്രീകരണം ഹാസ്യാത്മകമായി പറയുന്ന രീതിയാണു രാജപ്പൻ പിന്തുടർന്നത്. നായ, പോത്ത്, എരുമ, തവള, കോഴി, പാമ്പ് തുടങ്ങിയവരായിരുന്നു ഇദ്ദേഹത്തിന്റെ മിക്ക കഥകളിലെയും കഥാപാത്രങ്ങൾ. ഒരുകാലത്ത് ഉത്സവപറമ്പുകളെ ആഘോഷമാക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
ഇവരുടെ പ്രണയവും പ്രതികാരവും മറ്റും ഹാസ്യത്തിന്റെ മേമ്പൊടിയിൽ അവതരിപ്പിച്ചത് ശ്രോതാക്കളെ ആകർഷിച്ചു. മലയാള സിനിമാഗാനങ്ങളുടെ പാരഡികൾ അടങ്ങിയ കഥാപ്രസംഗങ്ങൾ ഇദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കി. പ്രിയേ നിന്റെ കുര, കുമാരി എരുമ, മാക് മാക്, ചികയുന്ന സുന്ദരി, എന്നെന്നും കുരങ്ങേട്ടന്റെ തുടങ്ങിയ കഥാപ്രസംഗങ്ങൾ കേരളത്തിലും ഗൾഫ് നാടുകളിലുമായി ആയിരക്കണക്കിന് വേദികളിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
കക്ക, കുയിലിനെത്തേടി, എങ്ങനെ നീ മറക്കും, ആട്ടക്കലാശം, മാൻ ഓഫ് ദ മാച്ച്, കുസൃതിക്കാറ്റ് തുടങ്ങി ഏകദേശം നൂറോളംധ1പ ചിത്രങ്ങളിൽ അഭിനയിച്ചു. ഹാസ്യനടനായാണ് ഏറെയും വേഷമിട്ടത്. ആലിബാബയും ആറരക്കള്ളന്മാരും എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്.
ഒരുകാലത്ത് മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഈ ഹാസ്യതാരത്തിന്റെ അവസാനകാലം തീർത്തും ദുരിതമയമായിരുന്നു. ദാരിദ്ര്യത്തോട് പടവെട്ടിയാണ് അദ്ദേഹം അദ്ദേഹം ജീവിതം കരുപ്പിടിപ്പിച്ച്. മലയാള സിനിമാ ഗാനങ്ങളുടെ പാരഡികൾ നിറഞ്ഞ കഥാപ്രസംഗങ്ങളാണ് വി.ഡി രാജപ്പനെ ജനകീയനാക്കിയത്.
കോട്ടയം വേലുക്കുഴിയിൽ ദേവദാസിന്റെ മകൻ രാജപ്പൻ മൂന്ന് പതിറ്റാണ്ടിലേറെ കേരളത്തിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളിൽ ഹാസ്യപരിപാടി അവതരിപ്പിച്ചു. 74ൽ തവളയും നീർക്കോലിയുമായി നടന്ന പ്രണയം, 'മാക് മാക്' എന്ന പേരിൽ ആദ്യ ഹാസ്യകഥാപ്രസംഗമായി. ചികയുന്ന സുന്ദരി, പ്രിയേ നിന്റെ കുര, പൊത്തുപുത്രി, കുമാരി എരുമ, എന്നെന്നും കുരങ്ങേട്ടന്റെ, നമുക്കുപാർക്കാൻ ചന്ദനത്തോപ്പുകൾ തുടങ്ങി 37 കോമഡി കാസറ്റുകൾ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്.
അതായിരുന്നു തുടക്കം. താൻ പാടിയ പാരഡി, കേട്ടവർക്ക് രസകരമാകുന്നുവെന്ന് മനസ്സിലാക്കിയ രാജപ്പൻ പിന്നീട് പാട്ടുകൾക്ക് പാരഡി മെനയാൻ ശ്രമിച്ചുതുടങ്ങി. ഒടുവിൽ തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗാനമേള കഴിഞ്ഞ് ബാലെ തുടങ്ങാൻ താമസം വന്നപ്പോൾ ഇടയിൽ നടത്തിയ ഹാസ്യകലാപ്രകടനമാകട്ടെ ആദ്യ അരങ്ങേറ്റമായി.
വി സാംബശിവൻ, കൊല്ലം ബാബു തുടങ്ങിയ പ്രതിഭാധനന്മാരുടെ സമയത്താണ് വി ടി രാജപ്പനും കാഥികനായി രംഗപ്രവേശം ചെയ്യുന്നത്. തുടർന്നങ്ങോട്ട് രാജപ്പന്റെ കാലമായിരുന്നു. പിന്നീട് സിനിമകളിലും രാജപ്പൻ സ്വന്തം സാന്നിധ്യം അറിയിച്ചു. ചെറിയ വേഷങ്ങളിലാണ് അഭിനയിച്ചതെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം പോലും പ്രേക്ഷകരിൽ ചിരി തീർത്തിരുന്നു.
- നാളെ ദുഃഖ വെള്ളി(25.03.2016) പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ