- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ച കേസിലെ മുഖ്യ പങ്കാളിയെന്ന് കരുതുന്ന ദിലീപിന്റെ മാനേജർ അപ്പുണ്ണി ഒളിവിൽ; അപ്പുണ്ണിയെ പിടികൂടാനുള്ള തീവ്രശ്രമത്തിൽ പൊലീസ്; പൾസർ സുനിയുടെ അഭിഭാഷകൻ പ്രതീഷ് ചാക്കോയെ പൊലീസ് കസ്റ്റഡിയിലെടുക്കും; സുനിയും ദിലീപുമായി ഒത്തുതീർപ്പു ചർച്ചകൾ നടന്നിരുന്നതായും സൂചന
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപങ്കാളിയെന്ന് കരുതുന്ന ദിലീപിന്റെ മാനേജർ അപ്പുണ്ണി ഒളിവിൽ. അന്വേഷണസംഘം ചോദ്യം ചെയ്യാൻ വിളിച്ചിട്ടും അപ്പുണ്ണി ഹാജരായില്ല. അപ്പുണ്ണിയുടേതെന്ന് കരുതുന്ന അഞ്ച് മൊബൈൽ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഏലൂരിലെ അപ്പുണ്ണിയുടെ വീട്ടിലും പൊലീസ് എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഗൂഢാലോചനയിൽ അപ്പുണ്ണിയുടെ പങ്കിനെക്കുറിച്ച് റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. പൾസർ സുനിയും ദിലീപുമായുള്ള ബന്ധത്തിന്റെ മുഖ്യകണ്ണികളിലൊന്ന് അപ്പുണ്ണിയാണെന്നാണ് പൊലീസ് കരുതുന്നത്. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ സഹ തടവുകാരനായിരുന്ന വിഷ്ണു, തന്റെ സുഹൃത്തായ സംവിധായകൻ നാദിർഷായെയും മാനേജർ അപ്പുണ്ണിയെയും ഫോൺ ചെയ്തു ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു എന്നു നടൻ ദിലീപ് ഡിജിപിക്ക് കഴിഞ്ഞ ഏപ്രിൽ 20നു നൽകിയ പരാതിയാണ് കേസ് വീണ്ടും സജീവമാക്കിയത്.പിന്നീടു സുനിൽ ജയിലിൽ നിന്നു മറ്റൊരാളുടെ സഹായത്തോടെ ദിലീപിന് എഴുതിയ കത്തും പുറത്തായി. ജയിലിലേക്ക് ഒളിച്ചു കടത്തിയ മൊബൈൽ ഫോണിലൂടെയും ജ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപങ്കാളിയെന്ന് കരുതുന്ന ദിലീപിന്റെ മാനേജർ അപ്പുണ്ണി ഒളിവിൽ. അന്വേഷണസംഘം ചോദ്യം ചെയ്യാൻ വിളിച്ചിട്ടും അപ്പുണ്ണി ഹാജരായില്ല. അപ്പുണ്ണിയുടേതെന്ന് കരുതുന്ന അഞ്ച് മൊബൈൽ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഏലൂരിലെ അപ്പുണ്ണിയുടെ വീട്ടിലും പൊലീസ് എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഗൂഢാലോചനയിൽ അപ്പുണ്ണിയുടെ പങ്കിനെക്കുറിച്ച് റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. പൾസർ സുനിയും ദിലീപുമായുള്ള ബന്ധത്തിന്റെ മുഖ്യകണ്ണികളിലൊന്ന് അപ്പുണ്ണിയാണെന്നാണ് പൊലീസ് കരുതുന്നത്.
കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ സഹ തടവുകാരനായിരുന്ന വിഷ്ണു, തന്റെ സുഹൃത്തായ സംവിധായകൻ നാദിർഷായെയും മാനേജർ അപ്പുണ്ണിയെയും ഫോൺ ചെയ്തു ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു എന്നു നടൻ ദിലീപ് ഡിജിപിക്ക് കഴിഞ്ഞ ഏപ്രിൽ 20നു നൽകിയ പരാതിയാണ് കേസ് വീണ്ടും സജീവമാക്കിയത്.പിന്നീടു സുനിൽ ജയിലിൽ നിന്നു മറ്റൊരാളുടെ സഹായത്തോടെ ദിലീപിന് എഴുതിയ കത്തും പുറത്തായി. ജയിലിലേക്ക് ഒളിച്ചു കടത്തിയ മൊബൈൽ ഫോണിലൂടെയും ജയിലിലെ ലാൻഡ് ഫോണിൽ നിന്നു സുനിൽ നാദിർഷായെയും അപ്പുണ്ണിയെയും വിളിച്ചതായും തിരിച്ചു ജയിലിലേക്കു സുനിലിന് ഇവരുടെ വിളിയെത്തിയതായും ഫോൺ രേഖകളിൽ നിന്നു പൊലീസിനു വ്യക്തമായിട്ടുണ്ട്
അതേസമയം നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയെ ഇന്നു കസ്റ്റഡിയിലെടുക്കും. പ്രതീഷ് ചാക്കോയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇയാളെ കസ്റ്റഡിയിലെടുക്കാനുള്ള തീരുമാനം. പ്രതീഷ് ചാക്കോയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പൾസർ സുനിക്ക് അഭിഭാഷകനെ പരിചയപ്പെടുത്തിക്കൊടുത്തത് ദിലീപാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കും.
കേസിൽ അഭിഭാഷകന്റെ പങ്കാളിത്തം വ്യക്തമല്ലെന്നും ചോദ്യം ചെയ്താൽ മാത്രമേ ഇതേക്കുറിച്ച് അറിയാൻ കഴിയൂ എന്നുമായിരുന്നു കോടതിയുടെ നിലപാട്. നടിയെ ആക്രമിച്ചശേഷം പൾസർ സുനി നൽകിയ ഫോൺ സൂക്ഷിച്ചന്നാണ് പ്രതീഷ് ചാക്കോയ്‌ക്കെതിരെയുള്ള ആക്ഷേപം. ഈ വിഷയത്തിൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം പ്രതീഷ് ചാക്കോയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
അതിനിടെ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയും ഇതേ കേസിൽ ഗൂഢാലോചനക്കുറ്റം ചാർത്തി പൊലീസ് അറസ്റ്റ് ചെയ്ത നടൻ ദിലീപുമായി ഒത്തുതീർപ്പ് ശ്രമം നടന്നതായി സൂചന. സുനി ജയിലിൽവച്ച് എഴുതിയ കത്ത് ദിലീപിനു ലഭിച്ചതിനു പിന്നാലെയാണ് ഒത്തുതീർപ്പിനു ശ്രമം നടന്നത്. എന്നാൽ, വിഷ്ണു ഉൾപ്പെടെയുള്ള സുനിയുടെ സഹതടവുകാർ വിവരം അറിഞ്ഞതോടെ നീക്കം പാളുകയായിരുന്നു. ഇതോടെ ദിലീപ് ബ്ലാക് മെയിലിങ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. പൾസർ സുനിയാണ് ഇക്കാര്യം ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്.
കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ സഹ തടവുകാരനായിരുന്ന വിഷ്ണു, തന്റെ സുഹൃത്തായ സംവിധായകൻ നാദിർഷായെയും മാനേജർ അപ്പുണ്ണിയെയും ഫോൺ ചെയ്തു ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു എന്നു നടൻ ദിലീപ് ഡിജിപിക്ക് കഴിഞ്ഞ ഏപ്രിൽ 20നു നൽകിയ പരാതിയാണ് കേസ് വീണ്ടും സജീവമാക്കിയത്. പിന്നീടു സുനിൽ ജയിലിൽ നിന്നു മറ്റൊരാളുടെ സഹായത്തോടെ ദിലീപിന് എഴുതിയ കത്തും പുറത്തായി.
ജയിലിലേക്ക് ഒളിച്ചു കടത്തിയ മൊബൈൽ ഫോണിലൂടെയും ജയിലിലെ ലാൻഡ് ഫോണിൽ നിന്നു സുനിൽ നാദിർഷായെയും അപ്പുണ്ണിയെയും വിളിച്ചതായും തിരിച്ചു ജയിലിലേക്കു സുനിലിന് ഇവരുടെ വിളിയെത്തിയതായും ഫോൺ രേഖകളിൽ നിന്നു പൊലീസിനു വ്യക്തമായിട്ടുണ്ട്