- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വിക്ടോറിയ സ്‌കൂൾ ഓഫ് ലാംഗ്വേജ് മലയാളം സിലബസിൽ ഉൾപ്പെടുത്തി; മലയാളം പഠിക്കാൻ കൂടുതൽ എളുപ്പമായി
മെൽബൺ: വിക്ടോറിയ സ്‌കൂൾ ഓഫ് ലാംഗ്വേജ് മലയാളം ഭാഷയെ സിലബസിൽ ഉൾപ്പെടുത്തി. കുട്ടികൾക്ക് ഇതോടെ മലയാളം പഠിക്കുന്നതിനും വിസിഇയ്ക്ക് മെറിറ്റ് പോയിന്റ് നേടാനും സാധിക്കും. ആദ്യത്തെ മലയാളം പഠന കേന്ദ്രം എപ്പിങിലാണ് പ്രവർത്തനം ആരംഭിച്ചിരുന്നത്. എപ്പിങ്ങിൽ ഒന്നു മുതൽ 10 വരെ ക്ലാസുകൾ നടക്കുന്നു. രണ്ടാമത്തെ സെന്റർ ഡാണ്ടിനോങ്‌നടുത്തുള്ള ഹാ
മെൽബൺ: വിക്ടോറിയ സ്‌കൂൾ ഓഫ് ലാംഗ്വേജ് മലയാളം ഭാഷയെ സിലബസിൽ ഉൾപ്പെടുത്തി. കുട്ടികൾക്ക് ഇതോടെ മലയാളം പഠിക്കുന്നതിനും വിസിഇയ്ക്ക് മെറിറ്റ് പോയിന്റ് നേടാനും സാധിക്കും. ആദ്യത്തെ മലയാളം പഠന കേന്ദ്രം എപ്പിങിലാണ് പ്രവർത്തനം ആരംഭിച്ചിരുന്നത്. എപ്പിങ്ങിൽ ഒന്നു മുതൽ 10 വരെ ക്ലാസുകൾ നടക്കുന്നു. രണ്ടാമത്തെ സെന്റർ ഡാണ്ടിനോങ്‌നടുത്തുള്ള ഹാംപ്റ്റൻ പാർക്ക് സെക്കന്ററി കോളേജിൽ 2015 അധ്യായന വർഷം മുതൽ പ്രവർത്തനം ആരംഭിക്കുന്നു. ഗ്രേഡ് 16 ലേയ്ക്ക് ആണ് ഹാംപ്റ്റൻ പാർക്ക് സെന്ററിൽ ആദ്യം പ്രവേശനം ആരംഭിക്കുന്നത്. വരും വർഷങ്ങളിൽ മുതിർന്ന ക്ലാസുകൾ ആരംഭിക്കും എന്റോൾ ചെയ്യുന്നതിന് www.vsl.vic.edu.au/Enrol എന്ന ലിങ്കിൽ പോകുക.
മെൽബൺ വടക്ക് കിഴക്ക് (south east) മേഖലയിൽ നിന്നുള്ള വിദ്യാർത്ഥികളെ ഉദ്ദേശിച്ചാണ് രണ്ടാമത്തെ സെന്റർ തുടങ്ങുന്നത് . എല്ലാ ശനിയാഴ്‌ച്ചയും രാവിലെ 9.00മുതൽ 12.20 വരെയാണ് ക്ലാസുകൾ. പത്ത് വയസ് വരെയുള്ള കുട്ടികൾക്ക് 70 ഡോളർ ആണ് ഒരു വർഷത്തേക്കുള്ള ഫീസ് . വിസിഇയിലെ വിദ്യാർത്ഥികൾക്ക് 85 ഡോളർ. ബാക്കി തുക ഗവണ്മെന്റ് ഫണ്ടിങ് മുഖാന്തരം ആണ് ലഭിക്കുന്നത്. വിക്ടോറിയ സ്‌കൂൾ ഓഫ് ലാംഗ്വേജ് (VSL) ട്രെയിനിങ് ലഭിച്ച അദ്ധ്യാപകർ ആണ് പഠിപ്പിക്കുന്നത്. VSL സിലബസ്സിൽ ആണ് ക്ലാസുകൾ എടുക്കുന്നത്. സ്‌കൂളുകളിൽ ഫ്രഞ്ച്, ഇറ്റാലിയൻ മുതലായ ഭാഷകൾ പഠിക്കുന്നതുപോലെ മലയാളവും പഠിച്ചു മെറിറ്റ് പോയിന്റുകൾ നേടാം. ഭാവിയില കൂടുതൽ സെന്ററുകൾ തുടങ്ങും.
വിക്ടോറിയൻ സ്‌കൂൾ ഓഫ് ലാംഗ്വേജ് മുഖ്യ സ്‌കൂളിൽ പഠിക്കാൻ സാധിക്കാത്ത ഭാഷകൾ പഠിക്കുന്നതിന് സൗകര്യം ചെയ്ത് നൽകുകയാണ് ചെയ്യാറുള്ളത്. വിദൂര വിദ്യാഭ്യസ രീതിയിലാണ് കോഴ്‌സുകൾ നൽകുന്നത്. അതത് ഭാഷ പഠിപ്പിക്കുന്ന സെന്ററുകളിലൂടെ എൻട്രോൾമെന്റ് നടത്താവുന്നതാണ് (www.vsl.vic.edu.au/Enrol).
VSL can be contacted on 03 9474 0500. Contact 0423 404 982 (Jino) or 0423 242 802 (Manoj) എന്ന നമ്പറിൽ വിളിച്ച് കൂടുതൽ വിവരങ്ങൾ തിരക്കാവുന്നതാണ്.