കുവൈത്തിലെ എഴുത്തുകാരുടെയും വായനക്കാരുടെയും വേദിയായ മലയാളം കുവൈറ്റ് വാർഷിക യോഗം അബ്ബാസിയ ഫോക്ക് ഹാളിൽ ജനറൽ കൺവീനെർ ലിസി കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ചേർന്നു. കഴിഞ്ഞ കാലങ്ങളിലെ പ്രവർത്തനം വിലയിരുത്തിയ യോഗം സാഹിത്യ സംബന്ധമായ കൂടുതൽ പ്രവർത്തനങ്ങൾ വരും വർഷങ്ങളിൽ നടത്താനും ആദ്യ പടിയായി സെപ്റ്റംബർ 30 ന് മലയാളം കുവൈറ്റ് സാഹിത്യ സമ്മേളനം നടത്താനും തീരുമാനിച്ചു. നാടക മത്സരത്തിൽ നല്ല രചനക്കുള്ള പുരസ്‌ക്കാരം നേടിയ സുനിൽ ചെറിയാനെ യോഗം അഭിനന്ദിച്ചു.

2016 ലെ ഭാരവാഹികളായി, ലിസി കുറിയാക്കോസ് (കോർഡിനേറ്റർ) സുജരിയ മീത്തൽ (ജോയിന്റ് കോർഡിനേറ്റർ) സതീഷ് വാരിജാക്ഷൻ, ബെർഗ്മാൻ തോമസ്, മുഹമ്മദ് റഫീക്ക്, മുജീബുള്ള കെ.വി, ജിഷാന്തു ജിഷു (എക്‌സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

ജോൺ മാത്യു, റഫീക്ക് ഉദുമ, അബ്ദുൽ ഫതാഹ് തയ്യിൽ, മുഹമ്മദ് റിയാസ്, മിനി സതീഷ്, ബെസ്സി കടവിൽ, സതീഷ്, സുജരിയ, സത്താർ കുന്നിൽ, ജിശാന്ത്, ഷാജി രഘുവരൻ മുജീബുല്ലഹ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.