- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടെടുപ്പ് ആഘോഷമാക്കി സിനിമാ താരങ്ങളും; കൈയിൽ തിരഞ്ഞെടുപ്പു മഷി പുരണ്ട ഫോട്ടോകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു ലൈക്ക് വാങ്ങി ന്യൂജനറേഷൻ
കൊച്ചി: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് മലയാളം സിനിമാ താരങ്ങളും ആഘോഷമാക്കി. എറണാകുളം ജില്ലയിലായിരുന്നു കൂടുതൽ താരങ്ങൾക്കും വോട്ടുണ്ടായിരുന്നത്. വോട്ടെടുപ്പ് ഉച്ചയോട് അടുത്തപ്പോൾ ദിലീപ്, ജൂഡ് ആന്റണി, മീരനന്ദൻ, ഗിന്നസ് പക്രു, സരയൂ, രമ്യാ നമ്പീശൻ എന്നിവർ സമ്മതിദാനാവകാശം വിനിയോഗിച്ചു. നന്മയുടെ ഭ
കൊച്ചി: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് മലയാളം സിനിമാ താരങ്ങളും ആഘോഷമാക്കി. എറണാകുളം ജില്ലയിലായിരുന്നു കൂടുതൽ താരങ്ങൾക്കും വോട്ടുണ്ടായിരുന്നത്. വോട്ടെടുപ്പ് ഉച്ചയോട് അടുത്തപ്പോൾ ദിലീപ്, ജൂഡ് ആന്റണി, മീരനന്ദൻ, ഗിന്നസ് പക്രു, സരയൂ, രമ്യാ നമ്പീശൻ എന്നിവർ സമ്മതിദാനാവകാശം വിനിയോഗിച്ചു.
നന്മയുടെ ഭാഗത്താണെന്ന് ഉറപ്പുള്ളയാൾക്കാണ് വോട്ടു ചെയ്തതെന്ന് നടൻ ദിലീപ് പറഞ്ഞു. ദിലീപ് ഒഴികെ മറ്റുള്ളവർ കയ്യിൽ തിരഞ്ഞെടുപ്പു മഷി പുരണ്ട ഫോട്ടോകൾ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു. കൂടുതൽ പേരും വോട്ടവകാശം വിനിയോഗച്ച് ലൈക്കുകൾ വാങ്ങിക്കൂട്ടി. പല കാരണങ്ങളാൽ വോട്ട് ചെയ്യാൻ സാധിക്കാതെ വിഷമിക്കുന്നവരെയോർത്തെങ്കിലും വോട്ട്‌ചെയ്യൂ. വിലപ്പെട്ട വോട്ട് വിനിയോഗിക്കൂ എന്നാണ് ഫോട്ടോയൊപ്പം ജൂഡ് ആന്റണി ഫേസ് ബുക്കിൽ കുറിച്ചത്.
ചലച്ചിത്രനടി രമ്യ നമ്പീശൻ ചോറ്റാനിക്കരയിൽ എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. എല്ലാം ഒരു വിശ്വാസമാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സ്ഥാനാർത്ഥികൾ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന വിശ്വാസത്തിലാണ് വോട്ട് നൽകുന്നതെന്നും രമ്യ പറഞ്ഞു.
രാഷ്ട്രീയത്തേക്കാൾ സ്ഥാനാർത്ഥികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് താൻ വോട്ട് നൽകാറുള്ളത്. സിനിമാ പ്രവർത്തകർ വോട്ട് രേഖപ്പെടുത്തുന്നുണ്ടോ എന്ന് തനിക്കറിയില്ല. എല്ലാവരും സാമൂഹികമായി ഇടപെടുന്നവർ തന്നെയാണെന്നും എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും രമ്യ പറഞ്ഞു.