- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംവിധായകൻ വി ആർ ഗോപാലകൃഷ്ണൻ വീട്ടിൽ മരിച്ച നിലയിൽ; വിട പറഞ്ഞത് മലയാളികളെ ചിരിപ്പിച്ച വന്ദനം, ഈ പറക്കുംതളിക സിനിമകളുടെ തിരക്കഥാകൃത്ത്
പാലക്കാട്: തിരക്കഥാകൃത്തും സംവിധായകനുമായ വി.ആർ ഗോപാലകൃഷ്ണൻ അന്തരിച്ചു. പാലക്കാട്ടെ വീട്ടിൽ മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കാണപ്പെട്ടത്. രാമനാഥപുരത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മലയാളികളെ ഒട്ടേറെ ചിരിപ്പിച്ച സിനിമകളുടെ തിരക്കഥാകൃത്തായിരുന്നു അദ്ദേഹം. പ്രിയദർശൻ സംവിധാനം ചെയ്ത മെഗാഹിറ്റ് സിനിമയായ വന്ദനത്തിന്റെയും താഹയുടെ
പാലക്കാട്: തിരക്കഥാകൃത്തും സംവിധായകനുമായ വി.ആർ ഗോപാലകൃഷ്ണൻ അന്തരിച്ചു. പാലക്കാട്ടെ വീട്ടിൽ മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കാണപ്പെട്ടത്. രാമനാഥപുരത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മലയാളികളെ ഒട്ടേറെ ചിരിപ്പിച്ച സിനിമകളുടെ തിരക്കഥാകൃത്തായിരുന്നു അദ്ദേഹം. പ്രിയദർശൻ സംവിധാനം ചെയ്ത മെഗാഹിറ്റ് സിനിമയായ വന്ദനത്തിന്റെയും താഹയുടെ ഈ പറക്കുംതളികയുടെയും തിരക്കഥാകൃത്താണ്.
ഭാര്യ, കാഴ്ചയ്ക്കപ്പുറം, കാക്കത്തൊള്ളായിരം എന്നീ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ധിം തരികിട തോം, ആഴിക്കൊരു മുത്ത്, ചക്കിക്കൊത്ത ചങ്കരൻ, കൗതുകവാർത്തകൾ, ചെപ്പ്, കൗശലം, കാബിനറ്റ്, തോവാളപ്പൂക്കൾ, ശോഭനം, പൈലറ്റ്‌സ്, ഈ പറക്കുംതളിക. അണുകുടുംബം.കോം., കല്യാണക്കുറിമാനം, ഹായ് എന്നീ സിനിമകൾക്കും തിരക്കഥ നിർവഹിച്ചു. സംവിധായകൻ പ്രിയദർശന്റെ സഹപാഠിയും സുഹൃത്തുമാണ്.
ഇഷ്ടം, അക്കരെ അക്കരെ അക്കരെ, വെള്ളാനകളുടെ നാട്, നായകൻ, പറയാനും വയ്യ പറയാതിരിക്കാനും വയ്യ, തത്തമ്മേ പൂച്ച പൂച്ച തുടങ്ങിയ സിനിമകളുടെ സഹസംവിധായകനായിരുന്നു. ഭാര്യ: ഗീത. മക്കൾ: അർജുൻ(സോഫ്‌റ്റ്‌വെയർ എഞ്ചിനിയർ, മംഗലാപുരം), അരവിന്ദ്(+2 വിദ്യാർത്ഥി). സംസ്‌കാരം ചൊവ്വാഴ്ച.