- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ കാറിലിട്ട് പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കൊച്ചിയിലെ മെഡിക്കൽ കോളേജിൽ; രണ്ടാംവർഷ മെഡിക്കൽ വിദ്യാർത്ഥികളെ ദൃശ്യങ്ങൾ കാണിച്ച് മാനഭംഗത്തിൽ ക്ലാസെടുത്തത് ഫോറൻസിക് അദ്ധ്യാപകൻ; രണ്ടര മിനിറ്റുള്ള വിഡിയോ ചോർന്നുവെന്ന് വ്യക്തം; പരാതിയുമായി സിനിമയിലെ വനിതാ കൂട്ടായ്മ എത്തും; പൊലീസിന് തലവേദന
തിരുവനന്തപുരം : പൾസർ സുനിയും സംഘവും യുവനടിയെ പീഡിപ്പിച്ച ദൃശ്യങ്ങൾ കൊച്ചിയിലെ ഒരു പ്രമുഖ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ കണ്ടുവെന്ന് കേരള കൗമുദിയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്. അന്വേഷണ സംഘത്തെ വെട്ടിലാക്കുന്ന ആരോപണമാണ് ഇത്. ഏറെ കോളിളക്കമുണ്ടാക്കിയ കേസിലെ ദൃശ്യങ്ങൾ ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്തതാണ് വനിയാകുക. രണ്ടാംവർഷ മെഡിക്കൽ വിദ്യാർത്ഥികളെ ഫോറൻസിക് പഠനത്തിന്റെ ഭാഗമായി അദ്ധ്യാപകൻ ഈ ദൃശ്യങ്ങൾ കാണിക്കുകയായിരുന്നു. പ്രകൃതി വിരുദ്ധപീഡനത്തിന്റെ മൃഗീയമായ രണ്ട് ദൃശ്യങ്ങളാണ് പ്രധാനമായും ഇതിലുള്ളതെന്നാണ് ഇതു കണ്ട വിദ്യാർത്ഥികൾ പുറത്ത് നൽകിയ വിവരം. ജൂൺ അവസാന ആഴ്ചയിലാണ് ഈ ദൃശ്യങ്ങൾ കോളേജിൽ കാണിച്ചതെന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു. ഇത് എങ്ങനെ സംഭവിച്ചുവെന്ന അന്വേഷണം പൊലീസ് നടത്തും. കുറ്റക്കാർക്കെതിരെ നടപടിയും വേണ്ടി വരും. സിനിമയിലെ വനിതാ കൂട്ടായ്മ ഇതിനെതിരെ പരാതി നൽകാനും സാധ്യതയുണ്ട്. ഈ ദൃശ്യങ്ങൾ കണ്ട ചില വിദ്യാർത്ഥികൾ വീട്ടിൽ വിവരം അറിയിച്ചുവെന്നാണ് കേരള കൗമുദി പറയുന്നത്. ഇതിൽ ഒരു രക്ഷാകർത്
തിരുവനന്തപുരം : പൾസർ സുനിയും സംഘവും യുവനടിയെ പീഡിപ്പിച്ച ദൃശ്യങ്ങൾ കൊച്ചിയിലെ ഒരു പ്രമുഖ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ കണ്ടുവെന്ന് കേരള കൗമുദിയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്. അന്വേഷണ സംഘത്തെ വെട്ടിലാക്കുന്ന ആരോപണമാണ് ഇത്. ഏറെ കോളിളക്കമുണ്ടാക്കിയ കേസിലെ ദൃശ്യങ്ങൾ ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്തതാണ് വനിയാകുക.
രണ്ടാംവർഷ മെഡിക്കൽ വിദ്യാർത്ഥികളെ ഫോറൻസിക് പഠനത്തിന്റെ ഭാഗമായി അദ്ധ്യാപകൻ ഈ ദൃശ്യങ്ങൾ കാണിക്കുകയായിരുന്നു. പ്രകൃതി വിരുദ്ധപീഡനത്തിന്റെ മൃഗീയമായ രണ്ട് ദൃശ്യങ്ങളാണ് പ്രധാനമായും ഇതിലുള്ളതെന്നാണ് ഇതു കണ്ട വിദ്യാർത്ഥികൾ പുറത്ത് നൽകിയ വിവരം. ജൂൺ അവസാന ആഴ്ചയിലാണ് ഈ ദൃശ്യങ്ങൾ കോളേജിൽ കാണിച്ചതെന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു. ഇത് എങ്ങനെ സംഭവിച്ചുവെന്ന അന്വേഷണം പൊലീസ് നടത്തും. കുറ്റക്കാർക്കെതിരെ നടപടിയും വേണ്ടി വരും. സിനിമയിലെ വനിതാ കൂട്ടായ്മ ഇതിനെതിരെ പരാതി നൽകാനും സാധ്യതയുണ്ട്.
ഈ ദൃശ്യങ്ങൾ കണ്ട ചില വിദ്യാർത്ഥികൾ വീട്ടിൽ വിവരം അറിയിച്ചുവെന്നാണ് കേരള കൗമുദി പറയുന്നത്. ഇതിൽ ഒരു രക്ഷാകർത്താവ് ഡോക്ടറായിരുന്നു. അദ്ദേഹം പ്രമുഖനായ മറ്റൊരു ഡോക്ടർക്ക് വിവരം കൈമാറി. എന്നാൽ അങ്ങനെ സംഭവിക്കാനുള്ള ഒരു സാദ്ധ്യതയുമില്ലെന്നാണ് ദൃശ്യങ്ങളുടെ വിശദാംശങ്ങൾ ജോലിയുടെ ഭാഗമായി നേരത്തേ അറിഞ്ഞിരുന്ന പ്രമുഖഡോക്ടർ മറുപടി നൽകിയത്. എന്നാൽ ദൃശ്യം കണ്ട വിദ്യാർത്ഥിയിൽ നിന്ന് സീൻ ബൈ സീനായി വിവരിച്ച് കിട്ടിയത് രക്ഷാകർത്താവ് അറിയിച്ചപ്പോൾ ഡോക്ടർ അത് ശരിവയ്ക്കുകയായിരുന്നു.
രണ്ടര മിനിട്ടാണ് ദൃശ്യങ്ങളുടെ ദൈർഘ്യമെന്നുള്ള കൃത്യമായ വിവരവും വിദ്യാർത്ഥിയിൽ നിന്ന് മനസിലാക്കാനായി. ഈ ദൃശ്യങ്ങൾ കോളേജിൽ കാണിച്ച വിവരം ചില രക്ഷാകർത്താക്കൾ കഴിഞ്ഞ ദിവസങ്ങളിൽ ഉന്നതപൊലീസുദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. എന്ത് നടപടിയെടുക്കണമെന്ന് ആലോചിക്കുകയാണ് പൊലീസ് ഉന്നതർ. അതീവരഹസ്യമായി സൂക്ഷിക്കുന്നു എന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങൾ എങ്ങനെ പുറത്തായി എന്ന അങ്കലാപ്പിലാണ് പൊലീസ്. എന്നാൽ ഈ ദൃശ്യങ്ങൾ പൊലീസിന് ലഭിക്കും മുമ്പ് തന്നെ പൾസർ സുനിയും സംഘവും പുറത്ത് വിട്ടുവെന്നതിന്റെ തെളിവായും കോളേജിലെ പ്രദർശനത്തെ കണക്കാക്കാമെന്നും വിലയിരുത്തലെത്തുന്നു.
ഈ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തി നടൻ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുംമുമ്പ് തന്നെ ദൃശ്യങ്ങൾ ചോർന്നതായാണ് വിവരം. കോളേജിലെ ഫോറൻസിക് വിഭാഗം അദ്ധ്യാപകന് എങ്ങനെ എവിടെ നിന്ന് ഈ ദൃശ്യങ്ങൾ ലഭിച്ചുവെന്നത് വിദ്യാർത്ഥികളെ അദ്ഭുതപ്പെടുത്തി. സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങൾ പഠിപ്പിക്കുന്നതിനിടെയാണ് അദ്ധ്യാപകൻ ഈ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് നിയമവശങ്ങളും ഫോറൻസിക് പരമായ കാര്യങ്ങളും വിശദീകരിച്ചത്.
കണ്ടിരുന്ന പെൺകുട്ടികൾ സ്തബ്ധരായിപ്പോയി. ആൺകുട്ടികൾ നിശബ്ദരായി കണ്ടിരുന്നു. ഈ ദൃശ്യങ്ങൾ കണ്ട കാര്യങ്ങൾ ആദ്യഘട്ടത്തിൽ പുറത്ത് പറയാൻ തന്നെ കുട്ടികൾക്ക് പേടിയായിരുന്നു. പിന്നീടാണ് പലരും രക്ഷാകർത്താക്കളുമായി ആശയവിനിമയത്തിന് തയ്യാറായത്.