ഹൂസ്റ്റൺ: ഗ്രിഗോറിയൻ സ്റ്റഡി സർക്കിളിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആറു വർഷമായി നടത്തിവരുന്ന അവധിക്കാല മലയാള പഠന പദ്ധതിയുടെ ഏഴാമത് ബാച്ചിന്റെ ക്ലാസുകൾ ഈവർഷം പതിവുപോലെ ജൂൺ, ജൂലൈ മാസങ്ങളിൽ സൗത്ത് ബീമർ റോഡിലെ ഹാരിസ് കൗണ്ടി പബ്ലിക് ലൈബ്രറിയുടെ ഹാളിൽ വച്ച് നടത്തുന്നതാണ്.

ജൂൺ 10-ന് ബുധനാഴ്ച തുടങ്ങുന്ന ക്ലാസ് രാവിലെ 10 മണി മുതൽ 12 മണി വരെ ആയിരിക്കും. 6 വയസുമുതൽ 15 വയസുവരെയുള്ള കുട്ടികളെ നമ്മുടെ മാതൃഭാഷയായ മലയാളം സംസാരിക്കാനും, എഴുതുവാനും, വായിക്കുവാനും പഠിപ്പിക്കുന്നതോടൊപ്പം തന്നെ നമ്മുടെ സംസ്‌കാരവും മൂല്യങ്ങളും കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രിഗോറിയൻ സ്റ്റഡി സർക്കിൾ ഈ ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.

പ്രധാന അദ്ധ്യാപികയായ സൂസൻ വർഗീസ് ക്ലാസുകൾക്ക് നേതൃത്വം നൽകും. കുടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും സെക്രട്ടറി സിറിൾ രാജൻ, ക്ലാസ് കോർഡിനേറ്റർ ജെസി സാബു എന്നിവരെ 832 910 7296, 281 450 9730 എന്നീ നമ്പരുകളിലോ gsc.huston@yahoo.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.