- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടക്കൻ വീരഗാഥയിൽ എംടി എഴുതിയ 'നീ അടക്കമുള്ള പെൺ വർഗ്ഗം' എന്ന ഡയലോഗ് സന്ദർഭത്തിൽ നിന്നു മാറ്റിയാൽ സ്ത്രീവിരുദ്ധമെന്ന് തോന്നാം; നെഗറ്റീവ് ഷേഡ് കഥാപാത്രങ്ങളെ പ്രകീർത്തിക്കുന്നതാണ് പ്രശ്‌നം; ചട്ടക്കൂടുകൾക്ക് ഉള്ളിൽ നിന്നു തിരക്കഥ എഴുതിയാൽ എങ്ങനെ മികച്ച കൃതിയുണ്ടാകും? മലയാള സിനിമയിലെ സ്ത്രീ വിരുദ്ധത പാർവതിയുടെ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ചർച്ച ചെയ്ത് പ്രമുഖർ
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓപ്പൺ ഫോറത്തിൽ ഒരു ചോദ്യത്തിന് മറുപടി എന്ന നിലയിലാണ് നടി പാർവ്വതി മലയാള സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗുകളെക്കുറിച്ച് വിമർശിക്കുകയുണ്ടായി. ഒരു ഉദാഹരണം എന്ന നിലയിൽ കസബ സിനിമയെയും പാർവതി ചൂണ്ടിക്കാട്ടി. അന്ന് മുതൽ മലയാള സിനിമാ ലോകത്ത് തുടങ്ങിയ ചർച്ചകൾ ഇനിയും അവസാനിച്ചിട്ടില്ല. മലയാളം സിനിമാ വ്യവസായ രംഗത്തെ സിനിമാ തിരക്കഥകളിലെ ലൈംഗിക പരാമർശങ്ങളെക്കുറിച്ചായിരുന്നു ചർച്ചക്ക് ഇടയാക്കിയത്. സിനിമാ നിർമ്മാതാക്കളും തിരക്കഥാകൃത്തുകളും നടത്തിയ അഭിപ്രായ പ്രകടനങ്ങളിൽ ചിലർ ഇത്തരം കസബ -ടൈപ്പ് ഡയലോഗുകൾ മാറ്റുന്നതിനെ തള്ളിക്കളഞ്ഞു. ഒരു കഥാപാത്രത്തെ നിർമ്മിക്കുന്നതിൽ ഇത്തരം ഡയലോഗുകൾക്കും സീനുകൾക്കും വളരെയെറെ പങ്കുണ്ടെന്നും അവ നീക്കം ചെയ്താൽ കഥാപാത്രം അപൂർണമാകുമെന്നും പറയുന്നു. നെഗറ്റീവ് സ്വഭാവങ്ങളും രീതികളുമുള്ള ഒരു കഥാപാത്രത്തെ ഇത്തരം ഒഴിവാക്കലുകൾ നടത്തുന്നതിലൂടെ എങ്ങനെ പൂർണമാക്കാൻ സാധിക്കും എന്നാണ് മറ്റു ചിലരുടെ ആശങ്ക. ഒരു കഥാപാത്രം യാഥാർ
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓപ്പൺ ഫോറത്തിൽ ഒരു ചോദ്യത്തിന് മറുപടി എന്ന നിലയിലാണ് നടി പാർവ്വതി മലയാള സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗുകളെക്കുറിച്ച് വിമർശിക്കുകയുണ്ടായി. ഒരു ഉദാഹരണം എന്ന നിലയിൽ കസബ സിനിമയെയും പാർവതി ചൂണ്ടിക്കാട്ടി. അന്ന് മുതൽ മലയാള സിനിമാ ലോകത്ത് തുടങ്ങിയ ചർച്ചകൾ ഇനിയും അവസാനിച്ചിട്ടില്ല.
മലയാളം സിനിമാ വ്യവസായ രംഗത്തെ സിനിമാ തിരക്കഥകളിലെ ലൈംഗിക പരാമർശങ്ങളെക്കുറിച്ചായിരുന്നു ചർച്ചക്ക് ഇടയാക്കിയത്. സിനിമാ നിർമ്മാതാക്കളും തിരക്കഥാകൃത്തുകളും നടത്തിയ അഭിപ്രായ പ്രകടനങ്ങളിൽ ചിലർ ഇത്തരം കസബ -ടൈപ്പ് ഡയലോഗുകൾ മാറ്റുന്നതിനെ തള്ളിക്കളഞ്ഞു. ഒരു കഥാപാത്രത്തെ നിർമ്മിക്കുന്നതിൽ ഇത്തരം ഡയലോഗുകൾക്കും സീനുകൾക്കും വളരെയെറെ പങ്കുണ്ടെന്നും അവ നീക്കം ചെയ്താൽ കഥാപാത്രം അപൂർണമാകുമെന്നും പറയുന്നു. നെഗറ്റീവ് സ്വഭാവങ്ങളും രീതികളുമുള്ള ഒരു കഥാപാത്രത്തെ ഇത്തരം ഒഴിവാക്കലുകൾ നടത്തുന്നതിലൂടെ എങ്ങനെ പൂർണമാക്കാൻ സാധിക്കും എന്നാണ് മറ്റു ചിലരുടെ ആശങ്ക. ഒരു കഥാപാത്രം യാഥാർത്ഥ്യവും പ്രേക്ഷകരെ ബോധ്യപ്പടുത്തുന്ന തരത്തിലുള്ളതുമാകണം കൂടാതെ ലിംഗസമത്യമുള്ളതുമായിരിക്കണം എന്നത് ഒരു വലിയ വെല്ലുവിളിയാണ്.
'ഇത്് തീർത്തും സങ്കീർണമാണ്. എന്താണ് ചെയ്യേണ്ടതെന്നും ചെയ്യാൻ പാടില്ലാത്തതെന്നും എനിക്ക് രൂപമില്ല- ഡയറക്ടറും തിരക്കഥകൃത്തുമായ പി.ബാലചന്ദ്രൻ പറഞ്ഞു. എല്ലാം പറയുന്നതിലല്ല, പറഞ്ഞതിൽ നിന്നും പറഞ്ഞതിൽ കൂടുതൽ മനസ്സിലാക്കിക്കുന്നതിലാണ് ഒരു കലാകാരന്റെ ശരിക്കുമുള്ള കഴിവെന്നും, ഒരു എഴുത്തുകാരന്റെ സ്വതസിദ്ധമായ കഴിവ് അവന്റെ അല്ലെങ്കിൽ അവളുടെ വ്യക്തിപരമായ സാഹചര്യങ്ങളിൽ നിന്നും സാംസ്‌കാരിക അവബോധത്താലും ഉണ്ടാകുന്നതാണ്. ഒരു തിരക്കഥ എഴുതുന്ന സമയത്ത്, ആ സിനിമയുടെ മാർക്കറ്റിങ്ങ് സാധ്യതകൾ, അഭിനയിക്കുന്ന നടന്റെ ശൈലി തുടങ്ങി പല വസ്്തുതകളും ഞങ്ങൾ പരിഗണിക്കുന്നുണ്ട്.
കൂടാതെ സ്വീകാര്യമല്ലാത്ത ഡയലോഗുകൾ മാറ്റുകയും ചെറിയ എഡിറ്റിങ്ങുകൾ നടത്തുകയും ചെയ്യുന്നു. ഉദാഹരണത്തിനു കടുപ്പക്കാരനായ ഒരു വ്യക്തിയെ കാണിക്കുമ്പോൾ മോശമായ പല ഡയലോഗുകളും മാറ്റേണ്ടി വരും. അതു കൊണ്ട് ഒരു തിരക്കഥ എഴുതുമ്പോൾ ആ കഥാപാത്രം യാഥാർത്ഥ്യത്തിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കാര്യങ്ങളെ മറ്റൊരു രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു. ഇത്തരം ഡയലോഗുകളും സന്ദർഭങ്ങളും ഒഴിവാക്കിയാൽ എന്തു സംഭവിക്കുമെന്ന് പരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്താൽ മാത്രമേ വ്യക്തമാകൂ.
സിനിമ സമൂഹത്തിന്റെ ഒരു പ്രതിഫലനമാണെന്നും എഴുത്തുകാരെ സ്വാഭാവികമായും അത് സ്വാധീനിക്കുമെന്നാണ് എഴുത്തുകാരൻ സച്ചി പറയുന്നത്. ഒരെഴുത്തുകാരന്റെ കഥാപാത്രങ്ങൾ അവന്റെ ചുറ്റുപാടുകളിൽ നിന്നാണ് ജനിക്കുന്നത്. അവരെല്ലാം അപൂർണരായിരിക്കും. ഇന്നത്തെ സാമൂഹിക പരിതസ്ഥിതിയിൽ നിന്നും എല്ലാ ഗുണങ്ങളുമുള്ള എല്ലാം തികഞ്ഞ ഒരു കഥാപാത്രത്തെ രൂപീകരിക്കണമെങ്കിൽ ഒരു സൂപ്പർ ഹീറോയെ മാത്രമേ സൃഷ്ടിക്കാൻ കഴിയു. ഫാന്റസി ചിത്രങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളു. കലയും സാഹിത്യവും എല്ലായ്‌പ്പോഴും സമൂഹത്തെ പ്രതിഫലിപ്പിക്കുന്നു. പുരുഷാധിപത്യമുള്ള ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് അതിനാൽ അതിന്റെ സ്വാധീനം എല്ലാവരിലുമുണ്ടാകും.
എം ടി.വാസുദേവൻനായർ രചിച്ച ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ' നീ അടക്കമുള്ള പെൺ വർഗ്ഗം' എന്ന പ്രസിദ്ധമായ സംഭാഷണമുണ്ട്, സന്ദർഭത്തിൽ നിന്നും മാറ്റി ചിന്തിക്കുകയാണെങ്കിൽ ആ ഡയലോഗ് യോജിക്കാത്തതായി തോന്നാം. ദസ്തയോസ്‌കിയുടെ കുറ്റവും ശിക്ഷയും എന്ന പുസ്തകത്തിൽ പണത്തിനു വേണ്ടി വയോധികയെക്കൊല്ലുന്ന റോഡിയോൺ റോമാനോവിച്ച് റസ്‌ക്കോലിനിക്കോവാണ് പ്രധാന കഥാപാത്രം. ഒരുപാട് ഉദ്ദാഹരണങ്ങൾ പറയാമെന്നും അദ്ദേഹം പറയുന്നു. എന്റെ സിനിമയിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ സമൂഹത്തിൽ നിന്നും ആയിരിക്കും. ഇപ്പോൾ നടക്കുന്ന ചർച്ചകളുടെ വെളിച്ചത്തിൽ ഏതെങ്കിലും നടൻ സംഭാഷണത്തെ കുറ്റപ്പെടുത്തിയാൽ ഞാൻ ആ നടനെ എന്റെ സിനിമയിൽ നിന്നും മാറ്റും. സിനിമയിലെ ഏെതങ്കിലും ഡയലോഗുകളെക്കുറിച്ച് വ്യക്തമായ കാരണങ്ങളോടെ തെറ്റു ചൂണ്ടിക്കാണിക്കുകയാണെങ്കിൽ ഞാൻ ആ ഡയലോഗുകൾ മാറ്റാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്‌നം നെഗറ്റീവ് ഷേഡുകൾ ഉള്ള കഥാപാത്രങ്ങളല്ല, മറിച്ച് അവരുടെ പ്രവൃത്തികളെ പ്രകീർത്തിക്കുകയോ പ്രശംസിക്കുകയോ ചെയ്യുന്ന സിനിമകളാണെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരൻ പറയുന്നു. സാഹിത്യത്തിലെ കാവ്യനീതി എന്ന സങ്കൽപം പോലെ. നായകനാണെങ്കിൽ പോലും സിനിമയിൽ ഒരാളുടെ പ്രവർത്തനങ്ങൾക്ക് അർഹമായ ശിക്ഷ അനുഭവിക്കുന്ന കാഴ്‌ച്ചപ്പാട് മലയാള സിനിമയിലുണ്ടാകണം. മോശമായ ഒരു കാര്യം ചെയ്യുന്നത് നല്ലതാണെന്ന കാഴ്‌ച്ചപ്പാട് പ്രേക്ഷകർക്കിടയിൽ ഉണ്ടാകാൻ പാടില്ല. മലയാളത്തിൽ വളരെ ചുരുക്കം നായകന്മാർ മാത്രമാണ് തങ്ങളുടെ അത്തരം കഥാപാത്രങ്ങൾക്കു വേണ്ടി ക്ഷമ പറയുന്നത്. എന്നാൽ അധികവും സ്ത്രികളാണ് തങ്ങളുടെ പ്രവർത്തികൾക്ക് മാപ്പ് പറയാറ്. കഥാപാത്രങ്ങൾ സമൂഹത്തിൽ വളരെയധികം സ്വാധീനം ചെലുത്താറുണ്ട്. സൂപ്പർസ്റ്റാറുകൾക്കു വേണ്ടി സ്‌ക്രിപ്പ്റ്റുകൾ തയ്യാറാക്കുമ്പോൾ വളരെ ഉത്തരവാദിത്തത്തോടെ വേണം ചെയ്യാൻ കാരണം അവരോടുള്ള ബഹുമാനവും ആരാധനയും അവരുടെ ചിത്രങ്ങളെ ചർച്ചയ്ക്കു വിധേയമാക്കും.
കസബയുടെ തിരക്കഥാകൃത്തും സംവിധായകനുമായ നിതിൻ രഞ്ജിപ്പണിക്കർ പറയുന്നു. ഒരു നിഷ്പക്ഷമായ കാഴ്‌ച്ചപ്പാടുള്ളയാളാകണം. ഞാൻ ഒരു തിരക്കഥാകൃത്തിന്റെ സ്ഥാനത്തു നിന്നു ചിന്തിക്കാറില്ല. നമ്മുടെ സമൂഹം സാമൂഹ്യ-രാഷ്ട്രീയ-മതപരമായ മാറ്റങ്ങളിലൂടെ കടന്നു പോയ്ക്കാണ്ടിരിക്കുമ്പോഴും എല്ലായിടത്തും അസഹിഷ്ണുതയുണ്ട്. എന്നാൽ അതൊന്നും ഒരു തിരക്കഥാകൃത്തിനെ ബാധിക്കാൻ പാടില്ല. അയാൾ ഫെമിനിസ്റ്റ് അല്ലെങ്കിൽ ആന്റീ ഫെമിനിസ്റ്റ് ആകാനോ ഈശ്വര വിശ്വാസിയോ വിരോധിയോ ആകാൻ പാടില്ല. അയാൾ പച്ചയായ ഒരു മനുഷ്യനായിരിക്കണം. എന്തെങ്കിലും തരത്തിലുള്ള നിയമങ്ങൾക്ക് അനുസൃതമായാണ് തിരക്കഥ എഴുതുന്നതെങ്കിൽ ആ സിനിമ ആത്മാവില്ലാത്തതാകും.
ഒരു കഥാപാത്രത്തെ രൂപപ്പെടുത്തുമ്പാൾ അതിനോട് നൂറു ശതമാനം നീതി പുലർത്തണം. ഒരു തിരക്കഥ രചിക്കുമ്പോൾ ആരും മനപ്പൂർവ്വം ഒരു മോശമായ കാര്യങ്ങളും ചേർക്കാറില്ല. ഞാനും എന്റെ പടത്തിൽ അറിഞ്ഞുകൊണ്ട് മോശമായതൊന്നും ചേർത്തി്്ട്ടില്ല. ഒരു സീൻ മോശമായി തെറ്റിദ്ധരിക്കപ്പെടുയാണുണ്ടായത്. സിനിമയിലുടനീളം സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു കഥാപാത്രമാണ് രാജൻ സക്കറിയ. പുരുഷൻ ആസ്വദിക്കുന്ന അവകാശങ്ങൾ സത്രീക്കും ലഭിക്കുകയും സമചിത്തതയോടെ അവർ കാര്യങ്ങൾ മനസ്സിയാക്കുകയും ചെയ്യുമ്പോഴാണ് സമത്വം ഉണ്ടാകുന്നത്.
ഓരോരുത്തരുടെയും ചിത്രീകരണരീതി വ്യത്യസ്തമാണ്. ചിലർ അത്ഭുതകരമായും ചിലർ കൂടുതൽ സങ്കീർണ്ണമായും അത് ചെയ്യുന്നു. പ്രേക്ഷകരുടെ ഇഷ്ട്ടങ്ങൾക്കും സെൻസർ ബോർഡ് അനുമതിയോടുമല്ലാതെ ഞങ്ങൾ മനപ്പൂർവ്വം മോശമായ രംഗങ്ങൾ ഉൾപ്പെടുത്താറില്ല. ഒരു കഥാപാത്രത്തെ, അത്, സ്ത്രീയോ പുരുഷനോ ആകട്ടെ നല്ല രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നില്ലെങ്കിൽ അത് സ്വാഭാവികമാണ്. മോശമായ ഉദ്യേശത്തോടെ ചെയ്യുന്നവയെ നമുക്ക് മാറ്റാം എന്നാൽ ഉചിതമായ സാഹചര്യത്തിൽ സമൂഹത്തെ പ്രതിബിംബിപ്പിക്കുന്ന സീനുകളെ ഒഴിവാക്കേണ്ട ആവശ്യം ഉണ്ടോ?