- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളം മിഷൻ ബഹ്റൈൻ അദ്ധ്യാപക പരിശീലന ശിൽപശാല സംഘടിപ്പിച്ചു
മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ 2018 മെയ് 16 ബുധൻ 17 വ്യാഴം , ദിവസങ്ങളിലായി ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് അദ്ധ്യാപക പരിശീലന ശിൽപശാല സംഘടിപ്പിച്ചു രണ്ട് ദിവസവും വൈകിട്ട് 6 മണിക്ക് ആരംഭിച്ച കളരി10 മണി വരെ തുടർന്നു. സമാജം പാഠശാലയിൽ നിന്നും 43 , ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി 7, കേരളം സോഷ്യൽ ആൻഡ്കൾച്ചറൽ അസോസിയേഷൻ 7 , ഗുരുദേവ സർവീസ് സൊസൈറ്റി 7 എന്നി ക്രമത്തിൽ അദ്ധ്യാപകർ ശിൽപശാല യിൽ പങ്കെടുത്തു. മലയാളം മിഷൻ അദ്ധ്യാപകനും പരിശീലകനുമായ കേശവൻ നംബീശൻ ആയിരുന്നു ശിൽപശാലക്ക് നേതൃത്വം കൊടുത്തത്. സമാപന സമ്മേളനത്തിൽ അദ്ധ്യാപകർ തങ്ങളുടെ പരിശീലനകളരിയിൽ നിന്നുണ്ടായ തങ്ങളുടെ അനുഭവങ്ങൾ പങ്ക് വെച്ചു. പരിശീലനക്കളരി ഏറെ ആസ്വാദ്യാകരവും വിജ്ഞാനപ്രദവുമായിരുന്നുവെന്നാണു കളരിയിൽ പങ്കെടുത്ത എല്ലാ അദ്ധ്യാപകരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടത്. പരിശീലന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം സമാജം ആക്ടിങ് പ്രസിഡന്റ് പി എൻ മോഹൻ രാജ് നിർവഹിച്ചു. ആക്ടിങ് സാഹിത്യവിഭാഗം സെക്രട്ടറി അനു തോമസ് , പാഠശാല പ്രിൻസിപ്പൽ സുധി പുത്തൻവ
മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ 2018 മെയ് 16 ബുധൻ 17 വ്യാഴം , ദിവസങ്ങളിലായി ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് അദ്ധ്യാപക പരിശീലന ശിൽപശാല സംഘടിപ്പിച്ചു രണ്ട് ദിവസവും വൈകിട്ട് 6 മണിക്ക് ആരംഭിച്ച കളരി10 മണി വരെ തുടർന്നു.
സമാജം പാഠശാലയിൽ നിന്നും 43 , ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി 7, കേരളം സോഷ്യൽ ആൻഡ്കൾച്ചറൽ അസോസിയേഷൻ 7 , ഗുരുദേവ സർവീസ് സൊസൈറ്റി 7 എന്നി ക്രമത്തിൽ അദ്ധ്യാപകർ ശിൽപശാല യിൽ പങ്കെടുത്തു. മലയാളം മിഷൻ അദ്ധ്യാപകനും പരിശീലകനുമായ കേശവൻ നംബീശൻ
ആയിരുന്നു ശിൽപശാലക്ക് നേതൃത്വം കൊടുത്തത്. സമാപന സമ്മേളനത്തിൽ അദ്ധ്യാപകർ തങ്ങളുടെ പരിശീലനകളരിയിൽ നിന്നുണ്ടായ തങ്ങളുടെ അനുഭവങ്ങൾ പങ്ക് വെച്ചു. പരിശീലനക്കളരി ഏറെ ആസ്വാദ്യാകരവും വിജ്ഞാനപ്രദവുമായിരുന്നുവെന്നാണു കളരിയിൽ പങ്കെടുത്ത എല്ലാ അദ്ധ്യാപകരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടത്.
പരിശീലന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം സമാജം ആക്ടിങ് പ്രസിഡന്റ് പി എൻ മോഹൻ രാജ് നിർവഹിച്ചു. ആക്ടിങ് സാഹിത്യവിഭാഗം സെക്രട്ടറി അനു തോമസ് , പാഠശാല പ്രിൻസിപ്പൽ സുധി പുത്തൻവേലിക്കര , കൺവീനർ നന്ദകുമാർ , എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി കൺവീനർ ഗോകുൽ , കേരളം സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ കൺവീനർ സതീഷ് ടി എൻ , ഗുരുദേവ സർവീസ് സൊസൈറ്റി കൺവീനർ ജോസ് കുമാർ എന്നിവർ പരിശീലനത്തിന് സഹകരിച്ചു.